എല്ലാ ദിവസവും മീനെണ്ണ ഗുളിക കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന അദ്ഭുതകരമായ മാറ്റങ്ങൾ എന്തെല്ലാം എന്ന് അറിയാമോ ?

മീനെണ്ണയെക്കുറിച്ച് കേൾക്കാത്തവരായി ആരുമുണ്ടാകില്ല. മത്സ്യ എണ്ണ വളരെ ആരോഗ്യകരമാണ്. മത്സ്യ എണ്ണയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. സാൽമൺ, വെളുത്ത മത്സ്യം, മത്തി തുടങ്ങിയ എണ്ണമയമുള്ള മത്സ്യങ്ങളിൽ നിന്നും അവയുടെ തൊലികളിൽ നിന്നും മത്സ്യ എണ്ണ വേർതിരിച്ചെടുക്കുന്നു. ദിവസവും ഒരു മത്സ്യ എണ്ണ ഗുളിക കഴിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

മത്സ്യ എണ്ണയിൽ 30 ശതമാനം ഒമേഗ ഫാറ്റി ഓയിലും 70 ശതമാനം മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. മത്സ്യ എണ്ണ ഗുളികകൾ കഴിക്കുന്നവരിൽ ഹൃദ്രോഗ സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്. മീനെണ്ണ കഴിച്ചാൽ കൊളസ്‌ട്രോളും രക്തസമ്മർദ്ദവും കുറയുമെന്ന് വിദഗ്ധർ പറയുന്നു. മീനെണ്ണ ഗുളിക കഴിക്കുന്നതിന്റെ ഗുണങ്ങൾ വിശദമായി നോക്കാം..

വൈറ്റമിന് ഡി കുറവുള്ള പലരോടും ഈ ഗുളിക കഴിക്കാന് ഡോക്ടർമാർ നിര്ദേശിക്കാറുണ്ട്. അധികവണ്ണമുള്ളവർക്ക് ഈ ഗുളികകൾ നല്ലതാണ്. ഇതിൽ അടങ്ങിയ ഒമേഗ 3 ലെവൽ ഫാറ്റി ആസിഡ് ചീത്ത കൊളെസ്ട്രോൾ ഇല്ലാതാക്കാൻ ഉപകരിക്കും. അങ്ങനെ ശരീരഭാരം കുറയുന്നു. ഇവ കഴിക്കുന്നത് നല്ല ശരീരഘടനയ്ക്ക് നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണുകൾക്ക് നല്ലതാണ്. കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യ എണ്ണ തലച്ചോറിന്റെ വളർച്ചയ്ക്ക് ഉത്തമമാണ്. കുട്ടികൾക്ക് ദിവസവും ഒരു മത്സ്യ എണ്ണ ഗുളിക നൽകുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

അമിതവണ്ണമുള്ളവരല്ലാത്തവർക്കും ഹൈപ്പർ ടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു, എന്നാൽ അമിതവണ്ണമുള്ളവർക്ക് ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്തക്കുഴലുകളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു. ഉയർന്ന രക്തസമ്മർദ്ദം വൃക്കകളെയും കണ്ണുകളെയും തകരാറിലാക്കുകയും ഡിമെൻഷ്യ, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് പൊണ്ണത്തടി. ഫിഷ് ഓയിൽ ഗുളികകൾ ശരീരഭാരം കുറയ്ക്കാനുള്ള മികച്ച പ്രതിവിധി കൂടിയാണ്. ശരീരഭാരം കൂടിയാൽ പല രോഗങ്ങളും പിടിപെടും. ഫിഷ് ഓയിൽ ഗുളികകൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരഘടന മെച്ചപ്പെടുത്താനും പല രോഗങ്ങളിൽ നിന്നും മുക്തി നേടാനും കഴിയും.

തലച്ചോറിന്റെ പ്രവർത്തനത്തിനും ബുദ്ധിശക്തിക്കും ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. ചില മാനസിക പ്രശ്‌നങ്ങളുള്ള ആളുകൾക്ക് ഒമേഗ ഫാറ്റിന്റെ കുറവുണ്ടാകും. മീനെണ്ണ കഴിക്കുന്നത് ചില മാറ്റങ്ങളുണ്ടാക്കും.

ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന ഹൃദ്രോഗങ്ങൾ മറ്റുള്ളവരെ അപേക്ഷിച്ച് അമിതവണ്ണമുള്ളവരിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വർദ്ധിച്ച ട്രൈഗ്ലിസറൈഡുകൾ, വർദ്ധിച്ച ചീത്ത കൊളസ്ട്രോൾ, നല്ല കൊളസ്ട്രോൾ കുറയുന്നത് എന്നിവയെല്ലാം അമിതവണ്ണമുള്ളവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. കൂടാതെ അമിതവണ്ണമുള്ളവരിൽ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ഈ ഘടകങ്ങളെല്ലാം ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ഫിഷ് ഓയിൽ ഗുളികകൾ കാഴ്ച മെച്ചപ്പെടുത്താൻ ഉത്തമമാണ്. ഒമേഗ 3 ഫാറ്റി ആസിഡുകൾ വാർദ്ധക്യത്തിൽ കാഴ്ച മെച്ചപ്പെടുത്തുന്നു. പ്രായമായവർ ദിവസവും മത്സ്യ എണ്ണ കഴിക്കേണ്ടത് അത്യാവശ്യമാണ്.

മീനെണ്ണ ഗുളിക കഴിച്ചാൽ ക്യാൻസർ വരില്ല എന്ന് പറയപ്പെടുന്നു. സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, വൻകുടലിലെ കാൻസർ തുടങ്ങി പല തരത്തിലുള്ള ക്യാൻസറുകൾ തടയാൻ മത്സ്യ എണ്ണ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു.

അമിതവണ്ണമുള്ളവരിൽ ശരീരത്തിലെ ഫാറ്റി ആസിഡ് അടിഞ്ഞുകൂടുന്നതും വീക്കവും ഇൻസുലിൻ കുറയുന്നതിലേക്ക് നയിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. പ്രമേഹം ശരീരത്തിലെ വൃക്കകൾ, കണ്ണുകൾ, പാദങ്ങൾ, ചെവികൾ, ഹൃദയം തുടങ്ങിയ അവയവങ്ങളെ കാലക്രമേണ തകരാറിലാക്കുന്നു.

പ്രതിരോധശേഷി വർധിപ്പിക്കാൻ മത്സ്യ എണ്ണ ഗുളികകൾ ഉത്തമമാണ്. ജലദോഷം, ചുമ എന്നിവയ്‌ക്കെതിരെ പോരാടാൻ ഇത് സഹായിക്കുന്നു. ഇതുകൂടാതെ, പനി, ചർമ്മപ്രശ്നങ്ങൾ എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും.

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് മത്സ്യ എണ്ണ ഗുളികകൾ . മീൻ എണ്ണ ഗുളികകൾ പതിവായി ഉപയോഗിക്കുന്നത് ചർമ്മരോഗങ്ങളിൽ നിന്ന് മുക്തി നേടാനും ചർമ്മത്തെ മിനുസപ്പെടുത്താനും സഹായിക്കുന്നു.