ചണവിത്ത് ചട്നി.. അധികം ആർക്കും പരിചയമില്ലാത്ത ഒരു നല്ല രുചിക്കൂട്ട്..

ആവശ്യമായ ചേരുവകൾ ഇവയാണ്. ചണവിത്ത് 1 കപ്പ്, ജീരകം 2 ടീസ്പൂൺ, വറ്റൽ മുളക് 10 എണ്ണം, ഉപ്പ് ആവശ്യത്തിന്. ഇത്രയും ചേരുവകൾ വെച്ച് എങ്ങനെയാണ് ആരോഗ്യകരമായ ചണവിത്ത് ചട്നി തയ്യാറാക്കുന്നത് എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം- നോൺസ്റ്റിക് പാൻ ( ചീനച്ചട്ടിയും എടുക്കാം) ചൂടായതിനുശേഷം 1 കപ്പ് ചണവിത്ത് പാനിലേക്ക് ഇടുക. 2മിനിറ്റ് ചണവിത്ത് വറുത്തെടുക്കുക. ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റുക. ഇതേ പാനിലേക്ക് 10 വറ്റൽ മുളക് ഇട്ട് വറുത്തെടുക്കുക. ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റുക, വീണ്ടും ഇതേ പാനിലേക്ക് 2 ടീസ്പൂൺ ജീരകം ഇട്ട് വറുത്തെടുക്കുക..

വറുക്കാൻ വേണ്ട സമയം- ചണവിത്ത് 2മിനിറ്റ്, വറ്റൽ മുളക് 2മിനിറ്റ്, ജീരകം 1 മിനിറ്റ്

ഇനി മിക്സിയുടെ ചെറിയ ജാർ എടുക്കുക. ഇതിലേക്ക് വറുതെടുത്ത ചണവിത്ത്, വറ്റൽ മുളക്, ജീരകം ആവശ്യത്തിന് ഉപ്പ് കൂടെ ഇടുക. ഇവ മിക്സിയിൽ 2മിനിറ്റ് അടിച്ചെടുക്കുക. ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റുക. നമ്മുടെ ചട്നി തയ്യാർ.

Leave a Comment