ജനകീയ സർക്കാർ തീരുമാനങ്ങൾ. 10 കിലോ അരിയും 500 രൂപ വരെയുള്ള ഭക്ഷ്യ കൂപ്പണുകളും സർക്കാർ നൽകുന്നു

സൗജന്യ ഭക്ഷ്യ കിറ്റുകൾ കൈപ്പറ്റുന്ന ആളുകളെ സംബന്ധിച്ച് വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്തയാണ് വന്നിട്ടുള്ളത്. 500 രൂപ വിലമതിക്കുന്ന വലിയൊരു ഭക്ഷ്യ കൂപ്പൺ കിറ്റും ഇതിനോടൊപ്പം തന്നെ 10 കിലോ അരിയും ആണ് റേഷൻ കാർഡ് ഉടമകൾക്ക് കാത്തിരിക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചത് എങ്കിലും ഇതിൽ ഏറ്റവും കൂടുതൽ സാധാരണജനങ്ങൾക്ക് ആശ്വാസമായത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആണ്. ജനുവരി മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇപ്പോൾ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും പിങ്ക് റേഷൻ കാർഡ് ഉടമകൾക്കും വിതരണം ചെയ്യുകയാണ്.

സ്കൂൾ കുട്ടികൾക്കും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നടത്തിയിരുന്നു. റേഷൻ കാർഡുടമകൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നതു കൊണ്ടുതന്നെ സ്കൂൾകുട്ടികൾക്കും ഇത്തരത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം നടത്തുന്നതിനുള്ള ബുദ്ധിമുട്ടുകാരണം കൂപ്പണുകൾ ആണ് നൽകുന്നത്. സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള 300 രൂപ മുതൽ 500 രൂപ വരെയുള്ള കൂപ്പണുകൾ ആണ് ഇപ്പോൾ ലഭ്യമാക്കി കൊണ്ടിരിക്കുന്നത്.

Read More: സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിലും, റേഷൻ വിതരണത്തിലും ഉണ്ടായിരിക്കുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ – എല്ലാവരും അറിഞ്ഞിരിക്കുക

ഭക്ഷ്യ കൂപണുകൾ ഉപയോഗിച്ച് സപ്ലൈകോ സ്ഥാപനങ്ങളിൽ നിന്നും മാവേലിസ്റ്റോറിൽ നിന്നും ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങി എടുക്കുന്നതിനു വേണ്ടി സാധിക്കുന്നതാണ്. പ്രീപ്രൈമറി പഠിക്കുന്ന കുട്ടികൾക്ക് രണ്ട് കിലോ അരിയും 300 രൂപ വിലമതിക്കുന്ന ഭക്ഷ്യ കൂപ്പണും ആണ് നൽകുന്നത്. ആറു കിലോ അരിയും 300 രൂപ വിലമതിക്കുന്ന ഭക്ഷ്യ കൂപ്പണും ആണ് ലോവർ പ്രൈമറി പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്നത്.

അപ്പർ പ്രൈമറി പഠിക്കുന്ന കുട്ടികൾക്ക് പത്ത് കിലോ അരിയും 500 രൂപ വിലമതിക്കുന്ന ഭക്ഷ്യ കൂപ്പണും ആയിരിക്കും ലഭിക്കുക.

Read More: സൗജന്യ ഭക്ഷ്യ കിറ്റ് ഇങ്ങനെ. ഇതൊക്കെയാണ് കിറ്റിൽ ഉണ്ടാവുക