വീട്ടിൽ ഫ്രിഡ്ജ് ഉപയോഗിക്കുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക..!! ഇത്തരം ഭക്ഷണ സാധനങ്ങൾ ഒരിക്കലും ഫ്രിഡ്ജിൽ വെയ്ക്കരുത്..!! നിങ്ങളുടെ ആരോഗ്യം തന്നെ അപകടത്തിൽ ആയേക്കാം..!!

മിക്ക ആളുകളുടെയും വീട്ടിൽ ഫ്രിഡ്ജ് ഉണ്ടായിരിക്കും. ഇന്ന് എല്ലാ വീടുകളിലും വളരെ പ്രാധാന്യമുള്ളത് എന്ന് കരുതപ്പെടുന്ന ഒരു ഗൃഹോപകരണമാണ് ഫ്രിഡ്ജ്. പഴങ്ങളും പച്ചക്കറികളും മറ്റു പല ഭക്ഷ്യവസ്തുക്കളും തണുപ്പിച്ച് ഉപയോഗിക്കുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനും ഫ്രിഡ്ജ് നമ്മൾ ഉപയോഗിക്കാറുണ്ട്.

പല വീടുകളിലും വയറു സംബന്ധമായ പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഫ്രിഡ്ജിന്റെ സാന്നിധ്യം വളരെ വലുതാണ്. കാരണം ചില സാഹചര്യങ്ങളിൽ പുറത്ത് ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ പെറ്റു പെരുകുന്നതിന് ഫ്രിഡ്ജുകൾ കാരണമാകുന്നുണ്ട്.

ഇതിനുള്ള പ്രധാന കാരണം ഫ്രിഡ്ജിനുള്ളിലെ താപനിലയാണ്. ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ നമ്മൾ ചെയ്യേണ്ടതായ ചില കാര്യങ്ങളും ചെയ്യേണ്ടാത്തതായ ചില കാര്യങ്ങളുമാണ് ഇവിടെ ഇന്ന് പരിചയപ്പെടുത്തുന്നത്. ഫ്രിഡ്ജിൽ നമ്മൾ ഇഷ്ടത്തിന് താപനില സെറ്റ് ചെയ്യാറുണ്ട്.

എന്നാൽ 4 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഫ്രിഡ്ജിൽ ഒരിക്കലും താപനില സെറ്റ് ചെയ്യരുത്. കാരണം നാല് ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയിലാണ് ഏറ്റവും കൂടുതൽ ബാക്ടീരിയകൾ പെറ്റുപെരുകുന്നത്. അതിനാൽ ഇനി ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ താപനില 4 ഡിഗ്രി സെൽഷ്യസിൽ താഴെ വയ്ക്കാൻ ശ്രദ്ധിക്കുക.

നമ്മൾ പ്രധാനമായും ഫ്രിഡ്ജ് ഉപയോഗിക്കുന്നത് ഭക്ഷണപദാർഥങ്ങൾ കേടുകൂടാതെ ഇരിക്കുന്നതിന് വേണ്ടിയാണ്. എന്നാൽ ഈ പ്രവണത തികച്ചും നിരുത്സാഹപ്പെടുത്തേണ്ട ഒരു ഒന്നാണ്. കാരണം ഭക്ഷണവസ്തുക്കൾ ഒരുപാട് തവണ തണുപ്പിച്ച് ചൂടാക്കി കഴിക്കുമ്പോൾ ഇവയിൽനിന്ന് ഒരുതരത്തിലുള്ള പോഷണങ്ങളും നമുക്ക് ലഭിക്കില്ല.

കൂടാതെ മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഈ രീതി കാരണമാകും. ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയ വസ്തുക്കൾ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. കാരണം ഇങ്ങനെ ചെയ്താൽ ഇവയിലുള്ള ഒരു പോഷകവും നമുക്ക് ലഭിക്കില്ല.

അതിനാൽ ഇവ അന്തരീക്ഷ താപനിലയിൽ സൂക്ഷിക്കുന്നതാണ് നല്ലത്. കേടാകാതിരിക്കാനായി അളവ് നോക്കി വാങ്ങിയാൽ മതി. നമ്മളെല്ലാവരും ചെയ്യുന്ന വളരെ അപകടകരമായ ഒരു കാര്യമാണ് ഉപയോഗിച്ചുകഴിഞ്ഞ് ബാക്കിയുള്ള സവാള പിന്നീട് ഉപയോഗിക്കുന്നതിന് വേണ്ടി മാറ്റി വെക്കുന്നത്. ഇത് ഒരിക്കലും ചെയ്യാൻ പാടില്ല.

നിശ്ചിതസമയത്തിനു ശേഷം സവാളയിൽ വിഷാംശം വരുന്നതാണ്. ഇത് ശരീരത്തിനകത്ത് എത്തിയാൽ വളരെയധികം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ആയതിനാൽ സവാള ഉപയോഗിക്കാൻ പാകത്തിന് മാത്രം എടുക്കുക. ബാക്കിയുള്ളത് എടുത്തു വയ്ക്കാതെ കളയുകയാണ് നല്ലത്.

നമ്മൾ ഫ്രിഡ്ജിൽ വെള്ളം തണുക്കാനായി വയ്ക്കാറുണ്ട്. സാധാരണ മിനറൽ വാട്ടർ വാങ്ങുന്ന കുപ്പിയിൽ വെള്ളം നിറയ്ക്കുന്ന പതിവ് എല്ലാ വീടുകളിലും കാണാറുണ്ട്. എന്നാൽ ഇത് തെറ്റാണ്. പി പി 5 ക്വാളിറ്റിയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളിൽ മാത്രം വെള്ളം വെക്കാൻ ശ്രദ്ധിക്കുക. മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാ ആളുകളും നിർബന്ധമായും ചെയ്യേണ്ടതാണ്.

നമ്മുടെയും നമ്മുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. ആയതിനാൽ എല്ലാ ആളുകളും ഇത് പിന്തുടരുക.