ഗ്യാസ് സിലിണ്ടറുകളിൽ ഈ കോഡ് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഈ കാര്യം നോക്കിയില്ല എങ്കിൽ വലിയ അപകടം ഉണ്ടാകും

ഗ്യാസ് സിലിണ്ടറുകൾ ഇല്ലാത്ത വീടുകൾ ഇന്ന് അധികം ഉണ്ടാവുകയില്ല. ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുമ്പോൾ തീർച്ചയായും സിലിണ്ടറിന്റെ മുകളിലുള്ള ഈ ഒരു കോഡ് ശ്രദ്ധിച്ചിരിക്കണം. സാധാരണയായി ഒരു ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുകയും അത് തീർന്നാൽ അടുത്തത് ബുക്ക് ചെയ്യുകയും ചെയ്യുന്ന പതിവാണ് എല്ലാ വീടുകളിലും ഉള്ളത്.

എന്നാൽ ഗ്യാസ് സിലിണ്ടറിന് മുകളിലുള്ള ഈയൊരു കോഡ് മനസ്സിലാക്കി വെച്ചില്ല എങ്കിൽ വലിയ രീതിയിലുള്ള അപകടങ്ങൾ ആയിരിക്കും വീടുകളിൽ ഉണ്ടാവുക. ഏതൊരു പ്രോഡക്റ്റ് വാങ്ങുകയാണെങ്കിലും അതിന് എക്സ്പെയറി ഡേറ്റ് ഉണ്ടായിരിക്കും. ഇതുപോലെതന്നെ ഗ്യാസ് സിലിണ്ടറുകൾക്ക് എക്സ്പെയറി ഡേറ്റ് ഉണ്ട്.

ഇത്തരം ഡേറ്റുകൾക്ക് ശേഷവും ഗ്യാസ് സിലണ്ടറുകൾ ഉപയോഗിക്കുന്നത് വളരെ അപകടം സൃഷ്ടിക്കുന്ന ഒന്നാണ്. സിലിണ്ടറിന് എക്സ്പെയറി ഡേറ്റ് കണക്കാക്കുന്നത് 12 മാസങ്ങളിൽ നാലാക്കി തിരിച്ചു കൊണ്ടാണ്. A, B, C, D എന്നിങ്ങനെ നാല് വിഭാഗങ്ങളായി ആക്കിയാണ് ഇതിനെ തിരിച്ചിരിക്കുന്നത്. ജനുവരി, ഫെബ്രുവരി, മാർച്ച് എന്നീ മാസങ്ങൾ A വിഭാഗത്തിലും.

ഏപ്രിൽ മെയ് ജൂൺ എന്നീ മാസങ്ങൾ B വിഭാഗത്തിലും, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ എന്നീ മാസങ്ങൾ C വിഭാഗത്തിലും, ഒക്ടോബർ, നവംബർ, ഡിസംബർ എന്നീ മാസങ്ങൾ D വിഭാഗത്തിലും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നിങ്ങനെ 12 മാസങ്ങളെ നാല് കാറ്റഗറി ആയി തിരിച്ചാണ് ഗ്യാസ് സിലിണ്ടറിന് എക്സ്പെയറി ഡേറ്റ് കണക്കാക്കുന്നത്.

B.27 കൊടുത്തിരിക്കുന്ന കോഡ് ഉദ്ദേശിക്കുന്നത് B എന്ന കോഡ് ഏപ്രിൽ, മെയ്, ജൂൺ എന്നീ മാസങ്ങൾ ആയി കണക്കാക്കുകയും, 27 എന്ന് കണക്കാക്കുന്നത് 2027 നെയും ആണ്. ഇതുപോലെ പല രീതിയിലുള്ള കോഡുകൾ ആയിരിക്കും ഓരോ ഗ്യാസിനും ഉണ്ടായിരിക്കുക.

A, B, C, D എന്നിവ മാസങ്ങളിലും മറ്റുള്ള സംഖ്യകൾ വർഷത്തെയും ആണ് സൂചിപ്പിക്കുന്നത്. ഗ്യാസ് സിലിണ്ടറുകളുടെ എക്സ്പെയറി ഡേറ്റ് ഈ രീതിയിൽ എല്ലാവരും തന്നെ നോക്കേണ്ടതാണ്. എക്സ്പെയറി ഡേറ്റ് കഴിഞ്ഞ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നത് വളരെ വലിയ അപകടങ്ങളാണ് ഉണ്ടാക്കുക.