സിനിമ സംവിധാനം നിർത്തരുതെന്ന് സംവിധായകൻ അൽഫോൺസ് പുത്രനോട് നടൻ ഹരീഷ് പേരടി ആവശ്യപ്പെട്ടു. സിനിമ നിർത്തിയാൽ രോഗത്തിനെതിരായ മരുന്ന് അൽഫോൺസ് നിർത്തിയെന്ന് പറഞ്ഞാൽ മതിയെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ബാധിച്ച് താൻ സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം അൽഫോൺസ് പുത്രൻ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
നിരവധി ആരാധകർ ആശങ്കയിലായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഇതിന് പിന്നാലെ നിരവധി പേർ അൽഫോൺസ് പുത്രനോട് സിനിമാ ജീവിതം അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അൽഫോൺസിന്റെ വിഷയത്തിന്റെ ഗൗരവം തനിക്ക് മനസിലാകുന്നുണ്ടെന്നും സിനിമ തന്നെയാണ് നിങ്ങൾക്ക് മരുന്നെന്നും കേരളം മുഴുവൻ നിങ്ങളോടൊപ്പമുണ്ടെന്നും ഹരീഷ് പേരടി പറയുന്നു. കലുഷിതമായ ജീവിത സാഹചര്യത്തിൽ മൂന്ന് നേരം ഞങ്ങൾ കഴിക്കുന്നത് നിങ്ങളുടെ നിങ്ങളുടെ ‘പ്രേമ’മാണെന്നും, നിങ്ങൾ സിനിമ നിർത്തിയാൽ ഞങ്ങൾ വിദഗ്ധ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാകുമെന്നും ഹരീഷ് പേരടി എഴുതി.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ.. അൽഫോൺസ് താങ്കളുടെ അഭിപ്രായത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നു. എങ്കിലും നിങ്ങളെപ്പോലുള്ള ഒരു പ്രതിഭയുടെ സിനിമകൾ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനായി ഇനിയും സിനിമ ചെയ്യണം. ഏത് രോഗത്തെയും പ്രതിസന്ധിയെയും അതിജീവിക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് കല. സിനിമ നിർത്തിയാൽ നിങ്ങൾ രോഗത്തിനെതിരായ മരുന്ന് നിർത്തിയെന്ന് ഞാൻ പറയും.
സിനിമയാണ് നിങ്ങളുടെ മരുന്ന്, അൽഫോൺസ്. നിങ്ങളുടെ സിനിമ ഞങ്ങളുടെ മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്നാണ്. അസ്വസ്ഥമായ മാനസികാവസ്ഥയിൽ ഞങ്ങളുടെ ആദ്യ ഭക്ഷണമാണ് നിങ്ങളുടെ ‘പ്രേമം’. നിങ്ങൾ സിനിമ നിർത്തിയാൽ ഞങ്ങൾ വിദഗ്ധ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാകും. ദയവായി തിരിച്ചു വരിക. ഞങ്ങളെ രക്ഷിക്കു. നിങ്ങൾ ഇനിയും ഒരു സിനിമ ചെയ്ത് അത് കാണണമെന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നു. കേരളം മുഴുവൻ നമ്മോടൊപ്പമുണ്ട്. നിങ്ങൾ സിനിമ ചെയ്തേ പറ്റു..