വാഹനത്തിന്റെ മങ്ങിയ ഹെഡ്ലൈറ്റ് ഇനി ക്ലിയർ ആക്കാം വളരെ എളുപ്പത്തിൽ..!! ഈ കാര്യങ്ങൾ ചെയ്തു നോക്കൂ..!!

വാഹന ഉടമകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വാഹനത്തിന്റെ ഹെഡ് ലൈറ്റുകളുടെ നിറം മങ്ങുന്നത്. കാലപ്പഴക്കം ചെല്ലുമ്പോൾ വാഹനത്തിന്റെ ലൈറ്റുകളുടെ നിറം കുറയുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത് വാഹനത്തിന്റെ ഭംഗി കുറയ്ക്കുന്നതിനാൽ ഇതിനുള്ള പരിഹാരമാർഗം എല്ലാവരും അന്വേഷിക്കുന്നതാണ്.

പല ആളുകളും വാഹനത്തിന്റെ ഹെഡ്ലൈറ്റുകളിൽ യുവി പ്രൊട്ടക്ഷൻ ഷീറ്റുകളും ഒട്ടിക്കാറുണ്ട്. എന്നാൽ സൂര്യനിൽനിന്നുള്ള യുവി രശ്മികൾ മൂലം കാലം കഴിയുന്തോറും ഇവയും നശിക്കുകയാണ് പതിവ്. ഭംഗി കുറയ്ക്കുന്നത് മാത്രമല്ല, യാത്രകളിൽ പ്രത്യേകിച്ച് രാത്രി യാത്രകളിൽ മങ്ങിയ ഹെഡ്ലൈറ്റിൽ നിന്ന് വരുന്ന പ്രകാശം താരതമ്യേന കുറവായിരിക്കും.

ഇത് അപകടങ്ങൾ വരെ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ഇത്തരം കാരണങ്ങൾ മൂലം തെളിച്ചമുള്ള, ക്ലിയർ ആയ ഹെഡ്ലൈറ്റുകൾ വാഹനങ്ങൾക്ക് വളരെ അത്യാവശ്യമാണ്. നിങ്ങളുടെ മങ്ങിയ ഹെഡ്ലൈറ്റുകൾ എങ്ങനെയാണ് ക്ലിയർ ആക്കി എടുക്കുന്നത് എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇതിനായി ആവശ്യമായത് വളരെ ചെലവ് കുറഞ്ഞ വസ്തുക്കളാണ്. സാൻഡ് പേപ്പർ(p2000), റബ്ബിങ് കോംബൗണ്ട് എന്നിവയാണ് വാഹനത്തിന്റെ ഹെഡ്ലൈറ്റിന് തിളക്കം കൊണ്ടുവരാൻ ആവശ്യമായ സാധനങ്ങൾ. ഇതിനായി ആദ്യം ഹെഡ്ലൈറ്റിൽ വെള്ളമൊഴിക്കുക. ശേഷം സാൻഡ് പേപ്പർ ഉപയോഗിച്ച് നന്നായി ഉരയ്ക്കുക.

വെള്ളം ഒഴിച്ചു കൊടുത്തു വേണം ഉരയ്ക്കാൻ. ഇല്ലെങ്കിൽ ഹെഡ്ലൈറ്റ് സ്ക്രാച്ച് വീഴാൻ സാധ്യതയുണ്ട്. നന്നായി ഉരച്ചു കഴിഞ്ഞശേഷം ഒരു ഉണങ്ങിയ കോട്ടൺ തുണി ഉപയോഗിച്ച് ഹെഡ്ലൈറ്റ് നന്നായി തുടയ്ക്കണം.

അതിനുശേഷം റബ്ബിങ് കോമ്പൗണ്ട് ഉപയോഗിച്ച് ഹെഡ്ലൈറ്റ് നന്നായി തുടക്കാവുന്നതാണ്. 15 മിനിറ്റ് നേരം ഇങ്ങനെ നന്നായി ഹെഡ്ലൈറ്റ് തുടയ്ക്കണം. സമയമെടുത്ത് തുടക്കുന്നതാണ് കൂടുതൽ ഫലം നൽകുന്നത്. വ്യത്യാസം നിങ്ങൾക്ക് തന്നെ കാണാൻ സാധിക്കും.