പ്രേഷകയുടെ കരുതൽ രക്ഷിച്ച സംഭവം. ലോകം മുഴുവന്‍ അമ്പരന്നുപോയ സംഭവം ഇതാണ്..

ചില സംശയങ്ങൾ, ചില മുന്നറിയിപ്പുകൾ, ചില ഉപദേശങ്ങൾ അങ്ങനെ എന്തെങ്കിലും നിങ്ങളുടെ ജീവിതത്തെയോ, ജീവിതഗതിയെയോ മാറ്റിയേക്കാം. നമ്മൾ ശ്രദ്ധിക്കാത്ത പലതും നമ്മളെ ശ്രദ്ധിക്കുന്നവർ കണ്ടേക്കാം. അത്തരം ഒരു സംഭാവത്തെ കുറിച്ചാണിത്. രോഗം എപ്പോൾ വേണമെങ്കിലും ആർക്കും വരാം. ഗുരുതരമായ പല രോഗങ്ങളും രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ രോഗി തന്നെയായിരിക്കും പലപ്പോഴും കണ്ടു പിടിക്കാറ്. ഒരു മാധ്യമ പ്രവർത്തകയുടെ ജീവിതത്തിൽ ഉണ്ടായ ഇത്തരം ഒരനുഭവം ഇന്ന് ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുന്നു.

WFLA റിപ്പോർട്ടർ വിക്ടോറിയ പ്രൈസ് ആണ് അവരുടെ സ്വന്തം അനുഭവത്തെ കുറിച്ച് പങ്കു വെയ്ക്കുന്നത്. ജീവിതത്തെ മാറ്റി മരിച്ച ആ അനുഭവത്തെ കുറിച്ച് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചതോടെ പുറം ലോകമറിഞ്ഞു. ജോലി സംബന്ധമായി വന്ന ഒരു ഇമെയിൽ ആണ് വിക്ടോറിയയുടെ ജീവൻ രക്ഷിച്ചത്.

ഒരു ദിവസം അവർ തന്റെ ഇമെയിൽ ചെക്ക് ചെയുമ്പോൾ അവരുടെ ഒരു പ്രേഷകയുടെ ഇമെയിൽ ശ്രദ്ധിക്കുകയുണ്ടായി. അതിൽ ആ പ്രേക്ഷക ഇങ്ങനെ എഴുതി. “നിങ്ങളുടെ ന്യൂസ് റിപ്പോർട്ട് ഇപ്പോൾ കണ്ടിരുന്നു. പക്ഷെ എനിക്ക് ഏറെ ആശങ്ക തോന്നിയത് നിങ്ങളുടെ കഴുത്തിൽ കാണുന്ന ചെറിയ ഒരു വീക്കത്തെ കുറിച്ചാണ്.

എന്റെ കഴുത്തിൽ മുൻപ് ഇത്തരമൊരു തടിപ്പ് ഉണ്ടായത് കാ canൻ സr ർ ആയിരുന്നു. നിങ്ങളുടെ കഴുത്തു എനിക്ക് സമാനമായി തോന്നുന്നു. അതുകൊണ്ടു തീർച്ചയായും നിങ്ങളുടെ തൈthyറോro യി/ഡ് പരിശോധിക്കണം”. ഇതായിരുന്നു ഇമെയിൽ സന്ദേശം. വളരെ സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാൻ കഴിയുന്ന മുഴ എങ്ങനെ ശ്രദ്ധിച്ചു എന്നാലോചിച്ച വിക്ടോറിയ ആദ്യം അമ്പരക്കുകയാണുണ്ടായത്.

എങ്കിലും ഡോക്ടറെ കാണാൻ ഈ ഇരുപത്തെട്ടുകാരി തീരുമാനിച്ചു. ഒടുവിൽ ഡോക്ടർമാർ അത് തൈറോയ്ഡ് മുഴ തന്നെയെന്ന് കണ്ടെത്തി. കാ canൻ സr ർ സമീപത്തുള്ള ഗ്രന്ഥികളിക്കും പടർന്നിരുന്നു. കഴിഞ്ഞ ദിവസം വിക്ടോറിയ ശസ്ത്രക്രിയക്ക് വിധേയമാകുകയും ചെയ്തു.

അന്ന് ഇത്തരമൊരു ഇമെയിൽ സന്ദേശം ലഭിച്ചില്ലായിരുന്നെങ്കിൽ, ഞാൻ ഒരിക്കലും കഴുത്തിലെ മുഴയെപ്പറ്റി ചിന്തിക്കുകയോ, ചികിത്സ തേടുകയോ ചെയ്യില്ലായിരുന്നുവെന്നു വിക്ടോറിയ പറഞ്ഞു. ഒരു കടപാടുമില്ലാത്ത തികച്ചും അപരിചിതയായ വ്യക്തി ആയിരുന്നിട്ടും കൂടി എന്റെ കാര്യത്തിൽ ആ പ്രേക്ഷക കാണിച്ച കരുതലിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നു വിക്ടോറിയ കൂട്ടിച്ചേർത്തു.