വോട്ടർപട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ എന്ന് മൊബൈൽ വഴി എളുപ്പം പരിശോധിക്കാം ! നിങ്ങൾ ചെയ്യണ്ടത് ഇത്ര മാത്രം..! എല്ലാം വിശദമായി അറിയാം.. ചെക്ക് ചെയ്യാനുള്ള വെബ്സൈറ്റ് ലിങ്ക് സഹിതം

ഇന്ന് കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ.. വോട്ട് ചെയ്യാൻ പോകുന്നത് മുൻപായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്. വോട്ടേഴ്സ് ലിസ്റ്റിൽ നിങ്ങളുടെ പേര് ഉണ്ടോ എന്ന് നിങ്ങൾക്ക് നിങ്ങളുടെ മൊബൈൽ വഴി പരിശോധിക്കാവുന്നതാണ്. അതിനുശേഷം മാത്രം വോട്ടു ചെയ്യാനായി പോകുക. അത് എങ്ങനെയാണ് നമുക്ക് പരിശോധിക്കാം.

വോട്ടർപട്ടികയിൽ പേര് ഉണ്ടോ എന്ന് എങ്ങനെ നോക്കാം ?

കേരളത്തിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നടൻ മമ്മൂട്ടിയുടെയും, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെയും പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ലായിരുന്നു. രണ്ടു പേരുടെയും കയ്യിൽ വോട്ടർ ഐഡി കാർഡ് ഉണ്ടായിരുവെന്നെങ്കിൽ കൂടി വോട്ട് ചെയ്യാൻ ആകാത്തത് വോട്ടർപട്ടികയിൽ ഇവരുടെ പേര് വരാത്തത് കൊണ്ടായിരുന്നു.

അതിനാൽ നിങ്ങൾ വോട്ട് ചെയ്യാൻ പോകുന്നതിനു മുൻപായി നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന് സ്വയം പരിശോധിക്കുക. അതിനായി നിങ്ങൾ താഴെ പറയുന്ന ദേശീയ വോട്ടേഴ്സ് വെബ്സൈറ്റിൽ കയറുക www.nvsp.in.

വെബ്സൈറ്റിൽ പ്രവേശിച്ചതിനു ശേഷം പേജിൻറെ മുകൾഭാഗത്ത് Search in Electoral Roll എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് മറ്റൊരു വെബ്സൈറ്റിലേക്ക് നിങ്ങൾക്ക് പ്രവേശിക്കാം.

ആ വെബ്സൈറ്റിൽ നിങ്ങൾക്ക് നിങ്ങളുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഉണ്ടോ എന്ന് ചെക്ക് ചെയ്യാൻ രണ്ട് മാർഗ്ഗങ്ങൾ കാണാൻ സാധിക്കും. ഒന്നാമതായി Search by Details എന്നും അടുത്തതായി Search by EPIC No. എന്നും ആണ്.

ഇതിൽ ആദ്യത്തേത് നിങ്ങൾക്ക് നിങ്ങളുടെ പേരും മറ്റു വിവരങ്ങളും നൽകിക്കൊണ്ട് സർച്ച് ചെയ്യുന്ന ഓപ്ഷൻ ആണ്. രണ്ടാമത്തേത് നിങ്ങളുടെ വോട്ടേഴ്സ് ഐഡി നമ്പർ ഉപയോഗിച്ച് സെർച്ച് ചെയ്യുന്ന രീതിയാണ്.

രണ്ടാമതായി കൊടുത്തിരിക്കുന്ന ഈ ഓപ്ഷനാണ് ആദ്യം പറഞ്ഞ അതിനെക്കാളും കൂടുതൽ എളുപ്പത്തിൽ നിങ്ങൾക്ക് സെർച്ച് ചെയ്യാൻ സാധിക്കുന്നത്. കാരണം ഇതിൽ നിങ്ങളുടെ വോട്ടേഴ്‌സ് ഐഡി നമ്പർ മാത്രം നൽകിയാൽ മതി. അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ വോട്ടേഴ്സ് ഐഡി നമ്പർ അവിടെ കാണിച്ചിരിക്കുന്ന സെർച്ച് ബോക്സിൽ ടൈപ്പ് ചെയ്യുക. അതിനുശേഷം താഴെക്കാണിച്ചിരിക്കുന്ന നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക. അതിനുശേഷം താഴെയുള്ള ക്യാപ്റ്റച്ച കോഡ് അതുപോലെ തന്നെ ടൈപ്പ് ചെയ്തു കൊടുക്കുക. തുടർന്ന് താഴെ കാണുന്ന സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ വോട്ടേഴ്സ് ലിസ്റ്റിൽ നിങ്ങളുടെ പേര് ഉണ്ടെങ്കിൽ അത് സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഒരു പുതിയ പേജ് ഓപ്പൺ ആയി വരുന്നത് കാണാം. ഇത് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. അതിനുള്ള ഓപ്ഷനും അവിടെ നൽകിയിട്ടുണ്ട്.

ഇനി അഥവാ നിങ്ങൾക്ക് നിങ്ങളുടെ വോട്ടേഴ്‌സ് ഐഡി നമ്പർ അറിയിട്ടുള്ളെങ്കിൽ ആദ്യം കാണിച്ചിരിക്കുന്ന ഓപ്ഷൻ ആയ സെർച്ച് ബൈ ഡീറ്റെയിൽസ് വഴി നിങ്ങൾക്ക് പരിശോധിക്കാം. അവിടെ നിങ്ങളുടെ പേര്, ഡേറ്റ് ഓഫ് ബർത്ത്, ജില്ല, സംസ്ഥാനം തുടങ്ങിയ വിവരങ്ങൾ നൽകിക്കൊണ്ട് നിങ്ങളുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഉണ്ടോ എന്ന് പരിശോധിക്കാം.

അതിനാൽ എല്ലാവരും വോട്ട് ചെയ്യാൻ പോകുന്നതിനു മുൻപായി ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

Read More: രാജ്യത്തെ മുഴുവൻ ആളുകൾക്കും പുതിയ വോട്ടർ ഐഡി കാർഡ് വരുന്നു. വോട്ടർ ഐഡി കാർഡ് ഉള്ളവർ ശ്രദ്ധിക്കുക.