മുങ്ങുന്ന കാറിൽ നിന്ന് എങ്ങനെ രക്ഷപ്പെടും? ഭയം കീഴടക്കുന്ന സന്ദർഭങ്ങളിൽ നേരത്തെ അറിയേണ്ടത്

നിങ്ങളുടെ കാറിൽ നിന്ന് രക്ഷപ്പെടേണ്ട ഒരു അപകടത്തിൽ നിങ്ങൾ അകപ്പെടുകയാണെങ്കിൽ, പ്രത്യേകിച്ചും അത് വെള്ളത്തിൽ മുങ്ങുകയാണെങ്കിൽ, നിങ്ങൾ എന്തുചെയ്യും? ഇത്തരം ഒരു സന്ദർഭത്തിൽ പെടുന്നവർ തീർച്ചയായും ഭയപ്പെട്ടിരിക്കും. എന്തെന്നാൽ നിങ്ങളുടെ കാറിൽ ഇത്തരത്തിൽ കുടങ്ങുമെന്നോ, നിങ്ങൾക്ക് ഇങ്ങനെ സംഭവിക്കുമെന്നോ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാവില്ല. എന്ത് ചെയ്യണമെന്നറിയാത്തതും ഭയം കീഴടക്കുകയും ചെയുന്ന ഇത്തരം സന്ദർഭങ്ങളിൽ മറിച്ചൊന്നും ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. കാരണം ഇവിടെ ആദ്യം ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ അതിജീവനം എന്ന് ആവർത്തിക്കുന്നു.

നിങ്ങൾ റോഡിൽ നിന്ന് ഒരു ജലാശയത്തിലേക്ക് ഓടിക്കയറി മുങ്ങാൻ തുടങ്ങുമ്പോൾ എന്തുചെയ്യണമെന്ന് നിങ്ങൾക്കറിയാമോ? ഇത്തരം സന്ദർഭങ്ങളിൽ ഡോർ ഒരിക്കലും തുറക്കരുത് എന്നോര്മിപ്പിക്കുന്നു. കാരണം യാത്രക്കാരുടെ ജാലകങ്ങളുടെ അടിയിലേക്ക് വെള്ളം ഉയരുന്നതുവരെ നിങ്ങൾക്ക് 30 സെക്കൻഡ് മുതൽ 120 സെക്കന്റ് വരെ സമയമുണ്ട്, അതിനാൽ സമയം സാരം. മറ്റൊന്ന് രക്ഷപെടാനുള്ള നിങ്ങളുടെ ശ്രമം ജാലകത്തിലൂടെയാകാവൂ.

അതിനാൽ രക്ഷപ്പെടാൻ നിങ്ങൾക്ക് ഒരു ജാലകം തുറക്കാനോ, തകർക്കാനോ കഴിയണം. നിങ്ങളുടെ കാറിന്റെ ഡ്രൈവർ സൈഡ് വിൻഡോയിൽ ഏത് തരം ഗ്ലാസ് ഉണ്ടെന്ന് മുൻകൂട്ടി അറിയുക എന്നതാണ് ഇതിനർത്ഥം. ഇത് ലാമിനേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, മറ്റൊരു വിൻഡോയിലൂടെ – നിങ്ങളുടെ ജാലകം തുറക്കാനോ, തകർക്കാനോ ആവാത്ത പക്ഷം – നിങ്ങൾ രക്ഷപ്പെടേണ്ടതുണ്ടെന്ന് അറിയുക.

അത്തരമൊരു അടിയന്തിര സാഹചര്യത്തിൽ എന്തുചെയ്യണമെന്ന് ഓർമ്മിക്കാനുള്ള എളുപ്പമാർഗ്ഗമായി S-U-R-E (Stay Calm, Unbuckle Belt, Roll down window, Exit) രീതി ശുപാർശ ചെയ്യുന്നു.

1 · ശാന്തത പാലിക്കുക

2 · നിങ്ങളുടെ സീറ്റ് ബെൽറ്റ് അഴിക്കുക (അല്ലെങ്കിൽ അത് കുടുങ്ങിയാൽ മുറിക്കുക). ഇതിനായി ഉപയോഗിക്കാവുന്ന നിരവധി ചെറു ഉപകരണങ്ങൾ ആമസോണിൽ 200 രൂപ മുതൽ ലഭ്യമാണ്.

3 · വിന്ഡോ ഗ്ലാസ് താഴ്ത്തുക അല്ലെങ്കിൽ വിൻഡോകൾ തകർക്കുക

4 · വാഹനത്തിൽ നിന്ന് വേഗത്തിൽ പുറത്തുകടക്കുക (ആദ്യം കുട്ടികളെ സഹായിക്കുക)

നിങ്ങളുടെ കാറിൽ നിങ്ങളെ കുടുക്കുന്ന ഇതുപോലുള്ള ഒരു സംഭവത്തിന് നിങ്ങൾ തയ്യാറാകേണ്ടതുണ്ടെന്ന് കരുതുന്നത് ഭയാനകമാണ്, പക്ഷേ ഇതിനുള്ള സാധ്യത അംഗീകരിക്കുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധർ സമ്മതിക്കുന്നു. നിങ്ങൾക്ക് എളുപ്പത്തിൽ ആശ്രയിക്കാവുന്ന ഒരു ഉപകരണം കൈവശം ഉണ്ടെങ്കിൽ എന്തുചെയ്യണമെന്ന് നിങ്ങൾക്ക് ചില ധാരണയുണ്ടെങ്കിൽ, നിങ്ങളുടെ കാറിൽ നിന്ന് വേഗത്തിൽ രക്ഷപെടാൻ കഴിഞ്ഞെന്നു വരാം.