ഒരു ഭാര്യയില്‍ നിന്നും ഭർത്താവ് പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍– പെൺകുട്ടികൾ വിവാഹ ദിവസം വലതു കാൽ വച്ചു ഭർത്താവിന്റെ വീട്ടിലേക്കു കയറുമ്പോൾ അവരുടെ മനസ്സിൽ ഇനി മുതൽ ഇതാണ് എന്റെ വീട്, ഭർത്താവിന്റെ അമ്മയും അച്ഛനും എന്റെയും അച്ഛനും അമ്മയും ആണെന്ന ബോധം ഭാര്യക്ക് ഉണ്ടാകണം. അവരെ നല്ലത് പോലെ സ്നേഹികുകയും വേണം.
അതാണ് ഏതൊരു ഭർത്താവും ഭാര്യയിൽ നിന്നും ആഗ്രഹിക്കുന്ന പ്രധാന കാര്യം. മാത്രമല്ല ഭർത്താവിന്റെ എല്ലാം കാര്യങ്ങളും അറിഞ്ഞു പ്രവർത്തിക്കണം, അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം അറിഞ്ഞ് ഭാര്യ പ്രവർത്തിക്കുന്നത് ഏതൊരു ഭർത്താവിനും അത്രയ്ക്ക് ഇഷ്ടമായിരിക്കും.
പിന്നെ എല്ലാം തുറന്നു പറയുന്ന ഒരു ഭാര്യ ആയിരിക്കണം, ഒത്തൊരുമ്മയോടു കൂടി സഹകരിച്ചു പോകുമ്പോഴാണ് ഏതൊരു ദാമ്പത്യ ജീവിതവും നന്നായിരിക്കുള്ളൂ. അമ്മയും അച്ഛനും ഇല്ലാത്ത ഭർത്താവ് ആണെങ്കിൽ അമ്മയെ പോലെ സ്നേഹിക്കാനും അച്ഛനെ പോലെ ശാസിക്കാനും ഏതൊരു ഭാര്യയ്കും കഴിയണം, അത് എല്ലാ ഭർത്താക്കന്മാർക്കും ഭാര്യമാരോട് സ്നേഹം കൂടാൻ കാരണമാകും.
ഭർത്താവിന്റെ മനസ്സിൽ ഉള്ള പ്രശ്നങ്ങൾ എന്താണ് എന്ന് അറിയാൻ ശ്രമിക്കണം, ആ പ്രശ്നം എങ്ങനെ എങ്കിലും പരിഹരിക്കാൻ ഏതൊരു ഭാര്യയും നോക്കെണ്ടാതാണ്. എന്തു പ്രശ്നം വന്നാലും ഭാര്യ എന്റെ കൂടെ ഉണ്ടാകും എന്ന വിശ്വാസം ഏതൊരു ഭർത്താവിനും ഉണ്ടാകണം.
എന്തു കാര്യം ചെയ്യുമ്പോഴും ഭർത്താവ് അറിഞ്ഞ് ഒരു ഭാര്യ ചെയ്യുമ്പോഴാണ് ആ ഭർത്താവിനെ ഭാര്യയോട് വിശ്വാസവും സ്നേഹവും കൂടുക. പരസ്പരം മനസിലാക്കി ജീവിതം മുന്നോട്ട് പോയാൽ എല്ലാ ഭാര്യാ-ഭർത്താക്കന്മാർക്കും നല്ലൊരു ദാമ്പത്യജീവിതം തീര്‍ച്ചയും ലഭിക്കും.
ഇതുപോലെ തന്നെ ഭർത്താവിനും ഭാര്യയോട് ഉള്ള കടമകൾ ഉണ്ട്. കുടുംബ ജീവിതം മുന്നോട്ടു പോകാൻ ഭാര്യ മാത്രം വിചാരിച്ചാൽ പോര. നിങ്ങളുടെ ഭാര്യ അവളുടെ കുടുംബത്തിൽ നിന്ന് അകന്ന് നിന്ന് നിങ്ങൾക്കും നിങ്ങളുടെ വീട്ടുകാർക്കും വേണ്ടി കഷ്ടപ്പെടുന്ന കാര്യം മറന്നു പോകരുത്. വീട്ടിലെ ജോലികളെല്ലാം ചെയ്യുന്ന വേലക്കാരി അല്ല ഭാര്യ എന്ന ഓർമ്മ വേണം.
അവളുടെ കുറ്റങ്ങൾ നിങ്ങളുടെ അമ്മയും അച്ഛനും മറ്റു ബന്ധുക്കളും പറയുന്നുണ്ടെങ്കിൽ, ഇടം വലം നോക്കാതെ അവളുടെ നേരെ കടിച്ചുകീറുന്ന ക്രൂരനായ ഭർത്താവ് ആകരുത് നിങ്ങൾ. കാര്യങ്ങൾ സമചിത്തതയോടെ കേട്ട് അവൾക്ക് പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്. പല കുടുംബത്തിലും പ്രശനങ്ങൾ ഉണ്ടാകുന്നത് ഇത്തരം പ്രശ്നങ്ങൾ മൂലമാണ്.
നിങ്ങളുടെ മൊബൈൽ ഫോണിന് ലോക്ക് ഉണ്ടാകുന്നത് നല്ലതാണ്. എന്നാൽ ഫോണിലെ കാര്യങ്ങൾ ലോക്ക് ചെയ്ത് ഭാര്യയിൽ നിന്നും മറച്ചു വയ്ക്കുന്ന സ്വഭാവം നല്ലതല്ല. മറ്റുള്ള ആളുകൾ നമ്മുടെ ഫോൺ വിവരങ്ങൾ അറിയാതിരിക്കാൻ വേണ്ടി മാത്രമായി ലോക്ക് സിസ്റ്റം ഉപയോഗിക്കുക. ഭാര്യാഭർത്തക്കന്മാർ ഫോണുകൾ പരസ്പരം ലോക്ക് ഇല്ലാതെ ഉപയോഗിക്കുന്നതാണ് ഇന്നത്തെ സാഹചര്യത്തിൽ ആരോഗ്യപൂർണമായ ദാമ്പത്യജീവിതത്തിന് നല്ലത്. പരസപരം മനസ്സ് തുറക്കുന്നത് പോലെ..