“മച്ചന്മാരെ.. സ്വാതന്ത്രക്കോഴി ചുട്ടത്” ദേശീയ പതാകയെ അപമാനിച്ചെന്ന് ആക്ഷേപം.. യൂട്യൂബർ M4Tech ജിയോ മച്ചാനെതിരെ പരാതി..

സമൂഹമാധ്യമങ്ങളിലൂടെ ദേശീയ പതാകയെ അപമാനിച്ചതായി പരാതി. സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുടെ നിറത്തിലുള്ള കോഴികളെ ഒന്നൊന്നായി കമ്പിയിൽ കോർത്ത് വറുത്തത് ജനവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

സ്വാതന്ത്ര്യ ദിനത്തിൽ യൂട്യൂബർ ‘സ്വാതന്ത്രക്കോഴി ചുട്ടത്’ എന്ന പേരിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ത്രിവർണപതാകയിൽ കോഴിയെ വറുത്ത് സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതി. M4Tech എന്ന യൂട്യൂബ് ചാനല് പുറത്തുവിട്ട വീഡിയോയിലാണ് കോഴിക്കുഞ്ഞുങ്ങളെ ദേശീയ പതാകയുടെ നിറത്തിൽ വരച്ചിരിക്കുന്നത്. ദേശീയ പതാകയെ അവഹേളിച്ചതിന് പുറമെ ദേശവിരുദ്ധ പരാമർശങ്ങൾ നടത്തിയതായും ആരോപണമുണ്ട്.

ദേശീയ പതാകയുടെ നിറത്തിൽ ചായം പൂശിയ കോഴിയെ വറുത്ത് തിന്നും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ നിയമനടപടി വേണമെന്ന് ജിതിൻ എസ്. സംഭവത്തിൽ യുവാവ് കഴക്കൂട്ടം പോലീസിൽ പരാതി നൽകി.