പലരേയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് മൂത്രത്തിൽ കല്ല്. പുരുഷന്മാരെ കൂടുതലായി ബാധിക്കുന്ന ഒന്നാണ് ഇത് . കാൽസ്യം ഓക്സലേറ്റ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന പ്രശ്നം കൊണ്ടാണിത് വരുന്നത്. തുടക്കത്തിലേ അലിയിച്ചു കളയാൻ പറ്റുമെങ്കിലും കൂടുതൽ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണിത്. വളരെ വേദന നിറഞ്ഞ അവസ്ഥയാണ് ഇത് മൂർദ്ധന്യത്തിൽ എത്തുമ്പോൾ. വൃക്കയിലെ കല്ലുകളെ ശാസ്ത്രീയമായി യുറോലിത്തിയാസിസ് എന്ന് വിളിക്കുന്നു. വേനൽക്കാലത്ത് പലപ്പോഴും വൃക്കയിലെ കല്ലുകൾ കൂടുതൽ ശക്തമായ അവസ്ഥയിലാകും. ഇത്തരത്തിലുള്ള കല്ലുകൾ മൂത്രനാളിയിലോ, വൃക്കയിലോ കണ്ടുവരുന്നു.
വെള്ളം കുടിച്ചില്ലെങ്കിൽ വേനൽക്കാലത്ത് മാത്രമല്ല ഏത് കാലാവസ്ഥയിലും കിഡ്നിസ്റ്റോൺ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതുകൂടാതെ, അമിതമായ ബിയർ കുടിച്ചാലും ഇതിന് കാരണമാകും. ഈ അവസ്ഥ മാറികിട്ടാൻ നിരവധി പരിഹാരങ്ങളുണ്ട്. എന്തെല്ലാമെന്ന് നോക്കാം.
പീചിങ്ങ : പീചിങ്ങ മൂത്രത്തില്‍ കല്ലിന് ഉത്തമ പരിഹാരമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഞെടിയിടയില്‍ മൂത്രത്തില്‍ കല്ലിനെ അലിയിച്ച് കളയുവാനുള്ള ശേഷി പീചിങ്ങയ്ക്കുണ്ട്. മുടിയുടെ സംരക്ഷണത്തിനും പീച്ചിങ്ങയേക്കാള്‍ മികച്ച ഫലമില്ല. പീചിങ്ങ പശുവിന്‍ പാലില്‍ അരച്ച് ചേര്‍ത്ത് മൂന്ന് ദിവസം രാവിലെ തുടര്‍ച്ചയായി കഴിയ്ക്കുന്നത് മൂത്രത്തില്‍ കല്ലിന് ഉത്തമ പരിഹാരമാണ്.
വാഴപ്പിണ്ടി – കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കാനുള്ള പ്രധാന വഴികളിലൊന്നാണ് വാഴപ്പിണ്ടി. ഇതിന്റെ നീര് കഴിക്കുന്നതും കൂടുതൽ വാഴപ്പിണ്ടി വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും എപ്പോഴും നല്ലതാണ്. വൃക്കയിലെ കല്ലുകൾക്കുള്ള നല്ലൊരു പ്രതിവിധിയാണിത്.
വെള്ളം – വൃക്കകൾക്ക് കൂടുതൽ കേടുപാടുകൾ വരുത്തുന്നതിന് മുമ്പ് വെള്ളം വിഷവസ്തുക്കളെ പുറന്തള്ളുന്നു. കിഡ്‌നി സ്റ്റോൺ ഉള്ളവർ ദിവസവും 7 മുതൽ 8 ഗ്ലാസ് വരെ വെള്ളം കുടിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ദിവസവും ധാരാളം വെള്ളം കുടിക്കുക. ഇത് മൂത്രത്തിലൂടെ കല്ലുകൾ കടത്തിവിടാൻ സഹായിക്കുന്നു. ശരീരത്തിൽ നിന്ന് വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ വീട്ടുവൈദ്യങ്ങളിൽ ഒന്നാണെന്ന് പറയാം. ശസ്ത്രക്രിയ കൂടാതെ വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വെള്ളം പ്രധാനമാണ്. ഈ പ്രശ്നമുള്ളവർ മദ്യപാനം ഒഴിവാക്കണം, പ്രത്യേകിച്ച് ബിയർ.
ആപ്പിൾ സിഡെർ- ആപ്പിൾ സിഡെർ കുടിക്കുന്നത് മറ്റൊരു മാർഗ്ഗമാണ്. ആപ്പിൾ സിഡെർ വിനെഗറിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് വൃക്കയിലെ കല്ലുകൾ ചെറിയ കഷണങ്ങളായി അലിയിക്കാൻ സഹായിക്കുന്നു. മൂത്രനാളിയിലൂടെ വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. ആപ്പിൾ സിഡെർ വിനെഗറിന്റെ ഉപയോഗം വൃക്കകളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും വൃക്കകളെ ശുദ്ധീകരിക്കാനും സഹായിക്കുന്നു. രണ്ട് ടീസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ചെറുചൂടുള്ള വെള്ളത്തിൽ കുടിച്ചാൽ വൃക്കയിൽ നിന്ന് കല്ല് നീക്കം ചെയ്യപ്പെടാൻ സഹായിക്കും.
മുളപ്പിച്ച ഗോതമ്പ് – ഗോതമ്പ്, മുളപ്പിച്ച ഗോതമ്പ് എന്നിവ മുളപ്പിച്ച് ഇലകൾ അഞ്ചോ ആറോ ഇഞ്ച് നീളമുള്ളപ്പോൾ അവ മുറിച്ച് നീരെടുക്കാം. പല ആരോഗ്യപ്രശ്‌നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഈ ജ്യൂസ്. ഈ ജ്യൂസിലെ മിനറൽ അംശം മൂത്രത്തിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും കല്ലുകൾ എളുപ്പം പുറത്തു പോകാൻ അനുവദിക്കുകയും ചെയ്യും. ധാരാളം ആന്റി ഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. മൂത്രനാളിയിൽ കാൽസ്യം അടിഞ്ഞുകൂടുന്നത് തടയാൻ ഇത് സഹായിക്കുന്നു
മാതളനാരങ്ങ- ശരീരത്തിലെ ജലാംശം നിലനിർത്താനുള്ള ഏറ്റവും നല്ല പ്രകൃതിദത്ത പാനീയമാണ് മാതളനാരങ്ങ. വൃക്കയിലെ കല്ലിനുള്ള നല്ലൊരു പ്രതിവിധിയാണ് മാതളനാരങ്ങ നീര്. . ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ശസ്ത്രക്രിയ കൂടാതെ തന്നെ വൃക്കയിലെ കല്ലുകൾ സ്വാഭാവികമായി നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ മികച്ച ആന്റിഓക്‌സിഡന്റുകളുടെ വലിയ അളവും ഇതിൽ അടങ്ങിയിട്ടുണ്ട്.