കേന്ദ്ര സർക്കാരിന്റെ ജീവൻ ജ്യോതി ഭീമാ യോജന..!! രണ്ട് ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും!! ഇപ്പോൾ തന്നെ അംഗങ്ങൾ ആകൂ..!!

ജനങ്ങൾക്കായി നിരവധി പദ്ധതികൾ ഗവൺമെൻറ്കൾ നടപ്പിലാക്കി വരുന്നുണ്ട്.അത്തരത്തിൽ എത്തിയിരിക്കുന്ന ഏറ്റവും പുതിയ ഒരു പദ്ധതിയുടെ വിശദവിവരങ്ങൾ നമുക്ക് ചർച്ച ചെയ്യാം. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന എന്ന പദ്ധതിയുടെ വിശദവിവരങ്ങൾ നമുക്ക് ചർച്ച ചെയ്യാം. ഇത് ഒരു ഇൻഷുറൻസ് പദ്ധതിയാണ്.

രണ്ടു ലക്ഷം രൂപയാണ് ഈ ഒരു ഇൻഷുറൻസ് പദ്ധതി വഴി ലഭ്യമാവുക. pmjjby എന്നാണ് ഈ ഒരു പദ്ധതി അറിയപ്പെടുന്നത്. ആത്മഹത്യ ഒഴികെ ഏതുവിധേനെയും ഉള്ള മരണത്തിനും ഈ ഒരു ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതായിരിക്കും.  ബാങ്കുകൾ വഴിയും, പോസ്റ്റ് ഓഫീസുകൾ വഴിയും ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്.

ഓട്ടോമാറ്റിക് ഡെബിറ്റ് സംവിധാനം വഴി ആണ് ഓരോതവണയും പ്രീമിയം തുക അടക്കേണ്ടത്. 18 വയസ്സു മുതൽ 50 വയസ്സുവരെയുള്ള ആളുകൾക്കാണ് ഈ പദ്ധതിയിൽ അംഗങ്ങളാകാൻ സാധിക്കുന്നത്. ഈ പദ്ധതിക്ക് ഒരു നോമിനി കൂടെ ഉണ്ടായിരിക്കും.

  ഉപഭോക്താവിന്റെ മരണശേഷം നോമിനിക്ക് ആയിരിക്കും തുക ലഭിക്കുന്നത്. രണ്ടുലക്ഷം രൂപയുടെ ഈ ഇൻഷുറൻസിന് പ്രതിവർഷം ആകെ മുടക്കേണ്ടി വരുന്നത് 130 രൂപ മാത്രമാണ്. എന്തെങ്കിലും അപകടങ്ങൾ വഴി ഉണ്ടാകുന്ന ഭാഗിക വൈകല്യങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ലഭ്യമാകുന്നതാണ്.

മരണപ്പെടുകയാണെങ്കിൽ നോമിനിക്ക് രണ്ട് ലക്ഷം രൂപയും ലഭ്യമാകും.  പദ്ധതിയുടെ ഭാഗമാകുന്നതിനുവേണ്ടി ബാങ്കുകളിൽ നിന്നോ, പോസ്റ്റ് ഓഫീസുകളിൽ നിന്നോ ലഭിക്കുന്ന പദ്ധതിയുടെ അപേക്ഷാഫോമുകൾ പൂരിപ്പിച്ചു നൽകേണ്ടതുണ്ട്. വളരെ വലിയൊരു ഇൻഷുറൻസ് പരിരക്ഷ തന്നെയാണിത്. അർഹരായ ആളുകൾ എത്രയും പെട്ടെന്ന് അംഗങ്ങളാകാൻ ശ്രദ്ധിക്കുക.