ജർമൻ ശിശുക്ഷേമ വകുപ്പിന്റെ കസ്റ്റഡിയിൽ കഴിയുന്ന രണ്ടര വയസുകാരിയായ ഇന്ത്യൻ വംശജയായ അരിഹാഷയെ വിട്ടയക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം ജർമൻ കോടതി തള്ളി. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലേറ്റ പരുക്ക് അബദ്ധത്തിൽ സംഭവിച്ചതാണെന്ന രക്ഷിതാക്കളുടെ വാദം തള്ളി ജർമമാൻ കോടതി കുട്ടിയെ വിട്ടുകിട്ടണമെന്ന മാതാപിതാക്കളുടെ ആവശ്യം തള്ളി. ബെർലിനിലെ പങ്കാവ് കോടതിയുടേതാണ് തീരുമാനം.
2021 സെപ്തംബർ മുതൽ ജർമ്മനിയിലെ ബെർലിനിലെ ഒരു കെയർ ഹോമിൽ താമസിക്കുന്നു. കുട്ടിക്ക് ഏഴ് മാസം പ്രായമുള്ളപ്പോൾ മുതലുള്ളതാണ് ഇത്. കുട്ടി ലായി ,, ൯ഗി ,, 1ക, മായി പ൭ ,ഡിപ്പി ,, 1ക്കപ്പെട്ടുവെന്ന സംശയത്തിൽ രക്ഷിതാക്കളെ വിട്ടയച്ചിട്ടില്ല. 2018ൽ കുട്ടിയുടെ മാതാപിതാക്കളായ ഭവേഷ് ഷായും ഭാര്യ ധാരയും ജോലിക്കായി മുംബൈയിൽ നിന്ന് ജർമ്മനിയിലേക്ക് പോയി. സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് ഭവേഷ് ഷാ.
ജാർമിനിയിൽ താമസിക്കുമ്പോഴാണ് അരിഹ ഷാ ജനിച്ചത്. ഒരു ദിവസം കളിക്കുന്നതിനിടയിൽ വീണ് സ്വകാര്യ ഭാഗത്തിന് പരിക്കേറ്റു. സംഭവസമയത്ത് കുട്ടിയുടെ അമ്മൂമ്മയും സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച ആശുപത്രി അധികൃതർ കുട്ടി ലായി ,, ൯ഗികതി ,, 1 ക്രമത്തിന് ഇരയായതായി സംശയം പ്രകടിപ്പിച്ചു.
ഇപ്പോൾ 20 മാസത്തിലധികം പ്രായമുള്ള ബേബി അരിഹ ഷാ, 2021 സെപ്റ്റംബർ 23 മുതൽ ജർമ്മനിയിലെ ഒരു ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. അവൾക്ക് ഏഴ് മാസം മാത്രം പ്രായമുള്ളപ്പോൾ, അരിഹയുടെ മാതാപിതാക്കളായ ധാരയും, ഭാവേഷ് ഷായും അരിഹഷയെ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചു, കൂടാതെ ജർമ്മൻ അധികൃതർ അവളെ ശിശു സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചു.
2022 മുതൽ ഈ സംഭവം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നിരുന്നു ഈ കാര്യം. പിന്നീട്, 19 രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 59 പാർലമെന്റ് അംഗങ്ങൾ ന്യൂഡൽഹിയിലെ ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമാന് ഒരു സംയുക്ത കത്തിൽ ഒപ്പിട്ടതോടെ വിഷയം ദേശീയ ശ്രദ്ധയാകർഷിച്ചു.
അരിഹ ഷായെ എത്രയും വേഗം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കത്തിൽ അഭ്യർത്ഥിക്കുന്നു. കോൺഗ്രസിൽ നിന്ന് അധീർ രഞ്ജൻ ചൗധരി, ശശി തരൂർ, ബിജെപിയിൽ നിന്ന് ഹേമമാലിനി, മനേക ഗാന്ധി, ഡിഎംകെയിൽ നിന്ന് കനിമൊഴി, എൻസിപിയിൽ നിന്ന് സുപ്രിയ സുലെ, ടിഎംസിയിൽ നിന്ന് മഹുവ മൊയ്ത്ര, എസ്പിയിൽ നിന്ന് രാം ഗോപാൽ യാദവ്, മനോജ് ഝാ എന്നിവരാണ് ഒപ്പിട്ട രാഷ്ട്രീയനേതാക്കൾ.