നമ്മുടെ രാജ്യത്ത് സ്മാർട്ട് ഫോൺ ഉപയോഗവും അതിനോടൊപ്പം തന്നെ ഇന്റർനെറ്റ് ഉപയോഗവും വളരെയധികം വർധിച്ചതിന് പിന്നിൽ ജിയോ എന്ന സെല്ലുലാർ നെറ്റ്‌വർക്ക് കമ്പനിക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. നിലവിൽ വന്ന് വളരേ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനങ്ങളുടെ മനസ്സിൽ ഇടം നേടാൻ ജിയോ കമ്പനിക്ക് സാധിച്ചു.
കുറഞ്ഞ ചിലവിൽ കൂടുതൽ ഡാറ്റ ജിയോ കമ്പനിയാണ് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിനുമുമ്പ് മറ്റു സെല്ലുല്ലർ നെറ്റ്‌വർക്കുകൾ ഉയർന്ന നിരക്കാണ് ഇന്റർനെറ്റ് ഉപയോഗത്തിനായുള്ള ഡാറ്റയ്ക്ക് ഈടാക്കിയത്.
എന്നാലും ജിയോ ഇന്റർനെറ്റ് പ്ലാനും അതോടൊപ്പം സൗജന്യ അൺലിമിറ്റഡ് വോയിസ് കോളും അവതരിപ്പിച്ചപ്പോൾ എല്ലാ ആളുകളും ജിയോ സിം എടുക്കാൻ ആരംഭിച്ചു. ഇത് മറ്റ് കമ്പനികൾക്ക് വളരെയധികം നഷ്ടമുണ്ടാക്കുന്ന അവസ്ഥയിൽ എത്തിച്ചു.
ഇതേതുടർന്നാണ് ഇന്ത്യയിലെ മറ്റു മുൻനിര സെല്ലുലാർ നെറ്റ്‌വർക്ക് കമ്പനികൾ ഇത്തരത്തിൽ കുറഞ്ഞനിരക്കിൽ ഇന്റർനെറ്റ് ഓഫറുകൾ ലഭ്യമാക്കിയത്. തുടർന്ന് ഇങ്ങോട്ടുള്ള വർഷങ്ങളിലെല്ലാം വിവിധങ്ങളായ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്.
മൊബൈൽ ഇന്റർനെറ്റ് ഉപഭോക്താക്കളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നതാണ് ഇപ്പോൾ മൊബൈൽ നെറ്റ്‌വർക്ക് കമ്പനികൾ നൽകുന്ന പുതിയ റീചാർജ് പ്ലാനുകൾ . മുൻപത്തേതിൽ നിന്നും വളരെ ഉയർന്ന തുകയാണ് ഇപ്പോൾ റീചാർജുകൾക്ക് ഉള്ളത് .
ഈ അവസരത്തിൽ വളരെ ആകർഷണീയമായ ഓഫറുമായി എത്തിയിരിക്കുകയാണ് ജിയോ. ജിയോ സിം ഉപഭോക്താക്കളായ എല്ലാ ആളുകൾക്കും വളരെ സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ ജിയോ അറിയിച്ചിരിക്കുന്നത്.
നമ്മുടെ രാജ്യത്ത് ജിയോ സിം ഉപഭോക്താക്കൾക്ക് ഒരു രൂപ മുതലുള്ള വളരെ ആകർഷണീയമായ പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഒരു രൂപയ്ക്ക് 100mb വരെ അതിവേഗ പ്ലാൻ വഴി ലഭിക്കും.
അതുപോലെ ഒന്നിലധികം പ്ലാനുകൾ വാങ്ങി സൂക്ഷിക്കാനും ഇപ്പോൾ അവസരമുണ്ട്. 30 ദിവസത്തേക്കാണ് ഈ പ്ലാൻ ഉണ്ടായിരിക്കുക. 100 എംപി ഉപയോഗിച്ച് കഴിഞ്ഞാൽ 64 kb/s സ്പീഡിൽ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.
ഒരു രൂപയ്ക്കാണ് 400mb ഡാറ്റാ ലഭിക്കുന്നത്. ഓരോ പ്ലാനിന്റെയും കാലാവധി തീരുമ്പോഴും അടുത്ത പ്ലാൻ തനിയെ ആക്റ്റീവ് ആകുന്നതായിരിക്കും. കമ്പനി ഇതുമായി സംബന്ധിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും “മൈ ജിയോ” ആപ്ലിക്കേഷനിലൂടെ ഇത്തരത്തിൽ റീച്ചാർജ് ചെയ്യാൻ സാധിക്കും.
ആയതിനാൽ റീച്ചാർജ് പ്ലാനുകൾക്ക് വളരെയധികം നിരക്ക് വർധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ജിയോയുടെ ഈ ഓഫർ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.