“സുരേഷണ്ണന് ആരെങ്കിലും ഒരു പുസ്തകം വാങ്ങിക്കൊടുക്കൂ. “സമ്മതം” എന്ന വാക്കിന്റെ അർത്ഥം പഠിക്കേണ്ടതുണ്ട്” കുറിപ്പുമായി ജോസ്‌ന സാബു സെബാസ്റ്റ്യൻ

സുരേഷേട്ടൻ എല്ലാവരുടെയും സുരേഷേട്ടൻ ആണെന്ന് കരുതരുത് സുരേഷേട്ടാ. ഇത്രയും വലിയ ഒരു സമൂഹത്തിനും ക്യാമറയ്ക്കും മുന്നിൽ വച്ച് തൊടരുത് എന്ന് തട്ടിമാറ്റിയ പെൺകുട്ടിയെ സുരേഷ്ഗോപിയെ പോലെ ഒരാൾ പിന്നെയും പിന്നെയും തൊടാൻ ശ്രമിക്കുന്നുണ്ടെങ്കിൽ നമുക്ക് ചുറ്റുമുള്ള പല പെൺകുട്ടികളും/ആൺ കുട്ടികളും നമ്മളറിയാതെ തന്നെ അനാവശ്യ സ്പർശനങ്ങൾ അനുഭവിക്കുന്നുണ്ടാവാം. തൊടാൻ ആഗ്രഹിക്കാത്ത എത്ര കുഞ്ഞുങ്ങൾ നമുക്ക് ചുറ്റും ഉണ്ടാകും?

ആർക്കാണ് അവരെ തൊടാൻ കഴിയുക. ആരൊക്കെ എവിടൊക്കെ തൊട്ടാൽ പ്രതികരിക്കണം എന്ന് അറിയാത്ത എത്ര കുഞ്ഞുങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ടായിരിക്കും? അതുകൊണ്ട് മാതാപിതാക്കളായ നമ്മൾ കുട്ടികളെ പഠിപ്പിക്കണം. NO എന്നാൽ NO എന്നാണ് അർത്ഥമാക്കുന്നത് എന്ന ഉറച്ച പാഠം. ‘സമ്മതം’ അനുമതി ചോദിക്കുന്നത് അത്ര ചെറിയ വാക്കല്ല. വാസ്തവത്തിൽ, കുട്ടികൾ 2 മുതൽ 5വയസ്സിനുള്ളിൽ തന്നെ ഈ കാര്യങ്ങൾ പഠിക്കണം. അല്ലാത്തപക്ഷം ഇങ്ങനെയായിരിക്കും.

ആളോ സാഹചര്യമോ നോക്കാതെ തനിക്കൊണം പുറത്തുവരും. താനാണ് തന്റെ ശരീരത്തിന്റെ മേലധികാരിയാണെന്ന് അവർ മനസ്സിലാക്കിയിരിക്കണം. ആർക്കൊക്കെ അവരുടെ ദേഹത്ത് തൊടാം, ആർക്ക് പറ്റില്ല. ഇത് ഒരു കുഞ്ഞാണെങ്കിൽ, കുഞ്ഞിന് താൽപ്പര്യമില്ലെങ്കിൽ, ആരെയും തൊടാനോ കെട്ടിപ്പിടിക്കാനോ ചുംബിക്കാനോ അനുവദിക്കരുത്.

അതുപോലെ, മറ്റുള്ളവരെ തൊടാനോ കെട്ടിപ്പിടിക്കാനോ അനുവാദം ചോദിക്കണമെന്ന് വളരെ ചെറുപ്പം മുതൽ തന്നെ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. ഇല്ലെങ്കിൽ നമ്മുടെ സമൂഹത്തിൽ ഇനിയും സുരേഷേട്ടൻമാർ ഉണ്ടാവും. എന്നാൽ നമുക്ക് മുന്നിൽ കണ്ട സുരേഷ് ഗോപി പല സുരേഷ് ഗോപിമാരുടെയും കോപ്പി മാത്രമാണ്. ഇവിടെയാണ് കുട്ടികൾക്കായുള്ള ലൈം ,, ഗി ,, കപാഠങ്ങൾ എന്ന പുസ്തകത്തിന്റെ ജനപ്രീതി ഉയരുന്നത്. ഇത് കുട്ടികൾക്കുള്ളതല്ലേ എന്ന് ചോദിക്കേണ്ട. കാരണം തൊടാനും തോണ്ടാനുമുള്ള മര്യാദ അറിയാത്തവർ കുട്ടികളാണ്. അതുകൊണ്ട് നമ്മുടെ സുരേഷണ്ണന് ആരെങ്കിലും ഒരു പുസ്തകം വാങ്ങിക്കൊടുക്കൂ. “സമ്മതം” എന്ന വാക്കിന്റെ അർത്ഥം നമ്മൾ പഠിക്കേണ്ടതുണ്ട്.

130 രൂപയാണ് ബുക്കിന്റെ വില. ബുക്ക് വേണ്ടവർ ഈ അഡ്രസ്സിൽ കോൺടാക്ട് ചെയ്യുക.- ഫോറസ്റ്റ് ബുക്‌സ്, ട്രേഡ് സെന്റർ, പുതിയ ബസ്സ്റ്റാൻഡ്, പയ്യന്നൂർ-കണ്ണൂർ, കേരളം -670307 , മൊബൈൽ-9400034033. എന്ന് ജോസ്‌ന സാബു സെബാസ്റ്റ്യൻ.