2019 ഡിസംബർ 11 ന് പാർലമെന്റിൽ പാസാക്കിയ നിയമമാണ് പൗരത്വ ഭേദഗതി നിയമം അഥവാ CAA . നമ്മുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ് ,പാകിസ്ഥാൻ , അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മത ന്യൂന പക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം കൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമം ആണ് ഇത്. എന്നാൽ ഈ നിയമം മുസ്ലിങ്ങളെ ഒഴിവാക്കിയിരുന്നു. ഈ നിയമ പ്രകാരം 2014 ഡിസംബർ 31 നകം ഇന്ത്യയിൽ വന്ന കുടിയേറ്റക്കാർ അവരുടെ രാജ്യത്ത് മതത്തിന്റെ പേരിൽ ഏതെങ്കിലും രീതിയിലുള്ള പീ ,ഡ നങ്ങൾ അനുഭവിച്ചവർക്ക് പുതിയ പൗരത്വത്തിനു വഴിയൊരുക്കുന്നു.
സി എ എ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഈ നിയമം നടപ്പാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അടിവരയിട്ടു പറഞ്ഞിരുന്നു. തമിഴ് നടൻ വിജയും അധികൃതരോട് തമിഴ് നാട്ടിൽ ഈ നിയമം നടപ്പാക്കരുതെന്ന് അഭ്യർത്ഥിച്ചിരുന്നു.
ഇപ്പോൾ ഈ വിഷയത്തിൽ സി പി എമ്മിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്തിരിക്കുകയാണ് നടൻ ജോയ് മാത്യു. ആത്മാര്ഥതയുണ്ടോ സഖാവേ അൽപ്പം എടുക്കാൻ എന്നാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് . കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ
പൗരത്വ ബില്ല് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ മത്സരിച്ചു പ്രധിഷേധിച്ചുകൊണ്ടിരിക്കുകയാണ് .
എന്നാൽ അതിലെ സി പി എമ്മിന്റെ ആത്മാര്ഥതയിൽ നമ്മൾ സംശയിച്ചു പോകുന്നു. കാരണം എന്തെന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ടു വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത ആളുകളുടെ പേരിൽ ഇതുവരെ 835 കേസുകളാണ് സംസ്ഥാന സർക്കാർ എടുത്തിട്ടുള്ളത്. എന്നാൽ ഇതുവരെ പിൻവലിച്ചതോ വെറും 115 കേസു മാത്രം. പൗരത്വ ബില്ലിനെ നഖശികാന്തം എതിർക്കുന്ന സി പി എം ഭരിക്കുന്ന ഒരു സംസ്ഥാനത്താണിതെന്നു ഓര്മ വേണം. ആ കേസുകൾ മുഴുവൻ പിൻവലിക്കട്ടെ , അപ്പോൾ മനസിലാക്കാം ഈ വിഷയത്തിൽ സി പി എമ്മിന്റെ ആത്മാർത്ഥത. കുറിപ്പ് പങ്കുവെച്ചുകൊണ്ട് ജോയ് മാത്യു പ്രതികരിച്ചു.