കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് ബദലായി വന്ന അരിയാണ് സംസ്ഥാന സർക്കാരിന്റെ ശബരി K റൈസ് . കേന്ദ്ര സർക്കാരിന്റേതുപോലെ ലാഭത്തിനു വേണ്ടിയല്ല സംസ്ഥാന സർക്കാർ അരി നൽകുന്നതെന്ന് പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാർ പത്തുരൂപയോളം നഷ്ടം സഹിച്ചാണ് ജനങ്ങൾക്ക് K റൈസ് നൽകുന്നത്. 40 രൂപയുടെ ജയ, മട്ട, കുറുവ എന്നീ അരിയാണ് K റൈസ് ആയി ജനങ്ങൾക്ക് ലഭിക്കുന്നത്. അല്ലാതെ ഭാരത് അരിയെപോലെ വില കുറഞ്ഞ ഗുണം കുറഞ്ഞ അരിയല്ല ഇത്. മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനെ കുറിച്ച് പത്രസമ്മേളനത്തിൽ കെ സുരേന്ദ്രൻ K റൈസ് എന്നാൽ കിട്ടാത്ത റൈസ് ആണെന്നും K ഫോൺ എന്നാൽ കിട്ടാത്ത ഫോൺ ആണെന്നും K റെയിൽ എന്നാൽ കിട്ടാത്ത റെയിൽ ആണെന്നും പരിഹാസ രൂപേണ പറഞ്ഞിരുന്നു.
ഇപ്പോഴിതാ പ്രശസ്ത സാമൂഹിക നിരീക്ഷകൻ എന്ന നിലയിൽ ശ്രീജിത്ത് പണിക്കർ എഴുതിയ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. കേന്ദ്രം ഈയിടെ പിറ്റ്ബുൾ, റോട്ട് വൈലർ , ബുൾഡോഗ് എന്നീ ഇനത്തിൽ പെട്ട നായകളുടെ ഇറക്കുമതിയും വില്പനയും നിയന്ത്രിച്ചിരുന്നു. ഇവ മനുഷ്യന്റെ ജീവന് അപകടമാണെന്ന് കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ ഇവരുടെ വില്പനയും ഇറക്കുമതിയും നിയന്ത്രിക്കാൻ തീരുമാനിച്ചത്.
എന്നാൽ സംസ്ഥാന സർക്കാറിന്റെ K – പിറ്റ്ബുൾ ഉടൻ വരുന്നു എന്ന് പറഞ്ഞാണ് ശ്രീജിത്ത് പണിക്കർ പോസ്റ്റ് പങ്കു വെച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ C A A നിയമ ഭേദഗതിക്കെതിരെ സംസ്ഥാനം തങ്ങൾ ഇതിനു അനുവദിക്കില്ലെന്ന് പറഞ്ഞിരുന്നു കേന്ദ്ര സർക്കാർ എന്ത് ചെയ്യുന്നുവോ അതിന്റെ ഓപ്പോസിറ്റ് ആയിരിക്കും പലപ്പോഴും സംസ്ഥാന സർക്കാരിന്റെ തീരുമാനം. അതായിരിക്കാം ശ്രീജിത്ത് പണിക്കരുടെ ഈ പോസ്റ്റിനു പിന്നിലെ കാരണം. ഒരുപക്ഷെ കെ- പിറ്റ്ബുൾ അഥവാ കിട്ടാത്ത പിറ്റ്ബുൾ എന്നും ആകാം.