കടമക്കുടിയിൽ ജീവനൊടുക്കിയ ദമ്പതികളുടെ കുറിപ്പ് പുറത്ത്. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നാണ് കുറിപ്പിൽ പറയുന്നത്. കടത്തിനുപിന്നാലെ വീണ്ടുമുണ്ടായ കടബാധ്യതയിൽ ജീവിതം മടുത്തുവെന്ന് നിജോയും ശിൽപയും കുറിപ്പിൽ എഴുതിയിട്ടുള്ളത്.
‘കുട്ടികളെ കൂടെ കൂട്ടേണ്ടെന്നാണ് വിചാരിച്ചത്. മറ്റുള്ളവരുടെ ആട്ടും തുപ്പും കേട്ട് അവർ ജീവിക്കേണ്ട. ഞങ്ങൾ ജീവനോടെയിരുന്നപ്പോൾ ആരും സഹായിച്ചില്ല. ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ല’, കുറിപ്പിൽ പറയുന്നു.
നിജോ ജോണിനെയും ഭാര്യ ശിൽപയെയും തൂങ്ങിമ, രിച്ച നിലയിലും മക്കളായ ആബേലിനെയും ആരോണിനെയും വിഷം കഴിച്ച് മ, രിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആദ്യം മക്കൾക്ക് വിഷം നൽകിയ ശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുടുംബം കുറച്ചുകാലമായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നെന്നും ഇതാകാം ജീവനൊടുക്കാനുള്ള കാരണമെന്നും പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇവരുടെ മരണശേഷം ഓൺലൈൻ ലോൺ ഗ്രൂപ്പിൽ നിന്ന് ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചിരുന്നു. ഇതോടെ ഓൺലൈൻ വായ്പാ കെണിയാകാം ഇവരുടെ മരണത്തിന് കാരണമെന്ന് വ്യക്തമാണ്. മ, രിച്ച യുവതി ഓൺലൈൻ ലോൺ ആപ്പിൽ നിന്ന് പണം കടം വാങ്ങിയെന്നും തിരിച്ചടവ് മുടങ്ങിയപ്പോൾ ഓൺലൈൻ ആപ്പ് ഉപയോക്താക്കൾ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ പറയുന്നു.
നാലംഗ കുടുംബം മ, രിച്ചതിന് പിന്നാലെ ബന്ധുക്കൾക്കും ഓൺലൈൻ പണമിടപാടുകാരിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതോടെ ബന്ധുക്കൾ പോലീസിനെ സമീപിച്ചു. നിലവിൽ ഇവർ ഉപയോഗിച്ചിരുന്ന ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസ് അയച്ചിട്ടുണ്ട്. മ, രിച്ച ശിൽപ ഓൺലൈൻ ആപ്പിൽ നിന്ന് 9000 രൂപ വായ്പ എടുത്തിട്ടുണ്ടെന്നും അത് എത്രയും വേഗം തിരിച്ചടക്കണമെന്നുമായിരുന്നു സന്ദേശം. കൂടാതെ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു.
പണം തിരികെ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ബന്ധുക്കൾ ഉടൻ പോലീസിൽ വിവരമറിയിച്ചു. ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാനായി സഹപ്രവർത്തകനായ നിജോയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന് വീടിനോട് താഴെ നിലയിലുള്ള അമ്മയെ കൂട്ടുകാരൻ വിളിച്ചു. അമ്മയും സഹോദരനും മുകളിൽ പോയി നോക്കിയപ്പോഴാണ് ദമ്പതികളെ മ, രിച്ച നിലയിൽ കണ്ടെത്തിയത്.
നിർമാണത്തൊഴിലാളിയും കലാകാരനുമാണ് നിജോ. നേരത്തെ വിസിറ്റിംഗ് വിസയിൽ വിദേശത്തേക്ക് പോയ ശിൽപ ഒരു മാസം മുമ്പാണ് തിരിച്ചെത്തിയത്. വീണ്ടും വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ശിൽപയും നിജോയും.