കണ്ണൂർ ജില്ലയിൽ കേളകത്ത് കണ്ടപ്പുനത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കൊ, ലപ്പെടുത്താൻ ശ്രമിച്ച രണ്ട് പവന്റെ മാല കട്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ട് മധ്യവയസ്‌കൻ അറസ്റ്റിൽ. വയസ്സായ സ്ത്രീയുടെ ബന്ധുവായ കണ്ടപ്പനം കണ്ണിക്കുളത്ത് 55 കാരനായ രാജു ആണ് അറസ്റ്റിലായത്. കേളകം എസ്ഐ ജാൻസി മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രാജുവിനെ പിടികൂടിയത്.
കൊട്ടിയൂർ കണ്ടപ്പനം കല്ലിക്കുളത്ത് വീട്ടിൽ 65 കാരിയായ വിജയമ്മയെ ഇയാൾ ആക്രമിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. വിയോധിക പ്രതിയെ തിരിച്ചറിഞ്ഞതോടെ ഇവരുടെ മൊഴി പ്രകാരം കേസെടുത്ത് പ്രതിക്കെതിരെ അന്വേഷണം ആരംഭിച്ചു. വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് മുഖം ഷാൾ കൊണ്ട് കെട്ടി വയോധികയെ മർദിച്ച ശേഷം മോഷണം സാധനവുമായി സ്ഥലം വിട്ടു. വയോധികയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ പേരാവൂർ ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചത്.
തന്നെ കൊ, ല്ലാൻ ശ്രമം നടന്നതായി വിജയമ്മ പറയുന്നു. തുണികൊണ്ട് മുഖം മറച്ചിരുന്ന രാജു വിജയമ്മയെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് ചെളിവെള്ളത്തിലേക്ക് തള്ളിയിട്ട് തലയ്ക്കടിച്ച് കൊ, ലപ്പെടുത്താൻ ശ്രമിച്ചതായി ഇവർ പറയുന്നു.
പിടിവലിയ്ക്കിടെ ഇയാൾ മാല കടിച്ചു പിടിച്ചിരുന്നു. ഭര്‍തൃസഹോദരന്റെ മകൻ രാജുവിന് ഒറ്റയ്ക്ക് താമസിക്കുന്ന വിജയമ്മയുമായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതിനു മുൻപ് വിജയമ്മ ഇല്ലാത്ത സമയത്ത് വീട്ടിൽ കയറി അവിടെ സൂക്ഷിച്ചിരുന്ന പണവും മറ്റും എടുത്തത് ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.