17 കാരിയായ പെൺകുട്ടിയെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ.. ശരണ്യയുടെ മൃ ,, തദേ ,, ഹം കയർ കഴുത്തിൽ കുറുക്കി കട്ടിലിൽ ഇരിക്കുന്ന നിലയിൽ..

പ്ലസ് ടു വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്തൂക്ക മലാംകുണ്ട് ഇല്ലത്തിങ്ങൽ സ്വദേശി കെ വി ശരണ്യ (17) ആണ് മരിച്ചത്. ബന്തടുക്ക ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അമ്മ സുജാത ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പരിസരവാസികളെ വിവരമറിയിച്ചു. കിടപ്പുമുറിയിലെ ചുമരിൽ ഘടിപ്പിച്ച കയറിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയുടെ വാതിൽ പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.

അതേസമയം കുട്ടി ആ ,, ത്മ ,, ഹ ,, ത്യ ചെയ്യാനുള്ള സാഹചര്യമില്ലെന്ന് വീട്ടുകാർ പറയുന്നു. പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു വിദ്യാർത്ഥിനി. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് മരണം സംഭവിച്ചത്. മരണത്തിൽ ദുരൂഹതയുള്ളതിനാൽ പോലീസ് വീട് സീൽ ചെയ്തു. മൃതദേഹം കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നു കാണപ്പെട്ടത്.

കൂടാതെ മുറി പുറത്തു നിന്നും പൂട്ടിയതിനാൽ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബന്തടുക്കയിലെ ഹോട്ടൽ തൊഴിലാളിയായ ബാബുവിന്റെ മകളാണ് ശരണ്യ. ബേഡകം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Read More: കോട്ടയത്തെ നടുക്കിയ കൊലപാതകം, ദമ്പതികൾ ചുറ്റിക കൊണ്ടുള്ള അടിയിൽ ജീവൻ വെടിഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ അരുൺ ശശി കുറ്റക്കാരെന്ന് കോടതി.

കോട്ടയത്തെ നടുക്കിയ ഇരട്ടക്കൊലക്കേസിൽ പ്രതി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൊ ,, ലപാ ,, തകം, മോഷണം, ഭവനഭേദനം തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് പ്രതി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ മാർച്ച് 22ന് പ്രഖ്യാപിക്കും. പ്രതി ചൂരപ്പാടി അരുൺശശി കുറ്റക്കാരനാണെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.

പ്രോസിക്യൂഷനുവേണ്ടി അഡ്വ ജിതേഷ് ജെ കോടതിയിൽ ഹാജരായി. 2013 ഓഗസ്റ്റ് 28ന് രാത്രിയാണ് സ്വന്തം പിതൃസഹോദരി തിമ്പനാൽ വീട്ടിനുള്ളിൽ വെച്ച് തങ്കമ്മ (68), ഭർത്താവ് ഭാസ്‌കരൻ നായർ (71) എന്നിവരെ ചുറ്റികകൊണ്ട് അരുൺ കൊ ,, ലപ്പെ ,, ടുത്തി ,, യത്. കേസിലെ പ്രതിയായ അരുൺ ഒരു മാസത്തിന് ശേഷം കഞ്ഞിക്കുഴിയിൽ നിന്ന് മാല മോഷ്ടിക്കുന്നതിനിടെ പിടിയിലായി. കൂടുതൽ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

കേസിന്റെ വിചാരണ ഘട്ടത്തിൽ ജാമ്യത്തിലായിരുന്ന അരുൺശശിയെ മൂന്ന് വർഷത്തിന് ശേഷം ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. കോടതി റിമാൻഡ് ചെയ്ത ഇയാളെ ജാമ്യം അനുവദിച്ചിട്ടില്ല. 2016 നവംബറിൽ ചെന്നൈയിലെ ലോഡ്ജിൽ താമസിച്ച് ഷോപ്പിംഗ് മാളുകളിൽ മോഷണം നടത്തുന്നതിനിടെയാണ് അരുണിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്.

ചെന്നൈ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘം പ്രത്യേക വാറണ്ട് പ്രകാരം കോട്ടയം കോടതിയിൽ ഹാജരാക്കി. കോട്ടയത്ത് നിന്ന് മുങ്ങി തൃശൂരിലെത്തിയ ശേഷം ചെന്നൈ, ഹൈദരാബാദ് വഴി ഒഡീഷയിലെത്തി. അവിടെ താമസിച്ച ശേഷം ഭുവനേശ്വറിലേക്കും കൊൽക്കത്തയിലേക്കും പോയി.

ഭുവനേശ്വറിലെ ഷോപ്പിംഗ് മാളിൽ മുങ്ങി ചെന്നൈയിലേക്ക് കടക്കുകയായിരുന്നു. മാളുകളിലെ മോഷണം സംബന്ധിച്ച അന്വേഷണത്തിനിടെ അരുണിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഋഷിവാലി എന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയാണ് ഇയാൾ ഇതര സംസ്ഥാനങ്ങളിൽ ജോലി നേടിയത്.

ജോലി ചെയ്തിരുന്ന സ്ഥലത്ത് പ്രശ്‌നങ്ങളെ തുടർന്നാണ് ഇയാൾ സ്ഥലം വിട്ടത്. ഇരട്ടക്കൊ ,, ല ,, ക്കേ ,, സിൽ അരുൺ ആദ്യം പോലീസിന് സംശയം തോന്നിയിരുന്നില്ല. കൊ ,, ല്ല ,, പ്പെ ,, ട്ട ദമ്പതികളുടെ സംസ്‌കാര ചടങ്ങുകളിലും കേസന്വേഷണത്തിന് ആക്‌ഷൻ കൗൺസിൽ രൂപീകരണത്തിലും മുൻനിരയിൽ നിന്നത് അരുൺശശിയായിരുന്നു.

അതുകൊണ്ട് തന്നെ ദമ്പതികളുടെ അടുത്ത പരിചയക്കാരാണ് കൊ ,, ലപാ ,, തകത്തിന് പിന്നിലെന്ന് ആദ്യഘട്ടത്തിൽ തന്നെ സ്ഥിരീകരിച്ച പോലീസ് പല ബന്ധുക്കളെയും സംശയിച്ചെങ്കിലും അരുണിലേക്ക് എത്തിയില്ല. സെപ്തംബർ 19ന് കോട്ടയം റബർ ബോർഡ് ജംക്‌ഷനു സമീപം നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അരുണിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

തുടർന്നുള്ള ചോദ്യം ചെയ്യലിൽ അരുണാണ് ഇരട്ടക്കൊ ,, ല ,, പാ ,, തകം നേരത്തെ നടത്തിയതെന്ന് വ്യക്തമായി. ഇതര സംസ്ഥാനങ്ങളിലെ കേസുകൾ കൂടാതെ മണിമല, കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനുകളിലായി എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അരുൺശശി.