പ്രതിയെ പോലീസ് വെടിവച്ചു കൊ ,, ന്നു. തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം..

മാ , നഭം , ഗപ്പെടുത്താനായി തട്ടിക്കൊണ്ടുപോകുന്നതിനിടെ ബി.ടെക് വിദ്യാർഥിനിയായ പെൺകുട്ടി കൊ, ല്ലപ്പെട്ട കേസിൽ പ്രതിയായ യുവാവ് പൊലീസ് ഏറ്റുമുട്ടലിൽ കൊ, ല്ലപ്പെട്ടു. ഉത്തർപ്രദേശിലെ മുസ്സൂറി സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ 28 കാരനായ ജിതേന്ദ്ര എന്ന ജീതു ആണ് ഗാസിയാബാദ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊ, ല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ ഒരു എസ്‌ഐക്കും പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്.

മറ്റൊരാൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയുടെ വാഹനം തടഞ്ഞുനിർത്തി പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ ആക്രമിക്കുകയും പൊലീസ് സംഘം വെടിയുതിർക്കുകയായിരുന്നുവെന്ന് ഗാസിയാബാദ് റൂറൽ ഡിസിപി വിവേക് യാദവ് വിശദീകരിച്ചു. വിദ്യാർത്ഥിയുടെ മരണത്തിലെ മറ്റൊരു പ്രതിയായ ബൽബീറിനെ ഞായറാഴ്ച ഏറ്റുമുട്ടലിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ രണ്ടാം പ്രതിയായ ജിതേന്ദ്രയ്ക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ ഇയാൾ മറ്റൊരാളോടൊപ്പം ബൈക്കിൽ പോകുന്നത് പോലീസ് കണ്ടെത്തി. പരിശോധനയ്ക്കായി വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് ഉപേക്ഷിച്ചു ഇവർ രക്ഷപ്പെട്ടു. ഇതോടെ പോലീസ് സംഘം അവരെ പിന്തുടർന്നു. എന്നാൽ രണ്ടംഗ സംഘം പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ പോലീസും തിരിച്ചടിച്ചു. ഏറ്റുമുട്ടലിനിടെ കാലിന് വെടിയേറ്റ ജിതേന്ദ്ര റോഡിൽ വീണതോടെ പോലീസ് കീഴ്‌പ്പെടുത്തി. വെടിയേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മ, രിച്ചു. ഇതിനിടെ, ഏറ്റുമുട്ടലിനിടെ ഇയാളുടെ കൂട്ടാളി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച ഗാസിയാബാദിൽ നടന്ന മോഷണശ്രമത്തിനിടെ എ.ബി.ഇ.എസ്. എൻജിനീയറിങ് കോളജിലെ ബി.ടെക് വിദ്യാർഥിനി 19 കാരിയായ കീർത്തിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന കീർത്തിയിൽ നിന്ന് ബൈക്കിലെത്തിയ രണ്ടംഗ സംഘം മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചതാണ് സംഭവം.

സുഹൃത്തിനൊപ്പം ഓട്ടോയിൽ പോവുകയായിരുന്ന കീർത്തിയെ പ്രതികൾ ബൈക്കിൽ കയറ്റി വലിച്ചിറക്കി പുറത്തേക്ക് കൊണ്ടുപോയി. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഗാസിയാബാദിലെ യശോദ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച മ, രിച്ചു. ഇതോടെ കേസിലെ പ്രതികൾക്കെതിരെ കൊ, ലക്കുറ്റവും ചുമത്തി.

തിങ്കളാഴ്ച ഏറ്റുമുട്ടലിൽ കൊ, ല്ലപ്പെട്ട ജിതേന്ദ്രയ്‌ക്കെതിരെ കവർച്ചയും പിടിച്ചുപറിയും ഉൾപ്പെടെ 12 കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഡൽഹി എൻസിആർ മേഖലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020ലാണ് ഇയാൾക്കെതിരെ ഗുണ്ടാനിയമം ചുമത്തിയതെന്നും പോലീസ് പറഞ്ഞു.