ഇനിമുതൽ പുരുഷന്മാരും കുട്ടികളും പാചകം ചെയ്യും..!! പ്രത്യേക പദ്ധതിയുമായി സംസ്ഥാന സർക്കാർ..!! ഗൃഹോപകരണങ്ങൾക്ക് പലിശരഹിത വായ്പയും..!! ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ്..!!

നമ്മുടെ സംസ്ഥാനത്ത് വീട്ടമ്മമാർക്ക് വളരെയധികം ആശ്വാസം നൽകുന്ന ഒരു പദ്ധതിയാണ് സർക്കാർ ഇപ്പോൾ ആവിഷ്കരിച്ചിരിക്കുന്നത്. അതായത്, സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന സ്മാർട്ട് കിച്ചൻ പദ്ധതിയോടനുബന്ധിച്ച് നമ്മുടെ സംസ്ഥാനത്ത് വലിയ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്.

സാധാരണയായി വീടുകളിലെ എല്ലാ ജോലിയും നിർവഹിച്ചിരുന്നത് വീട്ടിലെ സ്ത്രീകൾ ആയിരിക്കും. എന്നാൽ ഈ സ്ഥിതി മാറ്റുന്നതിനും വീട്ടുജോലികൾ സ്ത്രീപുരുഷഭേദമന്യേ എല്ലാവരും ഒരുമിച്ച് പങ്കാളിത്തത്തോടെ നിർവഹിക്കാൻ സ്മാർട്ട് കിച്ചൻ പദ്ധതിയോടനുബന്ധിച്ച് ഇപ്പോൾ സർക്കാർ ലക്ഷ്യം ഇടുകയാണ്.

ഈ പദ്ധതി നടപ്പിലാക്കാൻ വളരെ മുന്നേറ്റപരമായ തീരുമാനങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും വരുന്നത്. അതായത് പുരുഷന്മാർക്കും കുട്ടികൾക്കും പാചകം ചെയ്യുന്നതിന് പ്രത്യേക ക്ലാസുകളും പരിശീലനങ്ങളും നൽകാൻ സർക്കാർ തീരുമാനിച്ചു. പാചകം പഠിപ്പിക്കുന്നതിന് വേണ്ടി വിവിധ പാചകവിദഗ്ദ്ധരെയാണ് പദ്ധതിയിലേക്ക് ഉൾപ്പെടുത്തിയിട്ടുള്ളത്.

കുട്ടികൾക്കുള്ള പരിശീലനം വിക്ടേഴ്സ് ചാനൽ വഴി ആയിരിക്കും ഉണ്ടായിരിക്കുക. കൂടാതെ നല്ല രീതിയിൽ പാകം ചെയ്യുന്ന കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും. സ്മാർട്ട് കിച്ചൻ പദ്ധതി വഴി ഗൃഹോപകരണങ്ങൾ വിലക്കുറവിൽ ലഭിക്കുന്നതിനും ഇപ്പോൾ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. ഈ പദ്ധതിയുടെ നടത്തിപ്പിനായി അഞ്ച് കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.

ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന് പലിശരഹിത വായ്പകൾ നൽകുന്നതിനാണ് സർക്കാർ ആനുകൂല്യം നൽകുന്നത്. കൂടാതെ ആദിവാസി ഊരുകളിൽ കമ്മ്യൂണിറ്റി കിച്ചൻ സംഘടിപ്പിക്കും. ലിംഗസമത്വവും തൊഴിൽ സമത്വവും ഉറപ്പുവരുത്തുന്നതിനായി കുട്ടികളിൽ ബോധവൽക്കരണം ഉണ്ടാക്കുന്നതിനായി പാഠ്യപദ്ധതിയിൽ ഇവ ഉൾപ്പെടുത്തും.

സംസ്ഥാന ശിശു വികസന കമ്മീഷന്റെ നേതൃത്വത്തിലാണ് ഈ പദ്ധതികൾ ആവിഷ്കരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് ആരംഭിക്കുന്നതിന് അനുമതി ഉടൻതന്നെ സർക്കാരിൽ നിന്നും ലഭിക്കുന്നതാണ്.