പെൻഷൻ വാങ്ങുന്നവർ അറിയേണ്ട വിവരം. തുക നേരത്തെ ലഭിക്കും. പക്ഷെ ഇത് ശ്രെദ്ധിക്കണം

നമുക്കെല്ലാവർക്കും അറിയാവുന്നത് പോലെ കേരളത്തിൽ ഏകദേശം 60 ലക്ഷത്തോളം ആളുകൾ വിവിധങ്ങളായ ആയിട്ടുള്ള സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷനുകൾ ആശ്രയിച്ച് ജീവിക്കുന്നവരാണ്. കോവിഡ് കാലഘട്ടത്തിലും സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയത് പെൻഷനുകൾ ആശ്രയിക്കുന്ന ആളുകൾക്ക് വളരെ വലിയൊരു ആശ്വാസമായിരുന്നു.

അത്തരത്തിൽ വീണ്ടും ഒരു സന്തോഷവാർത്ത കൂടിയാണ് എത്തിയിരിക്കുന്നത്. പെൻഷൻ തുക വീണ്ടും 100 രൂപ കൂടി വർധിപ്പിച്ചിരിക്കുകയാണ്. കേരളത്തിലെ എല്ലാ പെൻഷൻ ഉപഭോക്താക്കൾക്കും വളരെയധികം സന്തോഷം നൽകുന്ന വാർത്തയാണിത്. ഏപ്രിൽ മാസം മുതൽ ആയിരിക്കും വർധിപ്പിച്ച പെൻഷൻ തുക ലഭിക്കുക.

ഇതോടെ 1,600 രൂപയാണ് ഓരോ പെൻഷൻ ഉപഭോക്താക്കളുടെയും അക്കൗണ്ടുകളിലേക്ക് ലഭ്യമാവുന്നത്. എല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ ഓരോ മാസത്തെയും അവസാന ആഴ്ചകളിൽ ആയാണ് പെൻഷൻ തുക ലഭിക്കാറുള്ളത്. എന്നാൽ ഏപ്രിൽ മാസത്തെ പെൻഷൻ തുക മാസത്തിലെ ആദ്യത്തെ ആഴ്ചകളിലായി തന്നെ ഓരോ പെൻഷൻ ഉപഭോക്താക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നതായിരിക്കും.

വിഷു, റംസാൻ വ്രതം, ഈസ്റ്റർ എന്നിങ്ങനെ നിരവധി വിശേഷദിവസങ്ങൾ ആണ് ഏപ്രിൽ മാസത്തിൽ ഉള്ളത്. ഇതിന് മുന്നോടിയായാണ് നേരത്തെ ഉപഭോക്താക്കളിലേക്ക് പെൻഷൻ തുക എത്തിക്കുന്നത്. മാസാവസാനം ലഭിക്കേണ്ട തുകയാണ് ഇത്തരത്തിൽ മാസത്തിലെ ആദ്യ വാരങ്ങളിൽ ആയി തന്നെ എത്തിച്ചേരാൻ പോകുന്നത്.

വളരെയധികം സന്തോഷമുള്ള വാർത്ത തന്നെയാണിത്. എല്ലാ പെൻഷൻ ഉപഭോക്താക്കളും ഈ വിവരങ്ങൾ മനസ്സിലാക്കി വയ്ക്കുക. മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ ശ്രമിക്കുക.

Read More: പെൻഷൻ തുക വാങ്ങുന്ന ആളുകൾ ശ്രദ്ധിക്കുക. ഏപ്രിൽ മാസം മുതൽ 1600 രൂപ വീതം