പെൻഷൻ തുക വാങ്ങുന്ന ആളുകൾ ശ്രദ്ധിക്കുക. ഏപ്രിൽ മാസം മുതൽ 1600 രൂപ വീതം

പെൻഷൻ കൈപ്പറ്റുന്ന ഉപഭോക്താക്കൾ ശ്രദ്ധിക്കുക. വിവിധതരത്തിലുള്ള ക്ഷേമനിധികളും അത്തരം ക്ഷേമനിധിയിൽ അംഗമായിട്ടുള്ള ആളുകളും നിരവധി നമ്മുടെ സംസ്ഥാനത്ത് ഉണ്ട്. ഏകദേശം 60 ലക്ഷത്തിന് അടുത്ത ആളുകളാണ് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്നവർ ഉള്ളത്. 2020 – 21 ബഡ്ജറ്റിൽ ഇവരെ സംബന്ധിച്ചുള്ള ഏറ്റവും വലിയ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്.

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ 100 രൂപ കൂടി വർധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. 1500 രൂപയിൽ നിന്നും 1600 രൂപയായി വർദ്ധിപ്പിച്ചിരിക്കുന്നു. ധനകാര്യ വകുപ്പിൽ നിന്നും ഏറ്റവും പുതിയ ഉത്തരവ് ആണ് വന്നിരിക്കുന്നത്. 2021 ഏപ്രിൽ മാസം ഒന്നാം തീയതി മുതൽ 1600 രൂപയായി പെൻഷൻ തുക വർധിപ്പിച്ചിരിക്കുന്നത് ഉത്തരവ് ആണ് ഇപ്പോൾ വന്നിരിക്കുന്നത്.

പെൻഷൻ ഉപഭോക്താക്കളെ സംബന്ധിച്ച് ഇവർക്ക് വേണ്ടിയുള്ള ഏറ്റവും വലിയ ഒരു സഹായം എന്ന രീതിയിൽ മാറിയിരിക്കുകയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നു തുക. ഏപ്രിൽ മാസം ഒന്നാം തീയതി മുതൽ ആയിരിക്കും വർധിപ്പിച്ച പെൻഷൻ തുക ലഭിക്കാൻ തുടങ്ങുക. ഈയൊരു പെൻഷൻ തുക വിഷുക്കൈനീട്ടം എന്നുള്ള രീതിയിൽ വളരെ പെട്ടെന്ന് തന്നെ ജനങ്ങളുടെ കൈകളിലേക്ക് എത്തിക്കുവാനുള്ള നീക്കങ്ങൾ സർക്കാർ തുടങ്ങുന്നുണ്ട്.

ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ 1500 രൂപയും ഏപ്രിൽ മാസം മുതൽ 1600 രൂപയും ആയിരിക്കും അക്കൗണ്ടുകളിലേക്ക് എത്തിച്ചേരുക. ഓരോ മാസത്തെയും അവസാന ആഴ്ചകളിൽ അതായത് ഇരുപതാം തീയതിക്ക് മുൻപും മൂപ്പതാം തീയതിക്കും ഇടയിലായിരിക്കും പെൻഷൻ തുക ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് അല്ലെങ്കിൽ കൈകളിലേക്ക് എത്തിച്ചേരുന്നത്.

എന്നാൽ വിഷുക്കൈനീട്ടം എന്നുള്ള രീതിയിൽ ഏപ്രിൽ മാസത്തിൽ തുടക്കത്തിൽതന്നെ ഈ ഒരു തുക ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കുവാൻ വേണ്ടി സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.