റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക. സന്തോഷവാർത്ത. പുതിയ ആനുകൂല്യങ്ങൾ

പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട രണ്ട് വാർത്തകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ധനമന്ത്രി തോമസ് ഐസക് 10 കിലോ സ്പെഷ്യൽ അരിയുടെ വിതരണത്തെ കുറിച്ച് അറിയിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള ഔദ്യോഗികമായ ഒരു ഉത്തരവാണ് ഇപ്പോൾ വന്നിരിക്കുന്നത്.

10 കിലോ സ്പെഷ്യൽ അരി അടുത്ത മാസം മുതൽ അതായത് മാർച്ച് മാസം മുതൽ ലഭ്യമാകുന്നതാണ്. 15 രൂപ കിലോയ്ക്ക് നിരക്കിലായിരിക്കും ഈ ഒരു അരി ലഭ്യമാവുക. ഈ ഒരു അരി കിട്ടുവാനുള്ള സാധ്യത പറഞ്ഞിരിക്കുന്നത് മാർച്ച് ഏപ്രിൽ എന്നീ മാസങ്ങളിൽ ആയിരിക്കും എന്നതാണ്.

ഇതേ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അടുത്തതായി പ്രധാനപ്പെട്ട ഒരു വാർത്ത എന്ന് പറയുന്നത് ഓരോ വ്യക്തിക്കും ഓരോ റേഷൻ കാർഡ് ആണ് ഇനി ലഭിക്കുവാൻ പോകുന്നത്. അതായത് കന്യാസ്ത്രീ മഠങ്ങൾ, സർക്കാർ ഇതര വൃദ്ധസദനങ്ങൾ എന്നിവയിൽ താമസിക്കുന്ന ആളുകൾക്കും മറ്റുള്ള ആളുകളെ പോലെ തന്നെ ആനുകൂല്യങ്ങൾ കൈപ്പറ്റുവാൻ വേണ്ടിയാണ് ഇത്തരത്തിലൊരു റേഷൻകാർഡ് പുറത്തിറക്കുന്നത്.

സാധാരണ ജനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കാത്തതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് വന്നിരിക്കുന്നത്. എന്നാൽ മറ്റൊരു റേഷൻ കാർഡ്കളിലും ഇവരുടെ പേര് ഉണ്ടായിരിക്കരുത് എന്നുള്ള ഒരു നിബന്ധനയും ഇതിലുണ്ട്.

അടുത്തതായി ഫെബ്രുവരി മാസത്തെ ഭക്ഷ്യക്കിറ്റിന്റെ രണ്ട് മാസ്ക് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി മാസത്തിൽ ലഭിക്കുന്ന ഭക്ഷ്യ സാധങ്ങളും സാധനങ്ങളും ഇതിൻറെ കൂടെ തന്നെ രണ്ടു മാസ്ക് കൂടി ചേർത്ത് ആയിരിക്കും ഫെബ്രുവരി മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം നടത്തുക.