കിസാൻ സമ്മാൻ നിധി മുഖേന കർഷകരെ ചതിച്ചു പണം കൈക്കലാക്കുന്നു. വഞ്ചിതരാകാതിരിക്കാൻ ഇങ്ങനെ ചെയ്യുക

കേന്ദ്ര സർക്കാറിൻ്റെ ആനുകൂല്യങ്ങൾ പല രീതിയിൽ നമ്മുടെ രാജ്യത്ത് നൽകി വരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കിസാൻ സമ്മാൻ നിധി. ഇതിൽ നമ്മുടെ കേന്ദ്ര സർക്കാർ നൽകുന്നത് ഒരു വർഷം 6000 രൂപയാണ്. 3ഘടുക്കളായി 4 മാസം കൂടുമ്പോഴാണ് അത് നൽകിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യവും, സാമ്പത്തിക ബുദ്ധിമുട്ടും കണക്കിലെടുത്ത് കേന്ദ്ര സർക്കാർ 3 ഘടുക്കൾ വേഗത്തിൽ തന്നെ നൽകുകയാണ് ഉണ്ടായത്. എന്നാൽ ഇതിൽ തട്ടിപ്പുകൾ നടന്നിരിക്കുന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.

സാധാരണക്കാരായ കർഷകരെയാണ് ചതിച്ചിരിക്കുന്നത്. തമിഴ്നാട്ടിലാണ് ഈ ചതി നടന്നിരിക്കുന്നത്. തമിഴ്നാട്ടിലെ സേലം ജില്ലയിലും കൃഷ്ണഗിരി ജില്ലയിലുമാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. വിദ്യാസമ്പന്നരല്ലാത്ത കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യമാണ് മറ്റുള്ളവർ കൈക്കലാക്കിയിരിക്കുന്നത്. പ്രത്യേക ഏജൻറുമാർ വഴിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. കാരണം ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് നിങ്ങൾക്ക് വേണ്ടി കേന്ദ്ര സർക്കാർ തരുന്ന ആനുകൂല്യത്തിന് അപേക്ഷ സമർപ്പിക്കാൻ ആധാർ കാർഡിൻ്റെ കോപ്പിയും, റേഷൻ കാർഡിൻ്റെ കോപ്പി, കരം അടച്ച രസീതിൻ്റെ പകർപ്പ് തുടങ്ങിയവയൊക്കെ നൽകണമെന്നാണ് അവർ ആവശ്യപ്പെട്ടത്.

ഇങ്ങനെ പണം തട്ടിയെടുക്കാൻ ഒരു പ്രത്യേക ഗ്രൂപ്പാക്കിയാണ് പ്രത്യേകമായ ഓൺലൈൻ സർവ്വീസ് വഴിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. സേലം ജില്ലയിൽ 110 കോടിയുടെ വെട്ടിപ്പാണ് നടന്നിരിക്കുന്നത്. 35 കോടി രൂപ തിരിച്ചു വാങ്ങാൻ കഴിഞ്ഞു. എന്നാൽ ബാക്കി വരുന്ന തുകകൾ 45 ദിവസത്തിനുള്ളിൽ തിരിച്ചു വാങ്ങാൻ നടപടികൾ എടുക്കുന്നുണ്ട്. എന്നാൽ കൃഷ്ണഗിരി ജില്ലയിൽ നിന്ന് 1 കോടി 80 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇതിൽ മലയാളികളും, അന്യസംസ്ഥാനത്തുള്ളവരും, തമിഴ്നാട് ഗവൺമെൻ്റ് കാർഷിക വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥർ കൂടിയും ഇതിൽ ഉണ്ട്.

നമ്മുടെ സംസ്ഥാനമായ കേരളത്തിൽ ഇത്തരം കേസുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. അതു കൊണ്ട് ശ്രദ്ധിക്കുക. ഈ പദ്ധതിക്ക് വേണ്ടി ഏജൻറുകൾ ഒന്നും തന്നെയില്ല. അതിനാൽ അപേക്ഷ സമർപ്പിക്കേണ്ടവർ ഓൺലൈനായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കുക. ഇതിൽ അപേക്ഷ സമർപ്പിക്കാൻ രണ്ടര ഹെക്ടറിൽ താഴെ ഭൂമി മാത്രമേ വേണ്ടൂ. എന്നാൽ നിങ്ങൾക്ക് അക്കൗണ്ടിൽ പണം വരുന്നുണ്ടോ എന്നറിയാൻ നിങ്ങൾക്ക് ഫോണിൽ തന്നെ പി എം കിസാൻ എന്നെടുത്ത് ബെനിഫിഷ്യറി സ്റ്റാറ്റസെടുത്ത് അതിൽ മൂന്നു രീതിയിലൂടെ നോക്കാം.

വഞ്ചിതരാകാതിരിക്കാൻ ഇങ്ങനെ ചെയ്യുക– നിങ്ങളുടെ അക്കൗണ്ട് നമ്പറോ, ആധാർ നമ്പറോ, അപേക്ഷയിൽ കൊടുത്ത ഫോൺ നമ്പർ ഇതുവഴി പരിശോധിച്ചു നോക്കുക. നിങ്ങൾക്ക് പണം ലഭിച്ചില്ലെങ്കിൽ ഇങ്ങനെ പരിശോധിച്ചു നോക്കുക. ഇപ്പോൾ പി എം കിസാൻ്റെ അക്കൗണ്ടുള്ളവർക്ക് ഇതുവരെ ലഭിച്ചത് 12000 രൂപയാണ്. ഇതിൽ ആധാർ കാർഡിലെ എഡ്രസ്സ് മാറിയവർക്കും തുക തടയപ്പെട്ടിരുന്നു. അത് മാറ്റിയാൽ നിങ്ങൾക്ക് മുഴുവൻ ഘടു ലഭിക്കുന്നതായിരിക്കും.

പക്ഷേ ഇതിൽ അപേക്ഷ സമർപ്പിക്കാൻ സ്വന്തമായി തന്നെ പോവാൻ ശ്രമിക്കുക. ഇതിനായി ഒരു ഏജൻസിയുമില്ലാത്തതിനാൽ ആർക്കും ഇത്തരം രേഖകൾ നൽകാതിരിക്കുക. ഒരു മലയാളിയും ഇത്തരം ഒരു കുരുക്കിൽ പെടാതിരിക്കാൻ ഈ വാർത്ത എല്ലാവരുടെ ശ്രദ്ധയിലും എത്തിക്കാൻ ശ്രമിക്കുക.