കിസാൻ സമ്മാൻ നിധി – അനർഹരായിട്ടുള്ള ആളുകളിൽ നിന്നും തുക തിരിച്ചുപിടിക്കുന്ന നടപടികൾ. കിസാൻ സമ്മാൻ നിധി പദ്ധതിയിൽ അംഗമായിട്ടുള്ള ആളുകൾ ശ്രദ്ധിക്കുക

കിസാൻ സമ്മാൻ നിധി പദ്ധതിയിൽ അംഗമായ ആളുകളുടെ അക്കൗണ്ടിലേക്ക് തുക വർദ്ധിപ്പിച്ച് ഏകദേശം പതിനായിരമോ അല്ലെങ്കിൽ 14000 തുക ആയി ലഭിക്കുമെന്ന് ആയിരുന്നു വാർത്തകൾ വന്നിരുന്നത്. 2019 ഫെബ്രുവരി 24ന് ആണ് ഈ ഒരു പദ്ധതി നിലവിൽ വന്നത്. 2018 തന്നെ മുൻകാലപ്രാബല്യത്തോടെ ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിച്ചു തുടങ്ങിയിരുന്നു.

എന്നാൽ ഒരുപാട് അനർഹരായ ആളുകളാണ് ഈ ഒരു പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റുന്നത്. ചെറുകിട കർഷകരെ സംബന്ധിച്ച് വളരെ അധികം ആശ്വാസം നൽകുന്ന ഒരു പദ്ധതി തന്നെ ആണിത്. കിസാൻ സമ്മാൻ നിധി പദ്ധതിയിൽ അംഗമായ ആളുകളുടെ റീ – വേരിഫിക്കേഷൻ പദ്ധതിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

നമ്മുടെ രാജ്യത്ത് ഏകദേശം 17,000 ആളുകൾക്ക് മുകളിലാണ് അനർഹമായ രീതിയിൽ കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർ ഉള്ളത് എന്നാണ് അറിയുവാൻ സാധിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ തൃശ്ശൂർ ജില്ലയിൽ ഏറ്റവും കുറവ് കാസർകോട് ജില്ലകളിലും ആണ് ഇത്തരത്തിൽ പദ്ധതിയിൽ നിന്നും അനർഹമായി സമ്മാന നിധി പദ്ധതിയുടെ അനുകൂലം കൈപ്പറ്റി വരുന്നത്.

രണ്ടായിരത്തി മുന്നൂറ്റി എൻമ്പത്തി ഏഴ് പേരാണ് തൃശ്ശൂർ ജില്ലയിൽ അനർഹമായ രീതിയിൽ തുക കൈപ്പറ്റി വരുന്നത്. 614 പേര് കാസർകോടിലും അനർഹമായി തുക കൈപ്പറ്റുന്നവരാണ്. തിരുവനന്തപുരം ജില്ലയിൽ 856 ആളുകൾ, 899 പേര് കൊല്ലം ജില്ലയിലും, 1256 ആളുകൾ കോട്ടയം ജില്ലയിലും, 574 ആളുകൾ പത്തനംതിട്ട ജില്ലയിലും, 634 ആളുകൾ ഇടുക്കി ജില്ലയിലും, 1530 ഓളം ആളുകൾ ആലപ്പുഴ ജില്ലയിൽ എന്നിങ്ങനെ വിവിധ ജില്ലകളിലായി ഒരുപാട് ആളുകളാണ് അനർഹമായ രീതിയിൽ ആനുകൂല്യം കൈപ്പറ്റി വരുന്നത്.

ഈ പറഞ്ഞ ആളുകളിൽ നിന്ന് ആയിരിക്കും ആദ്യഘട്ടത്തിൽ തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിക്കുക. അനർഹമായ രീതിയിൽ ഈ തരത്തിൽ കൈപ്പറ്റുന്ന ആളുകളിൽ നിന്നും തുക തിരിച്ചുപിടിക്കുന്ന നടപടികളാണ് ഇപ്പോൾ നടന്നുവരുന്നത്.