73 കാരിയായ അമ്മയെ മകൻ കുത്തിക്കൊ, ന്നു. എറണാകുളം മരട് നിവാസിയായ അച്ചാമ്മ എന്ന വയോധികയ്ക്കാണ് മകന്റെ ആക്രമണത്തിൽ ജീവൻ നഷ്ടപെട്ടത്. മകൻ വിനോദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊ, ലപാതകം നടന്നത് അച്ചാമ്മ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ വാതിൽ വിനോദ് അടച്ചു കൊ, ലവിളി മുഴക്കിയ ശേഷമായിരുന്നു എന്ന് സമീപവാസികൾ പറഞ്ഞു.
വിനോദ് വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കിയപ്പോൾ സമീപവാസികൾ ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ വിനോദ് അതിനൊന്നും വഴങ്ങിയില്ല. അക്രമാസക്തമായ വിനോദിനെ ബലം പ്രയോഗിച്ചാണ് പോലീസ് കീഴടക്കിയത്.
ഒരു മണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചാണ് പ്രതി കൊ, ലപാതകം നടത്തിയത്. കൊ, ലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് സംഘം പ്രദേശവാസികളോട് വിവരങ്ങൾ ചോദിക്കുന്നുണ്ട്, കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. പ്രതി മയക്കുമരുന്ന് കഴിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
തുരുത്തി ക്ഷേത്രത്തിനു സമീപം ബ്ലൂ ക്ലൗഡ് ഫ്ലാറ്റിൽ താമസിക്കുന്ന കാഞ്ഞിരമറ്റം വേലിൽ അച്ചാമ്മ എബ്രഹാം ആണ് മരിച്ചത്. സംഭവത്തിൽ മകൻ വിനോദ് എബ്രഹാമിനെ (42) മരട് പൊലീസ് അറസ്റ്റ് ചെയ്തു. മരട് പോലീസിന്റെ അനാസ്ഥയാണ് സംഭവം വഷളാകാൻ കാരണമെന്ന് മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിലും ഡിവിഷൻ കൗൺസിലർ ഷീജ സൻകുമാറും ആരോപിച്ചു.
രാവിലെ മുതൽ മകൻ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് അമ്മ അയൽവാസിയെ വിളിച്ചു പറഞ്ഞിരുന്നു. ഡിവിഷണൽ കൗൺസിലർ വിളിച്ചറിയിച്ചതനുസരിച്ച് ഉച്ചയോടെ മരട് പോലീസ് എത്തിയെങ്കിലും വീട്ടിലേക്ക് പ്രവേശിക്കാനായില്ല. ഇവിടെ കുഴപ്പമൊന്നുമില്ലെന്ന് പോലീസിനെ വിനോദ് വിശ്വസിപ്പിച്ചാണ് അവർ മടങ്ങിയത്. വൈകുന്നേരമായപ്പോൾ വീടിനുള്ളിൽ നിന്ന് കരച്ചിലും ബഹളവും കേൾക്കാൻ തുടങ്ങി. വീണ്ടും കൗൺസിലർ അറിയിച്ചതനുസരിച്ച് പോലീസ് വീണ്ടും എത്തിയെങ്കിലും വീട് തുറക്കാനായില്ല.
വീട് തുറക്കണമെങ്കിൽ അത് എഴുതി നൽകണമെന്ന് പോലീസ് പറഞ്ഞതിനാൽ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഉടൻ രേഖാമൂലം മൊഴി നൽകി. വാതിൽ അകത്തുനിന്നും പൂട്ടിയതിനാൽ പൊലീസ് അഗ്നിശമനസേനയുടെ സഹായം തേടി. രാത്രി എട്ടുമണിയോടെ വാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണ് കൊ, ലപാ, തകം കണ്ടത്. അക്രമാസക്തനായ വിനോദിനെ പോലീസ് കീഴ്പ്പെടുത്തി. അകത്തെ മുറിയിലാണ് അച്ചാമ്മയെ മ, രിച്ച നിലയിൽ കണ്ടെത്തിയത്. മുഖവും സ്വകാര്യഭാഗങ്ങളും വെട്ടി മുറിച്ചിരുന്നു. വിനോദിനെ പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.