ഇരട്ടി മധുരം നൽകി സർക്കാർ. ക്ഷേമ പെൻഷൻ തുകയിൽ വീണ്ടും വർദ്ധനവ്.1500 രൂപയാക്കാൻ തീരുമാനം

സംസ്ഥാന സർക്കാറിൻ്റെയും, കേന്ദ്ര സർക്കാറിൻ്റെയും പലവിധത്തിലുള്ള ആനുകൂല്യങ്ങൾ നമുക്ക് ലഭിച്ചു വരുന്നുണ്ട്. ഇന്നത്തെ ഈ സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ടവർക്കും, അസുഖം പിടിച്ചവർക്കും വളരെ വലിയ കാര്യം തന്നെയാണ് ഇത്തരം ആനുകൂല്യങ്ങൾ. എന്നാൽ നമ്മുടെ സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് വളരെ സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ വീണ്ടും വന്നിരിക്കുന്നത്.

ആദ്യം 600 രൂപയായ ക്ഷേമ പെൻഷനാണ് പിന്നീട് 1000 രൂപയാക്കി ഉയർത്തിയിരുന്നു. പിന്നീട് വീണ്ടും 200 രൂപ ഉയർത്തി 1200 രൂപയാക്കി. എന്നാൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഏപ്രിൽ മാസത്തിൽ ലോക്ഡൗൺ ഒക്കെ പ്രഖ്യാപിച്ചതിനാൽ 1200 എന്നത് 100 രൂപ വർദ്ധിപ്പിച്ച് 1300 രൂപയാക്കി ഉയർത്തിയിരുന്നു. എന്നാൽ സെപ്തംബർ ആദ്യവാരത്തോടെ സർക്കാർ ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് 100 വർദ്ധിപ്പിച്ച് 1400 രൂപ ആക്കാൻ തീരുമാനിച്ചിരുന്നു.

ഇതു വരെ പെൻഷൻ നൽകിയത് ഗഡുക്കളായിട്ടായിരുന്നു. 58 ലക്ഷത്തോളം ആളുകൾ നമ്മുടെ സംസ്ഥാനത്ത് പെൻഷൻ വാങ്ങുന്നുണ്ടെന്നാണ് കണക്ക്. ഓണം പ്രമാണിച്ച് ജൂലൈ ആഗസ്ത് മാസത്തെ പെൻഷൻ 2 ഗഡുക്കൾ ആഗസ്ത് മാസം വിതരണം ചെയ്ത് കഴിഞ്ഞിരുന്നു. അതു കൊണ്ട് സെപ്തംബർ മാസം മുതൽ പെൻഷൻ നൽകുന്നതിൽ വ്യത്യാസം വരുത്തി, ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത്  അതാത് മാസത്തെ പെൻഷൻ അതാത് മാസം തന്നെ വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നു.

കൂടാതെ യോഗ്യരല്ലാത്തവർ പെൻഷൻ വാങ്ങുന്നുണ്ടെന്ന് കണക്കിലെടുത്ത് മസ്റ്ററിംങ് നടത്താൻ എല്ലാവരോടും സർക്കാർ ആവശ്യപ്പെട്ടിരുന്നു. മസ്റ്ററിംങ് കഴിഞ്ഞ് സെപ്തംബർ മാസം മുതൽ തദ്ദേശ സ്വയംവരണ സ്ഥാപനങ്ങൾ വഴി വാർഡ് പ്രതിനിധികൾ പെൻഷൻ വാങ്ങാൻ അർഹരാണോ എന്ന പരിശോധ നടത്തുന്നതുമായിരിക്കും.  സംസ്ഥാന സർക്കാർ നവകേരള നിർമ്മിതിയുടെ ഭാഗമായി 100 ദിന കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പ്രഖ്യാപനത്തിലാണ് ക്ഷേമ പെൻഷൻ 1400 രൂപയാക്കിയിരുന്നത്.

ഇത് സെപ്തംബർ 20- 30തീയ്യതിക്കുള്ളിൽ ക്ഷേമപെൻഷൻ വാങ്ങുന്നവരുടെ വീടുകളിൽ പോയി ഗുണഭോക്താവിൻ്റെ കൈകളിൽ എത്തിക്കുകയോ അല്ലെങ്കിൽ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനുമാണ് തീരുമാനം. വിവിധങ്ങളായ സാമൂഹ്യ സുരക്ഷാ പെൻഷനുകളായ വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, വികലാംഗ പെൻഷൻ, 50 വയസ്സ് പ്രായമായവർക്കുള്ള അവിവാഹിത പെൻഷൻ തുടങ്ങിയവയാണ് വർദ്ധിപ്പിക്കാൻ പോവുന്നത്.

സർക്കാർ ഈ പെൻഷൻ തുക വർദ്ധിപ്പിച്ച് 1500 രൂപയാക്കുന്നത് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ കാര്യമാണ്. അടുത്ത ബജറ്റിൽ 1500 രൂപ എല്ലാ മാസവും നൽകണമെന്നത് അറിയിക്കുമെന്നതാണ് സർക്കാറിൻ്റെ തീരുമാനം. ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്‌.ഈ കാര്യങ്ങൾ ഒക്കെ നിങ്ങൾ അറിഞ്ഞിരിക്കുക. പലരും ഇത്തരം കാര്യങ്ങൾ അറിയാതെ ഉണ്ടാവും. അർഹതപ്പെട്ടവർക്ക് നഷ്ടപ്പെടാതിരിക്കാൻ ഇത്തരം കാര്യങ്ങൾ അറിയാത്തവരിലേക്ക് എത്തിക്കാൻ പരമാവധി ശ്രമിക്കുക.