K-റൈസ് എന്നാൽ കിട്ടാത്ത റൈസ്, K -ഫോൺ കിട്ടാത്ത ഫോൺ, K-റെയിൽ കിട്ടാത്ത റെയിൽ – കെ സുരേന്ദ്രൻ

കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് ബദലായി സംസ്ഥാന സർക്കാർ ഇറക്കിയ K റൈസ് വിപണിയിൽ എത്തി. കേന്ദ്ര സർക്കാർ പത്തുരൂപ ലാഭത്തിൽ കൊടുക്കുമ്പോൾ സംസ്ഥാന സർക്കാർ പത്തുരൂപ നഷ്ടത്തിലാണ് അരി കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 18 രൂപയുടെ അരിയാണ് കേന്ദ്രം 29 രൂപക്ക് കൊടുക്കുന്നത് . എന്നാൽ സംസ്ഥാന സർക്കാർ 40 രൂപയുടെ അരി വെറും 29 രൂപ 30 പൈസക്കാണ് ജനങ്ങൾക്ക് ലഭ്യമാക്കുന്നത്.

ഇതിനെതിരെയാണ് കെ സുരേന്ദ്രൻ പത്ര സമ്മേളനത്തിൽ K റൈസിനെ പരിഹസിച്ചു മറുപടി നൽകിയത്.അവതാരകൻ K റൈസിനെ കുറിച്ച് ചോദിച്ചപ്പോൾ K റൈസ് എന്നാൽ കിട്ടാത്ത റൈസ് ആണെന്നായിരുന്നു മറുപടി . മാത്രമല്ല K റെയിൽ എന്നാൽ കിട്ടാത്ത റെയിൽ ആണെന്നും K ഫോൺ എന്നാൽ കിട്ടാത്ത ഫോൺ ആണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

നിങ്ങൾക്ക് K ഫോൺ ലഭിച്ചിട്ടുണ്ടോ എന്നും ചോദ്യം ചോദിച്ച ഒരു പത്ര പ്രവർത്തകനോട് അദ്ദേഹം ചോദിക്കുകയുണ്ടായി. ചിരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.