തൃശ്ശൂരിൽ വെള്ളക്കെട്ടിൽ വീണ് രണ്ടര വയസുകാരി അതിഥിയ്ക്ക് ദാരുണാന്ത്യം..

തൃശൂർ ജില്ലയിൽ വീടിന് സമീപത്തെ വെള്ളക്കെട്ടുള്ള കനാലിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശൂർ പുന്നയൂർക്കുളത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ചമ്മണ്ണൂർ പാലക്കൽ വീട്ടിൽ സനീഷ്- അ വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് മരിച്ചത്. കുഴിയിൽ വീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് സംഭവം. സനീഷിനും വിശ്വനിക്കും രണ്ട് മക്കളുണ്ട്.

അടുത്ത വീട്ടിലേക്ക് അതിഥിയെ കൊണ്ടുപോകാൻ പോയതായിരുന്നു മൂത്ത മകൾ. വെള്ളക്കെട്ട് കടന്നാണ് ചേച്ചി തിരികെ വന്നത്. എന്നാൽ പിന്നീട് അതിഥിയെ കാണാതെയായി. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ വെള്ളത്തിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിഥിയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വടകരയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകരയിൽ ചോറോട് വൈക്കിലശേരിയിൽ വെള്ളപ്പൊക്കത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ട് മണിയോടെ വൈക്കിലശേരി മീത്തലെ പറമ്പത്താണ് ബിജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളം കയറിയ കൊമ്മിനാരി പാലത്തിന് 30 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയിൽ കനാൽ വെള്ളം സമീപത്തെ വയലിലേക്ക് ഒഴുകി. ഇവിടെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. നാട്ടുകാർ കണ്ടെടുത്ത മൃതദേഹം പിന്നീട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.