നമ്മുടെ രാജ്യത്തെ കർഷകർ ഒരുവർഷത്തോളം സമരം ചെയ്തതിന്റെ ഫലമായി കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ ഒഴിവാക്കിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടു വരില്ല എന്ന് പറയാൻ സാധിക്കില്ല എന്ന് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചിരിക്കുകയാണ്.
നിയമങ്ങൾ പിൻവലിച്ചതിൽ സർക്കാരിന് നിരാശ ഇല്ലെന്നും, ഇപ്പോൾ ഒരടി പിന്നോട്ട് വെച്ചെങ്കിലും ഇനിയും മുന്നോട്ട് വരാൻ സാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു വർഷത്തിലധികം ഐതിഹാസികമായ നീണ്ടുനിന്ന കർഷക സമരത്തിനൊടുവിൽ ആണ് ഈ നിയമങ്ങൾ ഗവൺമെൻറ് പിൻവലിച്ചത്.
ചർച്ച കൂടാതെ തന്നെ കാർഷിക നിയമങ്ങൾ പിൻവലിച്ചത് മൂലം സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന് വിശദമാക്കിയിട്ടുണ്ട് എന്നും, പ്രധാനമന്ത്രി അടക്കമുള്ള ആളുകൾ ഇതിന് വിശദീകരണം നൽകിയിട്ടുണ്ട് എന്നുമാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചിരുന്നത്.
എന്നാൽ ഈ നിയമങ്ങൾ വീണ്ടും കൊണ്ടുവരുന്നതിനുള്ള സാധ്യതയാണ് കേന്ദ്ര സർക്കാരിൻറെ മന്ത്രിമാർ തന്നെ മുന്നോട്ടുവയ്ക്കുന്നത്. ഇതിനെ സംബന്ധിക്കുന്ന കാര്യങ്ങളിൽ ഇതുവരെ ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും എത്തിയിട്ടില്ലെങ്കിലും കേന്ദ്ര കാർഷിക മന്ത്രിയുടെ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
പിൻവലിച്ച നിയമങ്ങൾ ഇനിയും പ്രാബല്യത്തിൽ എത്തിയാൽ അത് വളരെ വലിയൊരു പ്രതിഷേധത്തിലേക്ക് തന്നെയായിരിക്കും നീങ്ങുക എന്നകാര്യത്തിൽ സംശയം ഇല്ലാതെ പറയാൻ സാധിക്കും. കാരണം ഒരു വർഷത്തിലേറെയായി കർഷകർ സമരം ചെയ്തുകൊണ്ട് മാത്രമാണ് ഈ ഇത്തരം നിയമങ്ങൾ പിൻവലിച്ചിരിക്കുന്നത്.