October 2, 2023
lemon skin uses

ഇതറിഞ്ഞാൽ ഇനി നാരങ്ങയുടെ തൊലി ആരും കളയില്ല..!! വിശദമായി അറിയാം..!!

നമ്മൾ എല്ലാവരും വീടുകളിൽ മിക്കപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ. അച്ചാർ ഇടുന്നതിനും ജ്യൂസ് തയ്യാറാക്കുന്നതിനും നമ്മൾ ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്. നമ്മൾ പ്രധാനമായും ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിക്കുമ്പോൾ ചെറുനാരങ്ങയുടെ നീര് മാത്രമാണ് ഉപയോഗിക്കുക.

അതിനു ശേഷം ബാക്കി വരുന്ന തൊലി നമ്മൾ കളയാറാണ് പതിവ്. എന്നാൽ ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ച് മറ്റ് പല ഗുണങ്ങളുമുണ്ട്. സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ വൃത്തിയാക്കുന്നതിന് ചെറുനാരങ്ങയുടെ തൊലി വളരെയധികം ഉപകാരപ്പെടും. നമ്മുടെ വീടുകളിൽ നിറം മങ്ങിയതും കരിപിടിച്ചതുമായ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ ഉണ്ടെങ്കിൽ ചെറുനാരങ്ങാത്തൊലി ഉപയോഗിച്ച് നമുക്ക് വൃത്തിയാക്കി എടുക്കാൻ സാധിക്കും. ഇതിനായി പാത്രങ്ങളിൽ അല്പം ഉപ്പ് വിതറുക.

അതിനുശേഷം ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ച് നന്നായി സ്ക്രബ് ചെയ്യുക. അരമണിക്കൂറിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കഴിഞ്ഞാൽ മാത്രം മതി, പാത്രം പുതിയത് പോലെ വെട്ടിത്തിളങ്ങുന്നത് കാണാം.

 അതുപോലെതന്നെ ചെറുനാരങ്ങാത്തൊലി ഉണക്കി പൊടിച്ച് പല്ലു തേയ്ക്കുന്നതും വായുടെയും പല്ലിന്റെയും ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിൻ സിയുടെ അഭാവം മൂലം ഉണ്ടാകുന്ന രക്തസ്രാവം,മോണ വീക്കം തുടങ്ങിയ അസുഖങ്ങൾക്ക് ഉത്തമ പരിഹാരമാണ് ചെറുനാരങ്ങാത്തൊലി. മാത്രമല്ല, ഒരുപാട് പേരെ അലട്ടുന്ന പ്രശ്നം ആയ വായനാറ്റം മാറുന്നതിന് ഇത് ഉത്തമ പ്രതിവിധിയാണ്.

നാരങ്ങാത്തൊലി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ചായ ഉണ്ടാക്കി കുടിക്കുന്നതും വഴി പല്ലിന്റെയും മോണയുടെയും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നീക്കാൻ സഹായിക്കും. മേൽപ്പറഞ്ഞതു കൂടാതെ നിരവധിയായ ഔഷധഗുണങ്ങൾ ആണ് നാരങ്ങയുടെ തൊലിക്ക് ഉള്ളത്. ആയതിനാൽ ഇനി ആരും നാരങ്ങാത്തൊലി കളയരുത്. മേൽപ്പറഞ്ഞ രീതിയിൽ ഉപയോഗിച്ചു നോക്കൂ. ഫലം ഉറപ്പ്.