നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ഒന്നാണ് ചെറുനാരങ്ങ ശരീരത്തിനും ചർമ്മത്തിനും വളരെ നല്ലതാണ് ചെറുനാരങ്ങ. ചെറുനാരങ്ങയിലെ സിട്രിക് ആസിഡ് ചർമത്തിന് ബ്ലീച്ചിംഗ് എഫക്ട് നൽകുന്നു കൂടാതെ ചെറുനാരങ്ങ ശരീരത്തിൻറെ ക്ഷീണം മാറ്റുന്നു. ചെറുനാരങ്ങാനീരും വെള്ളവും ഒരു പ്രകൃതിദത്ത ഉൽപന്നമാണ്.
രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചാൽ ശരീരത്തിലെ മാലിന്യങ്ങളെ നിർവീര്യമാക്കാൻ സഹായിക്കുന്നു. നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന റ്റെറ്റൻ ഫൈബർ വിശപ്പിനെ ശമിപ്പിക്കുന്നു. വൈറ്റമിൻ സി കുത്തിയുള്ള ചുമ കഫക്കെട്ട്, ജലദോഷം, ചെസ്റ്റ് ഇൻഫെക്ഷൻ എന്നിവ തടയുന്നു പൊട്ടാസ്യം തലച്ചോറിൻറെ പ്രവർത്തനത്തെയും രക്തസമ്മർദ്ദത്തെയും ഇല്ലാതാക്കുന്നു. നാരങ്ങ വെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കുവാനും ശരീരത്തിലേക്ക് പഞ്ചസാരയുടെ അളവിനെ ആഗിരണം ചെയ്തത് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്ന സമയത്ത് ഒരു ഗ്ലാസ് നാരങ്ങാ നീര് കുടിച്ചാൽ ഉന്മേഷം തിരിച്ചുകിട്ടുന്നു. നാരങ്ങാനീര് കൊണ്ടുള്ള പൊടിക്കൈകളും ധാരാളമാണ് ഉപയോഗിച്ച നാരങ്ങാ തോട് കഴുത്തിനു ചുറ്റും തേച്ചാൽ കഴുത്തിനു ചുറ്റും ഉണ്ടാകാറുള്ള കറുപ്പ് നിറം മാറിക്കിട്ടും.
ഇനി തലയിൽ താരൻ ഉണ്ടെങ്കിൽ തേങ്ങാപ്പാലും നാരങ്ങാനീരും ചേർത്ത് തലയോടിൽ തേച്ച് പിടിപ്പിച്ചാൽ താരൻ ഇല്ലാതാവും അതേസമയം കാലിലെ മൊരിച്ചിൽ മാറാൻ ആയി ഒരു സ്പൂൺ നാരങ്ങാനീരും ഒലിവെണ്ണയും പാലും ചേർത്ത് മിക്സ് ചെയ്തു പുരട്ടിയാൽ കാലിലെ മൊരിച്ചിൽ മാറികിട്ടും.

മുഖത്തിന് നല്ല തിളക്കം കിട്ടാനായി നാരങ്ങാനീരു മഞ്ഞളും ചേർത്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാൽ മുഖം നന്നായി തിളങ്ങും മുഖത്തെ കരിവാളിപ്പ് മാറാൻ ആയി അര ടീസ്പൂൺ പാൽപ്പൊടിയും നാരങ്ങാനീരും മുട്ടയുടെ വെള്ളയും ചേർത്ത് മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകി കളഞ്ഞാൽ മതിയാവും. നാരങ്ങ നീര് വെറും വയറിൽ രാവിലെ ചൂട് വെള്ളത്തിൽ മിക്സ് ചെയ്തു കുടിച്ചാൽ ചർമത്തിന് തിളക്കം ലഭിക്കും. ഇപ്പോൾ മനസിലായില്ലേ ചെറുനാരങ്ങയുടെ ഗുണങ്ങൾ ചെറുതല്ല എന്ന്.