പുതിയ അറിയിപ്പ്. പെൻഷൻ വാങ്ങുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് ഡിസംബർ 31 വരെ

കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള പെൻഷൻ വിതരണം തുടർന്നും ലഭിക്കാനുള്ള ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട തീയ്യതി ഡിസംബർ 31 വരെ നീട്ടി. ഇന്നത്തെ സാഹചര്യത്തിൽ പ്രായമുള്ളവർക്ക് പുറത്ത് പോയി ഇത്തരം കാര്യങ്ങൾ ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ നവംബറിൽ ആരംഭിക്കേണ്ട പ്രക്രിയയായിരുന്നു. മുൻ വർഷങ്ങളിൽ ഒരു മാസം മാത്രമാണ് സമയം കൊടുത്തത്. ഈ വർഷത്തെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഒക്ടോബർ മുതൽ ആരംഭിക്കുകയാണ്.

പെൻഷൻ വാങ്ങുന്നവർ ജീവനോടെ ഉണ്ടോ എന്നറിയാൻ വേണ്ടിയാണ് ഓരോ വർഷവും ഈ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്. സാമൂഹ്യ സുരക്ഷാക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കുള്ളതല്ല ഇത്. അവർക്ക് പെൻഷൻ ലഭിക്കാൻ സംസ്ഥാന സർക്കാർ മസ്റ്ററിംങ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ളതാണെന്ന് ഓർക്കുക. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഒക്ടോബർ മാസം 80 വയസ്സും അതിൽ കൂടുതലും വയസ്സുള്ളവർക്കാണ്.

ഈ സമയം 80 വയസും അതിൽ കൂടുതലും ഉള്ളവർ മാത്രമേ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പാടുള്ളൂ. മറ്റുള്ളവർക്ക് 2020 നമ്പംബർ 1 മുതൽ ഡിസംബർ 31 വരെ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സമയം നൽകിയിട്ടുണ്ട്. ഈ രണ്ടു മാസം കൊണ്ട് ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കി അവരുടെ പെൻഷൻ വിതരണം നടക്കുന്നതായിരിക്കുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്രസിംങ് പറഞ്ഞിട്ടുണ്ട്. ഡിസംബർ 31- ന് ഉള്ളിൽ നിങ്ങൾ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

കാരണം ഡിസംബർ മാസത്തെ പെൻഷൻ നിങ്ങൾക്ക് തീർച്ചയായും ലഭിക്കും. കൂടാതെ ഇന്ന് ഡിജിറ്റൽ മാർഗ്ഗം വഴി ലൈഫ് സർട്ടിഫിക്കറ്റ് തയ്യാറാക്കാം. അതിന് മൊബൈലിൽ ‘ജീവൻ പ്രമാൺ ‘എന്ന ആപ്പ് വഴി നിങ്ങളുടെ ആധാർ വിവരങ്ങളും, പെൻഷൻ ഐഡിയും, പെൻഷൻ വരുന്ന ബാങ്ക് അക്കൗണ്ട് നമ്പർ, തുടങ്ങി അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നൽകിയാൽ Pdf ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കും. അത് ബാങ്കിൽ നൽകിയാൽ മതി. ഇത് വർഷത്തിൽ ഹാജരാക്കേണ്ടത് നിർബന്ധമായ കാര്യമാണ്.

എന്നാൽ എന്തെങ്കിലും ബുദ്ധിമുട്ട് കാരണം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഈ സമയത്തിനുള്ളിൽ കഴിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പെൻഷൻ വിതരണം തടസ്സപ്പെടും. അതു കൊണ്ട് ഇപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഡിജിറ്റൽ സർട്ടിഫിക്കറ്റ് തയ്യാറാക്കി ബാങ്കിൽ സമർപ്പിക്കാൻ ശ്രമിക്കുക. കൂടാതെ ഇന്നത്തെ സാഹചര്യത്തിൽ നേരിട്ട് പ്രായമുള്ളവർക്ക് ബാങ്കിൽ കയറി ഇറങ്ങുന്നത് അത്ര സെയ്ഫ് അല്ലാത്തതിനാൽ സർട്ടിഫിക്കറ്റ് നൽകാൻ വീഡിയോ അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം സ്വീകരിക്കാൻ ബാങ്കുകളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.

ആർ.ബി.ഐ യുടെ മാനദണ്ഡം പാലിച്ച് വീഡിയോ തെളിവായി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതു കൊണ്ട് ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഈ വിവരം അറിയാത്തവർ ഉണ്ടാവും. അവരിലേക്ക് എത്തിക്കാൻ ശ്രമിക്കുക