വീട് ലഭിക്കാനായി അപേക്ഷ നൽകുന്നവരുടെ ശ്രദ്ധയ്ക്ക്.. അപേക്ഷ സ്വീകരിക്കുവാനായി ഈ കാര്യങ്ങൾ അറിയുക

അർഹരായ ആളുകൾക്ക് പാർപ്പിടം നിർമ്മിച്ച് നൽകുവാൻ വേണ്ടി ആസൂത്രണം ചെയ്ത പദ്ധതിയാണ് ലൈഫ് മിഷൻ പദ്ധതി. ഈ പദ്ധതിയിലേക്ക് ഒരുപാട് ജനങ്ങൾ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അപേക്ഷ സമർപ്പിച്ചവരുടെ അവസാന ലിസ്റ്റ് പ്രസിദ്ധീകരണം ഇതുവരെയും നടന്നിട്ടില്ല.

ഈ പദ്ധതിയെക്കുറിച്ച് സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിച്ചിരിക്കുന്ന ഏറ്റവും പുതിയ വിവരങ്ങളൾ പരിശോധിക്കാം. 2020 ഓഗസ്റ്റ് മാസം പതിനാലാം തീയതി വരെയാണ് ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാതെപോയ വ്യക്തികൾക്ക് അവസരം നൽകിയിരുന്നത്. ഇതിന്റെ തുടർന്നുള്ള ലിസ്റ്റ് പ്രസിദ്ധീകരണം 2020 സെപ്റ്റംബർ മുപ്പതാം തീയതിയോടുകൂടി നടക്കുമെന്നായിരുന്നു അറിയിപ്പ് ലഭിച്ചിരുന്നത്.

പിന്നീട് 2020 സെപ്റ്റംബർ 23 ആം തീയതി വരെ പദ്ധതിയിലേക്ക് അപേക്ഷിക്കുവാനായി സമയം നീട്ടി നൽകിയിരുന്നു. തുടർന്ന് പട്ടിക പ്രസിദ്ധീകരണത്തിന്റെ സമയവും നീട്ടിയിരുന്നു. അതുകൊണ്ട് തന്നെ 2020 സെപ്റ്റംബർ 23 ആം തീയതി വരെ അപേക്ഷ സമർപ്പിച്ച ഗുണഭോക്താക്കളുടെ ഫീൽഡ്തര പരിശോധന 2021 മാർച്ച് മാസം ഒന്നാം തീയതി മുതൽ ഇരുപതാം തീയതി വരെയുള്ള സമയത്തിനുള്ളിൽ നടത്തുന്നതായിരിക്കും.

മാത്രമല്ല കരട് ലിസ്റ്റ് പ്രഖ്യാപനത്തിന്റെ തീയതി 2021 മാർച്ച് 22 ആം തീയതിയാണ്. സർക്കാരിന്റെ കൃത്യമായ ട്രെയിനിങ് ലഭിച്ച വ്യക്തിയായിരിക്കും ഫീൽഡ് തര പരിശോധനയ്ക്ക് വരുക. വരുന്ന ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കരട് ലിസ്റ്റിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുക.

കരട് ലിസ്റ്റിൽ പേര് വരാത്ത വ്യക്തികൾക്ക് അപ്പീൽ നൽകാനുള്ള സമയം പിന്നീട് ലഭിക്കും. 2021 മാർച്ച് 22 ആം തീയതി മുതൽ 29 ആം തീയതി വരെയാണ് ഇത്തരത്തിൽ അപ്പീൽ നൽകാൻ സാധിക്കുക. അപ്പീൽ കൃത്യമായി വിലയിരുത്തിയതിനു ശേഷം ഏപ്രിൽ ഒന്നാം തീയതി മുതൽ ഏഴാം തീയതി വരെയുള്ള കാലയളവിൽ വിധി വരുന്നതായിരിക്കും.

മാത്രമല്ല ഏപ്രിൽ എട്ടാം തീയതി അന്തിമ പട്ടികയുടെ പ്രസിദ്ധീകരണവും ഉണ്ടായിരിക്കും. തുടർന്നുള്ള നടപടി ക്രമങ്ങൾക്ക് ഗ്രാമസഭ വഴിയുള്ള അംഗീകാരവും, ഭരണ സഭ അംഗീകാരവും ലഭിക്കേണ്ടതാണ്. 2021 മെയ് ഇരുപതാം തീയതിയാണ് ഗ്രാമസഭ അംഗീകാരം ലഭ്യമാവുക. മാത്രമല്ല ഭരണ സഭ അംഗീകാരം മെയ് 31 ആം തീയതി ആയിരിക്കും ലഭ്യമാവുക