ലൈഫ് മിഷനിൽ അപേക്ഷിച്ചവർക്ക് സന്തോഷവാർത്ത. വീട് ലഭിക്കുമ്പോൾ ലഭിക്കുന്ന അധിക ആനുകൂല്യം. അപേക്ഷ നൽകിയവരും നല്കാനുള്ളവരും അറിയേണ്ട വിവരങ്ങൾ

നമ്മുടെ സംസ്ഥാനത്ത് സർക്കാർ നിർമ്മിച്ച് തന്നിരിക്കുന്ന വീടുകൾക്ക് നാല് ലക്ഷം രൂപയുടെ അധിക പരിരക്ഷകൾ കൂടി ലഭിക്കാൻ പോകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെ ഈയൊരു കാര്യം ഔദ്യോഗികമായി തന്നെ അറിയിക്കുകയുണ്ടായി. നാല് ലക്ഷം രൂപയോ അതിലധികമോ സാമ്പത്തിക സഹായമായി ലൈഫ് മിഷനിൽ ഉൾപ്പെട്ട ഭവനങ്ങൾക്ക് ലഭിക്കുന്നുണ്ട്.

ഇത്തരം വീടുകൾക്ക് തുടർന്ന് നാലു ലക്ഷം രൂപയുടെ പരിരക്ഷകൾ കൂടിയായിരിക്കും ലഭ്യമാകുക. ഇൻഷുറൻസ് പ്രീമിയം ആദ്യത്തെ മൂന്ന് വർഷം സർക്കാർവകയായിരിക്കും. ഇതിനു ശേഷം പ്രീമിയം അടച്ചു തുടരുവാൻ സാധിക്കുന്നതാണ്.

ഇതിൻറെ കൂടെ തന്നെ സംസ്ഥാന സർക്കാർ ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിലെ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ഗുണഭോക്താക്കൾക്ക് വീട് നിർമ്മിച്ച് കൊടുക്കുന്നതിനുവേണ്ടി വായ്പ എടുക്കുവാൻ പോവുകയാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് നല്ലൊരു പാർപ്പിടം ആണ് ഇപ്പോൾ ലഭിക്കാൻ പോകുന്നത്.

1500 കോടിയോളം രൂപയുടെ വായ്പയാണ് എടുക്കുവാൻ പോകുന്നത്. വീടിന് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ ഉണ്ടായിക്കഴിഞ്ഞാൽ 4 ലക്ഷം രൂപ വരെയുള്ള പരിരക്ഷ ലഭിക്കുന്ന രീതിയിലാണ് പദ്ധതി ഇപ്പോൾ നടപ്പിലാക്കുന്നത്. ഏകദേശം രണ്ട് ലക്ഷത്തി അമ്പതിനായിരത്തോളം വരുന്ന ആളുകൾക്ക് ലൈഫ് മിഷൻ പദ്ധതിയുടെ ഭവനം പൂർത്തീകരിച്ചിട്ടുണ്ട്.

ഈ വീടുകൾ ആയിരിക്കും ആദ്യഘട്ടത്തിൽ ഇൻഷുറൻസ് ചെയ്യുക. ഇതിൽ തന്നെ സർക്കാർ മൂന്നുവർഷത്തേക്ക് പ്രീമിയം അടയ്ക്കും എന്നും പറഞ്ഞിട്ടുണ്ട്. ഏറ്റവുമൊടുവിലായി ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ട ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾക്ക് ഭവനം നിർമ്മിക്കാൻ വായ്പ എടുക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.

Read More: ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷിച്ചവർക്ക് സന്തോഷ വാർത്ത. അപേക്ഷ നല്കാൻ ആഗ്രഹിക്കുന്നവരും അറിയുക