ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷിച്ചവർക്ക് സന്തോഷ വാർത്ത. അപേക്ഷ നല്കാൻ ആഗ്രഹിക്കുന്നവരും അറിയുക..

സംസ്ഥാനത്ത് നിലവിൽ ലൈഫ് മിഷനിലേക്ക് അപേക്ഷിച്ച ഒരുപാട് വയ്ക്തികളുണ്ട്. പ്രതീക്ഷയോടെ അതിന്റെ ഫലം വരുന്നത് കാത്തിരിക്കുകയാണ് ഭൂരിഭാഗം ജനങ്ങളും. അതിനോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ഏതൊക്കെ മാനദണ്ഡങ്ങൾ ഉപയോഗിച്ച് അർഹരായ ഉപഭോക്താക്കളെ കണ്ടെത്താം എന്നുള്ളതിന്റെ നിർദ്ദേശങ്ങൾ പുറത്ത് വിട്ടട്ടുണ്ട്.  ഇതിനെ കുറിച്ചുള്ള കാര്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

വളരെ വൈകാതെ തന്നെ ഔപചാരികമായി പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ, അതിൽ ഇടംനേടാൻ ആകുമോ എന്ന് നമുക്ക് തന്നെ ഏകദേശം ഒരു ധാരണയിൽ ഇപ്പോൾ തന്നെ എത്താൻ സാധിക്കും. ആദ്യഘട്ടത്തിൽ വിവിധങ്ങൾ ആയിട്ടുള്ള പദ്ധതികളിലൂടെ പാർപ്പിടം അനുവദിച്ചിട്ട് അത് പൂർത്തിയാക്കാൻ കഴിയാതെ ഇരുന്ന ആളുകൾക്ക് എല്ലാം തന്നെ പാർപ്പിടം നൽകുന്നതിനു വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്നു.

പിന്നീട് പുതുതായി പാർപ്പിടം പണിയുന്നതിന് വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിച്ചു. ഇപ്പോൾ ഭൂമിയും അതോടൊപ്പം തന്നെ പാർപ്പിടം ഇല്ലാത്ത ആളുകൾക്കുള്ള അപേക്ഷകൾ പരിഗണിക്കുകയും ഉണ്ടായി. ഇത്തരം പദ്ധതികളിൽ അപേക്ഷിക്കാൻ സാധിക്കാതിരുന്ന വ്യക്തികൾക്ക് ഏറ്റവും വലിയ സുവർണ അവസരമായിട്ടാണ് ലൈഫ് മിഷൻ നാലാം ഘട്ടത്തിലേക്കു ഉള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്.

ഇതിലേക്ക് ഏകദേശം ആറ് ലക്ഷത്തോളം വരുന്ന വ്യക്തികൾ അപേക്ഷിച്ചു. ആദ്യഘട്ടത്തിലെ കരട് ലിസ്റ്റ് തയ്യാറാക്കുമ്പോൾ അർഹരായവരുടെയും അനർഹരായവരുടെയും പേര്  പട്ടികയിൽ പ്രസിദ്ധീകരിക്കും. എന്നാൽ സാധാരണക്കാർക്ക് കാണാൻ സാധിക്കുകയില്ല. അർഹരായ ഗുണഭോക്താക്കളുടെ പട്ടിക മാത്രമായിരിക്കും ഔദ്യോഗികമായി ജനങ്ങൾക്ക് കാണാൻ സാധിക്കുക.

നിലവിൽ പട്ടിക രൂപീകരിക്കുന്ന സമയത്ത് ക്രമ നമ്പർ, സർവ്വേ നമ്പർ, ഗുണഭോക്താവിന്റെ പേര്, ആധാർ കാർഡിന്റെ നമ്പർ, റേഷൻ കാർഡിന്റെ നമ്പർ, മേൽവിലാസം, മറ്റു ക്ലേശ ഘടകങ്ങളും പട്ടികയിൽ ഉൾപ്പെടുന്നതാണ്. പട്ടികയിൽ ഇടം നേടാത്ത വ്യക്തികൾക്ക് അതിന്റെ കാരണം പട്ടികയിൽ അറിയാവുന്നതാണ്. പിന്നീട് പ്രസിദ്ധീകരണ യോഗ്യമായ പട്ടിക വെളിയിൽ വരുമ്പോൾ നിലവിൽ ഉൾപ്പെടാത്ത ഗുണഭോക്താക്കളെ ഏത് കാരണത്താൽ നിരസിച്ചു എന്നുള്ളതിനെ കുറിച്ചുള്ള വിവരങ്ങൾ  ഉണ്ടാവുകയില്ല. കാരണം അറിയുന്നതിനു വേണ്ടി അപ്പീൽ നൽകുവാൻ സാധിക്കും.

ആദ്യഘട്ടത്തിൽ അപ്പീൽ നൽകുമ്പോൾ കേവലമൊരു വെള്ള കടലാസിൽ നമ്മുടെ കാര്യങ്ങൾ വിശദമാക്കുന്ന ഒരു പരാതി സമർപ്പിച്ചാൽ മതിയാകും. പട്ടിക പ്രസിദ്ധീകരിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ലഭിക്കുന്നതാണ്. അതോടൊപ്പം നമ്മുടെ സമീപത്തുള്ള ആരോഗ്യ കേന്ദ്രങ്ങൾ, വില്ലേജ് ഓഫീസ്‌, അക്ഷയ കേന്ദ്രങ്ങൾ, വാർഡ് പ്രതിനിധി എന്നിവരുടെ കയ്യിൽ നിന്നും കരട് പട്ടിക ലഭിക്കുന്നതാണ്.

നിലവിൽ റേഷൻ കാർഡ് ഇല്ലാത്ത വ്യക്തികൾ അപേക്ഷ വെച്ചിട്ടുണ്ടെങ്കിൽ അത്തരക്കാരെ ഇപ്പോൾ പരിഗണിക്കുന്നതല്ല. എന്നാൽ അതിഥികൾ ആയിട്ടുള്ളവരെ പ്രത്യേകമായി പരിഗണിക്കും. അവർക്ക് റേഷൻ കാർഡ് നൽകാൻ ആയിട്ടുണ്ട് കാര്യങ്ങൾ തീരുമാനമാകും. വാസയോഗ്യമായ പാർപ്പിടം ഇല്ലായെങ്കിൽ, അതായത് ടാർപായ വലിച്ചു കെട്ടിയ വീടുകൾക്കൊക്കെയാണ് വാസയോഗ്യമല്ലാത്ത വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഭവനം നൽകാനുള്ള കാര്യങ്ങൾ തീരുമാനമാക്കുക.