ഗ്യാസ് ഉപഭോക്താകൾക്ക് ഒരു സന്തോഷ വാർത്ത കൂടി. ഇനി മുതൽ ഗ്യാസ് സിലിണ്ടർ പെട്ടന്ന് തന്നെ ലഭിക്കും – എല്ലാ ഗ്യാസ് ഉപഭോക്താക്കളും അറിയുക.

എല്ലാവരും തന്നെ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇവിടെ പറയാൻ പോകുന്നത്. ഗ്യാസ് കണക്ഷൻ ഉള്ള എല്ലാവർക്കും വളരെയധികം ഉപയോഗപ്രദം ആകുന്ന ഒരു ഇൻഫോർമേഷൻ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. എല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ ജനുവരി മാസം മുതൽ ഗ്യാസ് സിലിണ്ടർ ബുക്കിംഗ് രീതിയിൽ വ്യത്യാസം വ്യത്യാസം വരികയും, ഇത് പ്രാബല്യത്തിൽ വരികയും ചെയ്തിരുന്നു.

നിലവിൽ ബുക്കിങ്ങിന് ശേഷം ഏകദേശം രണ്ട് ദിവസത്തിനുള്ളിൽ ഗ്യാസ് സിലിണ്ടർ ലഭിക്കുന്ന താരത്തിലാണുള്ളത്. ഈ സംവിധാനത്തിനും മാറ്റം വരാൻ പോകുകയാണ്. പുതിയ സംവിധാന പ്രകാരം വളരെ വേഗത്തിൽ തന്നെ ബുക്കിങ്ങിന് ശേഷം ഗ്യാസ് സിലിണ്ടറുകൾ വീടുകളിൽ എത്തുന്നതാണ് എന്നാണ് പുറത്തുവരുന്ന സൂചനകൾ.

ബുക്ക് ചെയ്ത് ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ ഉപഭോക്താവിന് സിലിണ്ടർ ലഭ്യമാകുന്ന തൽക്കാൽ എൽ. പി. ജി സേവ പദ്ധതി നടപ്പിലാക്കാൻ പോകുകയാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആണ് നിലവിൽ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മറ്റ് ഗ്യാസ് വിതരണ കമ്പനികളും വളരെ പെട്ടെന്നു തന്നെ ഇത്തരത്തിൽ ഒരു മാറ്റത്തിലേക്ക് എത്തും എന്നാണ് സൂചനകൾ.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഈയൊരു രീതി നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ഗ്യാസ് കമ്പനി. പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത് സിംഗിൾ സിലിണ്ടർ ഉപഭോക്താക്കൾക്കാണ്. ഉപയോക്ത്യ സേവനം കൂടുതൽ മെച്ചപ്പെടുത്തുകയും, അതുപോലെതന്നെ ഉപയോക്ത്യ ക്ഷേമം ഉറപ്പു വരുത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ഫെബ്രുവരി ഒന്ന് മുതൽ പദ്ധതി പ്രാബല്യത്തിൽ വന്നേക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ. 14 കോടി ഗാർഹിക എൽ. പി. ജി ഉപഭോക്താക്കളാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലുള്ളത്. ബുക്ക് ചെയ്തതിനുശേഷം 30 അല്ലെങ്കിൽ 45 മിനിറ്റിനകം തന്നെ എൽ. പി. ജി സിലിണ്ടർ നൽകുകയാണ് തൽക്കാൽ എൽ. പി. ജി സേവയിലൂടെ ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഏതു ഭാഗത്തു നിന്നും ഒരു നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്താൽ ഗ്യാസ് ലഭ്യമാക്കുന്ന പദ്ധതിയും ഇപ്പോൾ നിലവിലുണ്ട്.

ഇത്തരത്തിൽ ഗ്യാസ് ബുക്കിംഗ് സംവിധാനവും, പെട്ടെന്ന് തന്നെ സിലിണ്ടർ ലഭ്യമാക്കാനുള്ള പദ്ധതിയും എത്രയും പെട്ടെന്ന് തന്നെ മറ്റ് ഗ്യാസ് കമ്പനികളായ എച്. പി, ഭാരത് ഗ്യാസ് എന്നിവയും കൊണ്ടു വരാൻ സാധ്യതയുണ്ട്. ഇന്ത്യൻ ഗ്യാസ് സിലിണ്ടറിന്റെ അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ് ഇപ്പോൾ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

ഇതിനായി തിരിച്ചറിയൽ രേഖകൾ സമർപ്പിച്ച് വാങ്ങാൻ സാധിക്കുന്നതാണ്. ഇന്ത്യൻ ഓയിൽ ഔട്ട്‌ലെറ്റുകൾ, ഇന്ത്യൻ ഓയിൽ വിതരണക്കാർ എന്നിവിടങ്ങളിൽ നിന്നും ചോട്ടു ഗ്യാസ് ലഭിക്കുന്നതായിരിക്കും. വളരെ പ്രധാനപ്പെട്ട ഈ ഇൻഫർമേഷൻ പരമാവധി എല്ലാവരിലേക്കും എത്തിക്കുവാൻ ശ്രമിക്കുക.