“ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്..” സുരേഷ് ഗോപിയെ പിന്തുണച്ച് മകൻ മാധവ് സുരേഷ്

മൂന്ന് പെൺമക്കളുടെയും രണ്ട് ആൺമക്കളുടെയും പിതാവാണ് നടൻ സുരേഷ് ഗോപി. ഇതിൽ ആൺകുട്ടികളായ ഗോകുലും മാധവും സിനിമയിലെത്തിയിരുന്നു. അകാലത്തിൽ മ, രിച്ച മൂത്ത മകൾ ലക്ഷ്മിയുടെ ഓർമ്മകൾ സുരേഷ് ഗോപി പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തിൽ തന്റെ പിതാവ് നേരിട്ട കുറ്റപ്പെടുത്തലുകളിൽ മറുപടിയെന്നോണം സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ് തന്റെ പിതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു. തന്റെ എല്ലാ പ്രശ്‌നങ്ങൾക്കും അച്ഛൻ മാത്രമാണ് പരിഹാരമെന്നും മാധവ് പരാമർശിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് മാധവ് പോസ്റ്റ് പങ്കുവെച്ചത്. ’99 പ്രശ്നങ്ങൾക്കുള്ള എന്റെ പരിഹാരം. ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് അവശേഷിക്കുന്നു.’ മാധവ് എഴുതി.

നിരവധി പേരാണ് ചിത്രത്തിന് പോസിറ്റീവ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അച്ഛനെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്ന മക്കളെ കിട്ടിയതിൽ സുരേഷ് ഏട്ടൻ ഭാഗ്യവാനാണ്, അവൻ എന്നും നിങ്ങളുടെ കൂടെയുണ്ടെന്ന് പറഞ്ഞ് നിരവധി കമന്റുകളാണ് ആരാധകർ പങ്കുവെച്ചിരിക്കുന്നത്.

മാധ്യമ പ്രവർത്തകയ്‌ക്കെതിരെ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് മാധവ് ഇത്തരമൊരു കുറിപ്പിനൊപ്പം ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേസമയം വിഷയത്തിൽ ഗോകുൽ സുരേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ സുരേഷ് ഗോപിയെ ട്രോളിയപ്പോൾ ഗോകുലിന്റെ പ്രതികരണം വൈറലായിരുന്നു. തന്നെ പട്ടടയിൽ വച്ച് ചാരമായാലും അതിന്റെ അതിലെ ഓരോ തരിയിലും തന്റെ മകളെകുറിച്ചുള്ള ഓർമ്മകളിലെ കണ്ണുനീര് ഉണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഏവരോടും സൗഹൃദ പൂർണ്ണമായ സമീപനം പുലർത്തുന്ന സുരേഷ് ഗോപി കഴിഞ ദിവസം ഒരു മാധ്യമ പ്രവർത്തകയുടെ ചുമലിൽ കൈ വച്ചതിന് സമാനതകളില്ലാത്ത പഴിവാക്കുകളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.