“ഞങ്ങൾ ഇത് വരെ ഡിവോഴ്സ് ആയിട്ടില്ല.. നിങ്ങളായി ഞങ്ങളെ പിരിക്കാതെ ഇരുന്നാൽ മതി…” മഞ്ജു സുനീച്ചൻ

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ രംഗത്തേക്ക് കടന്നുവന്നുകൊണ്ട് മലയാളി മനസ്സ് കീഴടക്കിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജു ബിഗ് ബോസിലും മത്സരിച്ചിട്ടുണ്ട്. മഞ്ജുവിൻ്റെ ഏറ്റവും പുതിയ വിശേഷം ആരുടേയും സഹായമില്ലാതെ സ്വന്തമായി ഒരു വീട് നിർമ്മിച്ചു എന്നതാണ്.

സ്വന്തം അധ്വാനം കൊണ്ട് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മഞ്ജുവിനെയും ഭർത്താവായ സുനിച്ചിനേയും പലപ്പോഴായി സോഷ്യൽ മീഡിയയിലൂടെ ആളുകൾ ഡിവോഴ്സ് ആക്കിയതാണ്.

മഞ്ജു ഇതിനെക്കുറിച്ച് പറയുന്ന ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. മഞ്ജു പറയുന്നത് കല്യാണത്തിന് മുൻപ് വരെ മഞ്ജു വളരെ സന്തോഷവതിയായിരുന്നെന്നാണ്.

നമ്മൾ ആരും വിചാരിക്കുന്ന തരത്തിലുള്ള ജീവിതം അല്ല നമുക്ക് കിട്ടുക എന്നും മഞ്ജു പറഞ്ഞു. കടലിൽ മുങ്ങിത്താഴുന്നത് പോലെ ആയിരുന്നു കല്യാണത്തിനുശേഷം. കടത്തിൻ്റെ നടുവിലൂടെയായിരുന്നു ജീവിതം.

കല്യാണത്തിന് വേണ്ടി സുനിച്ചൻ കടംവാങ്ങി വീട് പണി ചെയ്തു. കടം തിരിച്ചു കൊടുക്കാൻ പിന്നീട് കഴിയാതെ വന്നു. കടം കാരണം ആളുകൾ വീട്ടിൽ വന്നു ശല്യപ്പെടുത്തിയതുകൊണ്ട് ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ല.

ആരെങ്കിലും ബെല്ലടിച്ചാൽ ഞെട്ടലോടെയാണ് നോക്കുന്നത്. കടക്കെണി കാരണം കല്യാണം കഴിഞ്ഞ് രണ്ടാമത്തെ ദിവസം മുതൽ സുനിച്ചനെ പകൽ വീട്ടിൽ കാണാറില്ലായിരുന്നു. ഒരു ദിവസം രാത്രിയായിട്ടും കാണാതിരുന്നപ്പോൾ മഞ്ജുവിന് ആകെ ഭയമായി.

രാത്രി 12 മണിയായിട്ടും സുനിച്ചനെ കാണാഞ്ഞ മഞ്ജു കരഞ്ഞിരുന്നു. എന്നാൽ രാത്രി 2:00 മണി കഴിഞ്ഞപ്പോൾ സുനിച്ചൻ വന്നപ്പോഴാണ് ആശ്വാസമായത്. എവിടെ പോയതാണെന്ന് ചോദിച്ചപ്പോൾ പൈസക്ക് വേണ്ടി പോയതാണ് എന്ന് പറഞ്ഞു. കടം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞു.

ഉടനെ മഞ്ജു തൻ്റെ സ്വർണം എടുത്തു കൊടുക്കുകയായിരുന്നു. മഞ്ജുവിൻ്റെ അമ്മ പറയുന്നത് അമ്മ 14 വർഷം കഷ്ടപ്പെട്ടുണ്ടാക്കി മകൾക്ക് കൊടുത്ത സ്വർണം ആണ് അവൾ കടം വീട്ടാൻ വേണ്ടി കൊടുത്തത്.

ഈ അടുത്താണ് അമ്മ അറിയുന്നത് മകൾ സ്വർണം കടം വീട്ടാൻ കൊടുത്തു എന്നുള്ളത്. സ്വർണ്ണം കൊടുത്തിട്ടൊന്നും കടം തീർന്നില്ല. ഒരു രക്ഷയും ഇല്ലാതായപ്പോൾ വീട് പണയത്തിന് കൊടുത്തു.

അതോടെ വാടക വീട്ടിലേക്ക് താമസം മാറി. വീടൊക്കെ നഷ്ടമായി. ഞാനും സുനിച്ചനും തമ്മിൽ ഇപ്പോൾ ഒരു പ്രശ്നവുമില്ല. നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത് എന്നും മഞ്ജു പറഞ്ഞു.

ഈ കാര്യങ്ങളൊക്കെ ഞാൻ പറയുന്നത് ഒരു സ്ത്രീ എന്ന നിലയിലും ഭാര്യ എന്ന നിലയിലും എനിക്കുണ്ടായ അനുഭവത്തിൽ നിന്നുമാണെന്നും മഞ്ജു പറഞ്ഞു.

അതുകൊണ്ട് തന്നെ എൻ്റെ ഇത്തരത്തിലുള്ള ഒരു അനുഭവം മറ്റൊരു പെൺകുട്ടിക്കും ഉണ്ടാവാതിരിക്കണം എന്നാണ് എൻ്റെ ആഗ്രഹം എന്നും മഞ്ജു പറഞ്ഞു.