October 2, 2023

പല്ല് വേദന ചികിത്സിക്കാൻ ആശുപത്രിയിൽ പോയ മലയാളി യുവതിക്ക് ദാരുണാന്ത്യം.. ഞെട്ടലോടെ യുകെ മലയാളികൾ..

പല്ല് വേദന ചികിത്സിക്കാൻ ആശുപത്രിയിൽ അഡ്മിറ്റായ 46 കാരിയായ യുകെ മലയാളി മെറീന ജോസഫ് ചികിത്സയിലിരിക്കെ കുഴഞ്ഞു വീണ മ, രിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനിയാണ് മെറീന ജോസഫ്. ജോലിസ്ഥലത്ത് വച്ച് കടുത്ത പല്ലുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച ബ്ലാക്ക്പൂൾ ജിപിയിൽ മെറീന ചികിത്സ തേടി. ചികിത്സയിലിരിക്കെ കുഴഞ്ഞുവീണ മെറീനയെ പ്രെസ്റ്റൺ ആശുപത്രിയിലെ ഐ സി യു വിൽ പ്രവേശിപ്പിച്ചു.

ചികിത്സയ്ക്കിടെ ഹൃദയാഘാതം ഉണ്ടാവുകയും വിദഗ്ധ ചികിത്സയ്ക്കായി വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പിനിടെ നില കൂടുതൽ വഷളായി. തുടർന്ന് രാത്രി എട്ട് മണിയോടെ മ, രണ, ത്തിന് കീഴടങ്ങി. മെറീന ജോസഫ് സീനിയർ കെയറർ വിസയിൽ യുകെയിൽ എത്തി ഏകദേശം ഒരു വർഷത്തിനു ശേഷമാണ് ദാരുണാന്ത്യം സംഭവിക്കുന്നത്.

ജോലിക്കുവേണ്ടി ബ്ലാക്ക്‌പൂളിൽ സഹോദരി എൽസമ്മ സ്റ്റീഫനൊപ്പമായിരുന്നു താമസം. പതിനെട്ടും പതിനഞ്ചും വയസ്സുള്ള രണ്ട് പെൺമക്കളുടെ അമ്മയാണ് മെറീന ജോസഫ്. ആലപ്പുഴ കണ്ണങ്കര ഏറനാട്ടുളിൽ കൊച്ചൗസേഫാണ് മെറീനയുടെ അച്ഛൻ. ബ്ലാക്ക്‌പൂളിൽ താമസിച്ചിരുന്ന മെറീനയുടെ ദാരുണ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് യുകെ മലയാളികൾ ഉൾപ്പെടെയുള്ളവർ.

മൃ, തദേ, ഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതുൾപ്പെടെയുള്ള തുടർനടപടികൾക്കായി ബ്ലാക്ക്പൂൾ മലയാളി കമ്മ്യൂണിറ്റി ഭാരവാഹികൾ മറീനയുടെ ബന്ധുക്കൾക്കൊപ്പമുണ്ട്. ആലപ്പുഴ കണ്ണങ്കര സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് കാത്തലിക് ചർച്ച് ഇടവകാംഗമാണ്. സംസ്‌കാരം പിന്നീട് നാട്ടിൽ വച്ച് നടക്കുമെന്ന് കുടുംബം അറിയിച്ചു.