വിവാഹം കഴിഞ്ഞ മൂന്നാം ദിവസം നവദമ്പതികളെ പെണ്ണിന്റെ വീട്ടുകാർ വെട്ടിക്കൊ ,, ന്നു.. പ്രതികൾ ഒളിവിൽ

നവദമ്പതികൾക്ക് ദാരുണാന്ത്യം.. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസമാണ് നവദമ്പതികൾ വെട്ടേറ്റ് മ, രിച്ചത്. 23 കാരനായ മാരി സെൽവം, 21 കാരിയായ കാർത്തിക എന്നിവരാണ് ക്രൂരമായ കൊ, ലപാതകത്തിന് ഇരയായത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് വിവാഹം നടന്നത്.

ഇതാണ് കൊ, ലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഇരുവരും ഒരേ ജാതിയിൽപ്പെട്ടവരാണെന്നും മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതിനാൽ കാർത്തികയുടെ വീട്ടുകാർ വിവാഹത്തെ എതിർത്തതായും പോലീസ് പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു കൊ, ലപാതകം നടന്നത്. ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലെത്തി ഒരു സംഘം വെട്ടിക്കൊ, ലപ്പെടുത്തുകയായിരുന്നു. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ദമ്പതികളെ കൊ, ലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താൻ മൂന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി തൂത്തുക്കുട എസ്പി അറിയിച്ചു.

കഴിഞ്ഞ മാസം 30നാണ് മാരിയും കാർത്തികയും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോവിൽപ്പെട്ടി സ്റ്റേഷനിലെത്തിയത്. തുടർന്ന് ഇരുവരും നാട്ടിലെ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. കൊ, ലപാതകത്തിന് പിന്നിൽ യുവതിയുടെ ബന്ധുക്കളാണെന്നും അമ്മാവന് പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നു. കൊ, ല്ലപ്പെട്ട മാരിസെൽവം ഒരു ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.