ശസ്ത്രക്രിയയ്ക്ക് ശേഷം പെൺകുട്ടിയെ സർജിക്കൽ ഐസിയുവിൽ വെച്ച് ശാരീരികമായി പീ ,, ഡി ,, പ്പിച്ചു. പ്രതി അറസ്റ്റിൽ.. സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ..

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസിയുവിൽ ഓപ്പറേഷൻ കഴിഞ്ഞു കിടന്ന പെൺകുട്ടിയെ വിവസ്ത്രയാക്കി ശാരീരികമായി ആശുപത്രി ജീവനക്കാരൻ ഉപദ്രവിച്ചു. തുടർന്ന് പെൺകുട്ടി നൽകിയ പീഡന പരാതിയിൽ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരൻ അറസ്റ്റിലായി.

അറ്റൻഡർ വടകര മയ്യന്നൂർ സ്വദേശി ശശീന്ദ്രനെ (55) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി സ്‌കൂൾ സഹപാഠികൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയിരുന്നു. യാത്ര കഴിഞ്ഞ് രാവിലെ കോഴിക്കോട്ടേക്ക് തിരിച്ചെത്തിയപ്പോൾ,

മെഡിക്കൽ കോളേജ് എസിപി കെ.സുദർശൻ, ഇൻസ്പെക്ടർ എം.എൽ. ബെന്നിലാൽ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ സർജിക്കൽ ഐസിയുവിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കത്തിലായിരുന്ന തന്നെ ജീവനക്കാരൻ ലൈം ,, ഗി ,, കമായി പീ ,, ഡി ,, പ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. ബോധം വന്നപ്പോഴാണ് താൻ ശാരീരിക പീഡനത്തിന് ഇരയായതായി തിരിച്ചറിഞ്ഞതെന്ന് പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു.

കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസമാണ് സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ കോഴിക്കോട് സ്വദേശിനിക്കാണ് ദുരനുഭവമുണ്ടായത്. പ്രധാന ശസ്ത്രക്രിയാ തിയറ്ററിൽ നിന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ വനിതാ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് സംഭവം.

യുവതിയെ സർജിക്കൽ ഐസിയുവിലേക്ക് കൊണ്ടുവന്ന ശേഷം അറ്റൻഡർ ശശീന്ദ്രൻ അൽപസമയത്തിന് ശേഷം മടങ്ങി വന്നു. ഈ സമയം മറ്റൊരു രോഗിയുടെ നില ഗുരുതരമായതിനാൽ ജീവനക്കാരെല്ലാം അവിടെയുണ്ടായിരുന്നു. ഈ സമയത്താണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. യുവതി അബോധാവസ്ഥയിലായിരുന്നു.

പിന്നീട് വിവരം ഭർത്താവിനോട് വെളിപ്പെടുത്തി. തുടർന്ന് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി. പരാതി പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ നിർദേശം നൽകിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.

ഇതിന് പിന്നാലെയാണ് മെഡിക്കൽ കോളേജ് അന്വേഷണ സമിതിയെ നിയോഗിച്ചത്. അഡീഷണൽ സൂപ്രണ്ട്, ആർഎംഒ, നഴ്‌സിംഗ് സൂപ്രണ്ട് എന്നിവരാണ് സംഘത്തിലുള്ളത്. സമിതിയുടെ റിപ്പോർട്ടിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.