കഴുതപ്പാലിൽ ഉണ്ടാക്കിയ സോപ്പ് ഉപയോഗിച്ചാൽ സുന്ദരിയാകാം.. മനേക ഗാന്ധിയുടെ അവകാശവാദം ഇങ്ങനെ..

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധിയുടെ പുതിയ പരാമർശം സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷിക്കുകയാണ്. കഴുതപ്പാലിൽ നിന്ന് ഉണ്ടാക്കുന്ന സോപ്പിൽ കുളിച്ചാൽ സ്ത്രീകൾ,

സുന്ദരിയാകുമെന്ന മനേക ഗാന്ധിയുടെ പരാമർശമാണ് പരിഹാസത്തിന് കാരണം. യുപിയിലെ സുൽത്താൻപൂരിൽ നടന്ന ഒരു പരിപാടിയിലാണ് മേനകയുടെ പ്രസ്താവന. കഴുതപ്പാലിൽ നിന്നുണ്ടാക്കുന്ന സോപ്പ് ഉപയോഗിച്ചാൽ,

സ്ത്രീകളുടെ ശരീരത്തിന് ഭംഗിയുണ്ടാകുമെന്നും ഈജിപ്തിലെ ക്ലിയോപാട്ര രാജ്ഞി കഴുതപ്പാലിൽ കുളിക്കാറുണ്ടായിരുന്നുവെന്നും മേനക പറഞ്ഞു. “ക്ലിയോപാട്ര വളരെ പ്രശസ്തയായ രാജ്ഞിയാണ്.

അവർ കഴുതപ്പാലിൽ കുളിക്കുമായിരുന്നു. കഴുതപ്പാലിൽ ഉണ്ടാക്കുന്ന സോപ്പിന് ഡൽഹിയിൽ 500 രൂപ വിലയുണ്ട്. കഴുതകളുടെയും ആടുകളുടെയും പാൽ സോപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നതെന്ത്? മനേക വീണ്ടും ചോദിച്ചു.

പരിപാടിയുടെ വീഡിയോ ഇപ്പോൾ വൈറലാണ്. ലഡാക്ക് സമൂഹം സോപ്പ് ഉണ്ടാക്കാൻ കഴുതപ്പാൽ ഉപയോഗിക്കുന്നുണ്ടെന്നും അവർ സൂചിപ്പിച്ചു. ”കഴുതയെ കണ്ടിട്ട് എത്ര നാളായി, അവയുടെ എണ്ണം കുറയുന്നു.

അലക്കുകാരും കഴുതകളെ ഉപയോഗിക്കുന്നത് നിർത്തി. കഴുതകളുടെ എണ്ണം കുറയുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു സമൂഹം ലഡാക്കിലുണ്ട്. അങ്ങനെ അവർ കഴുതകളെ കറക്കാൻ തുടങ്ങി. പാലിൽ നിന്ന് സോപ്പ് ഉണ്ടാക്കാൻ തുടങ്ങി.

“കഴുതപ്പാൽ കൊണ്ട് ഉണ്ടാക്കുന്ന സോപ്പുകൾ ഒരു സ്ത്രീയുടെ ശരീരം എന്നും സുന്ദരമായി നിലനിർത്തും,” മേനക തുടർന്നു. മരങ്ങൾ ഇല്ലാതായതോടെ മരത്തിന്റെ വില വർധിച്ചതായും ഇവർ പറഞ്ഞു.

അതിനാൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനുള്ള ചെലവും വർധിച്ചു. ചാണകത്തിൽ സുഗന്ധദ്രവ്യങ്ങൾ ചേർത്ത് സംസ്കരണത്തിന് ഉപയോഗിച്ചാൽ ചെലവ് ഗണ്യമായി കുറയ്ക്കാമെന്നും മേനക അവകാശപ്പെട്ടു.

ചാണകത്തടി വിറ്റ് കോടീശ്വരന്മാരാകാം. അതേസമയം, മൃഗങ്ങളെ വളർത്തുന്നത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അവർ പറഞ്ഞു. നിങ്ങൾ മൃഗങ്ങളിൽ നിന്ന് പണം സമ്പാദിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.

ഇന്നുവരെ ആരും ആടിനെയോ പശുവിനെയോ വളർത്തി സമ്പന്നരായിട്ടില്ല. പശുവിനും ആടിനും എരുമയ്ക്കും അസുഖം വന്നാൽ ലക്ഷങ്ങളാണ് ചെലവിടുന്നത്. അതുപോലെ ആവശ്യത്തിന് ഡോക്ടർമാരുമില്ല.

സ്ത്രീകളാണ് കൂടുതലും ഇത്തരത്തിൽ മൃഗങ്ങളെ വളർത്തുന്നത്. നിങ്ങൾക്ക് ഇത്രയും പണം സമ്പാദിക്കണമെങ്കിൽ എത്ര ദശാബ്ദമെടുക്കും. ഈ മൃഗങ്ങളെല്ലാം ഒരു ദിവസം മരിക്കും. അതോടെ നിങ്ങളുടെ വരുമാനവും നിലയ്ക്കും. അതുകൊണ്ടാണ് ഞാൻ മൃഗങ്ങളെ വളർത്തുന്നതിനെ ശക്തമായി എതിർക്കുന്നത്. ” – മനേക ഗാന്ധി പറഞ്ഞു.