“ഞാൻ മോനെയും കൊണ്ടുപോകുന്നു.. ഞങ്ങളെ ഒരുമിച്ചു അടക്കണം.. എന്റെ അച്ഛനെയും അമ്മയെയും ഓർത്ത് വിഷമിക്കുന്നു..” മിഥുന്റെ അവസാന വാക്കുകൾ ഇങ്ങനെയായിരുന്നു..

മാന്നാർ പതിനൊന്നാം വാർഡ് കുട്ടമ്പേരൂർ ഗുരുതിയിൽ സൈമൺ, സൂസൻ ദമ്പതികളുടെ മകനും കൊച്ചുമകനുമാണ് മരണപ്പെട്ടത് . “അച്ഛനെയും അമ്മയെയും ഓർത്ത് വിഷമമുണ്ട്, ഹൃദയം തകർന്നു, ഞാൻ പോകുന്നു..” ആകെയുള്ള മകന്റെ അവസാന വാക്കുകളായിരുന്നു ഇത്.

എല്ലാം കുറിപ്പിൽ എഴുതി മകൻ ജീവനൊടുക്കിയപ്പോൾ കൃപാസദനം സൈമൺ, സൂസന് ദമ്പതികൾക്ക് ദുഃഖം അടക്കാൻ കഴിഞ്ഞില്ല. സൈമൺ, സൂസൻ ദമ്പതികളുടെ മകൻ 34 കാരനായ മിഥുൻ കുമാർ സ്വന്തം മകൻ ഡാൽവിൻ ജോണിനെ ശ്വാസംമുട്ടിച്ച് കൊ, ലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തിൽ വീട്ടുകാരും നാട്ടുകാരും ഞെട്ടിയിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. “ചെയ്യുന്നത് തെറ്റാണെന്ന് എനിക്കറിയാം. ഞാൻ പോകുന്നു. പക്ഷേ അവനെയും ഞാൻ കൊണ്ടുപോകുന്നു. ഞങ്ങളെ ഒരുമിച്ചു അടക്കണം. എന്റെ അച്ഛനെയും അമ്മയെയും ഓർത്ത് വിഷമിക്കുന്നു.. എന്റെ ഹൃദയം തകർന്നു.. മിഥുൻ എഴുതിയ കുറിപ്പിൽ പറയുന്നു.

കുറച്ചു കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിട്ടും ഇത്രയും വലിയൊരു ദുരന്തത്തിലേക്ക് വഴിമാറാൻ ഒന്നുമുണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. റാന്നി നെല്ലിക്കാമൺ തൈപ്പറമ്പിൽ ജോണിന്റെയും തിരുവല്ല മിഷൻ ആശുപത്രിയിലെ നഴ്‌സായ ലതയുടെയും മകൾ സെലിനാണ് മിഥുനെ വിവാഹം കഴിച്ചത്.

കഴിഞ്ഞ ജൂണിൽ മിഥുന്റെ ഭാര്യ സെലിൻ നഴ്സിംഗ് ജോലിക്കായി സൗദി അറേബ്യയിലേക്ക് പോകുകയായിരുന്നു. തുടർന്ന് മിഥുനും മകനും റാന്നിയിലെ ഭാര്യ വീട്ടിലായിരുന്നു. മൂന്ന് മാസം മുൻപാണ് മിഥുനും മകനും കുട്ടമ്പേരൂരിലെ വീട്ടിൽ തിരിച്ചെത്തിയത്. സംഭവത്തിന്റെ തലേദിവസം ശനിയാഴ്ച രാത്രിയും മിഥുൻ ഭാര്യയുമായി സംസാരിക്കുകയും വീഡിയോ കോളിലൂടെ മകനെ കാണിക്കുകയും ചെയ്തിരുന്നു.

പന്തളം ഇടപ്പൊൺ ജോസ്‌കോ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ സൈമൺ, ചെന്നിത്തല പുതുവില്ലപ്പടിക്ക് സമീപത്തെ പള്ളിയിൽ പ്രാർഥിക്കാൻ പോയ ഭാര്യ സൂസനൊപ്പം രാവിലെ ജോലി കഴിഞ്ഞ് വരുകയായിരുന്നു. വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകനെയും പേരക്കുട്ടിയെയും മ, രിച്ച നിലയിൽ കണ്ടെത്തിയത്.

കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങിക്കിടന്നിരുന്ന തുണി പൊട്ടി തറയിൽ വീണുകിടക്കുന്ന മിഥുനെയാണ് കണ്ടത്. കട്ടിലിൽ കൊച്ചുമകൻ മ, രിച്ച നിലയിൽ കിടക്കുകയായിരുന്നു. കൊച്ചുമകനെ ശ്വാസം മുട്ടിച്ച ശേഷം ഇരുകൈകളിലെയും ഞരമ്പുകൾ മുറിച്ച മിഥുൻ തൂങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.