പണം അയക്കുമ്പോൾ അക്കൗണ്ട് നമ്പർ മാറിയാൽ പണം തിരികെ ലഭിക്കുമോ? എന്താണ് ചെയ്യേണ്ടത്?

ഇന്ന് അക്കൗണ്ട് ഇല്ലാത്തവർ വളരെ കുറവായിരിക്കും. കാരണം നമ്മുടെ രാജ്യത്തെ സ്ത്രീകൾക്ക് വേണ്ടി പ്രധാനമന്ത്രി ജൻധൻ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും അക്കൗണ്ട് ഉണ്ടാവണമെന്ന ഉദ്ദേശ്യത്തോടു കൂടി. അതു കൊണ്ട് നാം ഓരോരുത്തരും ഈ കാര്യം അറിഞ്ഞിരിക്കണം. ഇന്ന്  പലരും ഇൻറർനെറ്റ് ബാങ്കിങ് തുടങ്ങാതെ ഭയന്നു  നിൽക്കുന്നുണ്ട്.

കാരണം പണ്ടുള്ളത് പോലെ ബാങ്കിൽ പോയി ക്യൂ നിന്ന് ക്യാഷ് എടുക്കുന്നതും, ATM വഴിക്യാഷ് എടുക്കുന്ന തൊക്കെ മാറി ഇന്ന് നമ്മുടെ കൈയ്യിലുള്ള ഫോൺ കൊണ്ട് പണം കൈമാറുന്ന ഒരു സിസ്റ്റത്തിൽ എത്തിയിരിക്കുകയാണ്. എവിടെയാണെങ്കിലും ഫോൺ വഴി ആർക്കും ക്യാഷ് കൈമാറാം. പക്ഷേ ഫോണിൽ അക്കൗണ്ട് നമ്പർ അടിക്കുമ്പോൾ ഏതെങ്കിലും ഒന്നുമറിയാൽ നമ്മുടെ പണം നഷ്ടപ്പെടും എന്നു കരുതി പലരും ATM വഴിയും, ബാങ്കിൽ ക്യൂ നിന്നും പണം കൈ മാറുന്നു.

എന്നാൽ ഇങ്ങനെ നമ്മൾക്ക് നമ്പർ തെറ്റിയാൽ നാം എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം. നാം ഒരാൾക്ക് പണം അയക്കുമ്പോൾ തെറ്റായി അക്കൗണ്ട് നമ്പർ എൻ്റർ ചെയ്തു. പക്ഷേ ആ അക്കൗണ്ട് നമ്പർ നിലവില്ലാത്തതാണെങ്കിൽ അത് തിരിച്ച് നമ്മുടെ അക്കൗണ്ടിലേക്ക് വരും. പക്ഷേ നമ്മൾ എൻറർചെയ്ത അക്കൗണ്ട്നമ്പറിന് ഉടമസ്ഥനുണ്ടെങ്കിൽ പണം പോയെന്ന് കരുതി ടെൻഷനടിക്കേണ്ട. നിങ്ങൾ തെറ്റായാണ് അക്കൗണ്ട്നമ്പർ അടിച്ചതെങ്കിൽ ഹോം ബ്രാജുമായി ബന്ധപ്പെടുക. ശേഷം ഒരു പരാതി സമർപ്പിക്കുക.

അതിൽ ഏത് സമയത്താണ് പണം നിക്ഷേപിച്ചത്, എത്ര രൂപയാണ് നിക്ഷേപിച്ചത്, lFSC കോഡ്, ആർക്കാണ് പണം നിക്ഷേപിക്കാൻ ശ്രമിച്ചത്, തെറ്റായി എൻ്റർ ചെയ്ത അക്കൗണ്ട് നമ്പർ എന്നിവ ആ പരാതിയിൽ ഉണ്ടാവണം. അപ്പോൾ ആ ബാങ്കിൽ നിന്നും തെറ്റായി പണം നിക്ഷേപിച്ച ആളുമായി സംസാരിക്കും. എൻ്റെ കൺസ്യൂമറുടെ അക്കൗണ്ടിൽ നിന്ന് അക്കൗണ്ട് നമ്പർ തെറ്റി നിങ്ങളുടെ അക്കൗണ്ടിൽ വന്നിരിക്കുകയാണ്.

അതു കൊണ്ട് നിങ്ങൾ എൻ്റെ കൺസ്യൂമർക്ക്  നൽകണമെന്ന് പറഞ്ഞാൽ ഒരു പരിധി വരെ ഏതൊരാളും മറ്റുള്ളവരുടെ ബുദ്ധിമുട്ട് മനസിലാക്കി  തിരിച്ചു കൊടുക്കാൻ തയ്യാറാവും. എന്നാൽ ചിലർ ഈ കാര്യം കേൾക്കില്ല. പണം തിരികെ നൽകാൻ തയ്യാറാവാതിരുന്നാൽ നിയമ നടപടികൾ സ്വീകരിക്കുക. ഇങ്ങനെ സംഭവിക്കുന്നത് വളരെ വിരളമാണ്. അതു കൊണ്ട് പരമാവധി കൃത്യമായി എൻറർ ചെയ്യാൻ ശ്രമിക്കുക. കൂടുതൽ പണമൊക്കെ അയച്ചുകൊടുക്കുമ്പോൾ വളരെ കൃത്യമായി ടൈപ്പ് ചെയ്യുക.

പലർക്കും ഈ കാര്യം അറിയില്ല. അതു കൊണ്ട്  ഇന്നത്തെ ഡിജിറ്റൽ ബാങ്കിംങ് സംവിധാനങ്ങളെ ഭയക്കേണ്ടതില്ല. ഇന്നത്തെ തിരക്കു പിടിച്ച സമയത്ത് ഇൻറർനെറ്റ് ബാങ്കിംങ് സിസ്റ്റം അത്യാവശ്യമാണ്. ഈ കാര്യം അറിയാതെ പല വിധത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ഉണ്ടാവും അവരിലേക്ക് ഈ വിവരം എത്തിക്കുക.