തടി ലോറിയുടെ പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. പേഴയ്ക്കാപ്പള്ളിയിൽ നടന്ന അപകടത്തിൽ തൊടുപുഴ കുന്നം സ്വദേശി മുഹമ്മദ് നബീലാണ് മരിച്ചത്.
പുലർച്ചെ നാലോടെ പള്ളിച്ചിറങ്ങര ഭാഗത്തായിരുന്നു അപകടം. കുന്നം നടയ്ക്കൽ റഷീദിന്റെ മകനാണ്. മാതാവ്: ഷെമി. നിഹാൽ സഹോദരനാണ്. ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം കുന്നം ദാറുൽ ഫത്തഹ് ജുമാ മസ്ജിദിൽ.
നടൻ ഇന്നസെന്റ് വെന്റിലേറ്റർ സഹായത്തിൽ; ചികിത്സ പുരോഗമിക്കുന്നു
കാൻസർ സംബന്ധിയായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ഇന്നസെന്റ് (Actor Innocent) വെന്റിലേറ്റർ സഹായത്തിൽ എന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ആരോഗ്യനില മോശമായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഓൺകോളജി ഐ.സി.യുവിലാണ് ചികിത്സ.
2012ലാണ് അദ്ദേഹത്തിന് നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചത്. 2015ൽ ഇന്നസെന്റ് ന്യൂ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സ തേടിയിരുന്നു. ‘കാൻസർ വാർഡിലെ ചിരി’ എന്ന പേരിൽ ഒരു പുസ്തകം അദ്ദേഹം രചിച്ച് പ്രസിദ്ധീകരിച്ചിരുന്നു.
വലതു കണ്ണിന് കാഴ്ചയില്ല, വൃക്കയും മാറ്റിവെച്ചു; ആരോഗ്യപ്രശ്നത്തെ കുറിച്ച് റാണ
ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് റാണ . തെലുങ്കിലാണ് സജീവമെങ്കിലും നടന് തെന്നിന്ത്യൻ ഭാഷകളിലും കൈനിറയെ ആരാധകരുണ്ട്. എസ്. എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലൂടെ നടന്റെ താരമൂല്യം ഉയരുകയായിരുന്നു.
നേരത്തെ റാണയുടെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. അമേരിക്കയിൽ ചികിത്സ തേടിയെന്നായിരുന്നു പുറത്തു വന്നത്. ഇപ്പോഴിതാ തന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് റാണ തന്നെ തുറന്നു പറയുകയാണ്.
തന്റെ ഏറ്റവും പുതിയ ചിത്രമായ റാണ നായിഡുവിന്റെ പ്രചരണഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ വലുത് കണ്ണിന് കാഴ്ചയില്ലെന്നും കണ്ണും വൃക്കയും മാറ്റിവെക്കേണ്ടി വന്നുവെന്നും റാണ പറഞ്ഞു.
കണ്ണും വൃക്കയും മാറ്റിവെക്കേണ്ട ഒരു സാഹചര്യമുണ്ടായി. മുന്നോട്ടു വരണമെന്ന് എനിക്ക് തന്നെ തോന്നി. ഇപ്പോൾ അതെല്ലാം അതിജീവിച്ച് മൂന്നോട്ട് പോവുകയാണ്. എന്റെ വലതു കണ്ണിന് കാഴ്ച ശക്തിയില്ല.
പലരും തങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചോർത്ത് തളർന്ന് പോകാറുണ്ട്. പ്രശ്നം പരിഹരിച്ചാലും അതിന്റെ വിഷമതകൾ മനസിലുണ്ടാകും, തന്റെ അതിജീവന കഥ പങ്കുവെച്ച് കൊണ്ട് താരം പറഞ്ഞു.